ദളിത് ക്രൈസ്തവർക്ക് പിന്നാക്ക സമുദായ പദവി നൽകരുത് എന്ന് കേന്ദ്രസർക്കാർ സുപ്രിം കോടതിയിൽ

ന്യൂഡൽഹി: ദളിത് ക്രൈസ്തവർക്ക് പിന്നാക്ക സമുദായ പദവി നൽകുന്നതിനെ എതിർത്ത് കേന്ദ്രസർക്കാർ. ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചു.

ക്രിസ്ത്യൻ, മുസ്ലിം സമുദായങ്ങളിൽ തൊട്ടുകൂടായ്മ എന്ന സാമൂഹിക പ്രശ്നം നിലവിൽ ഉണ്ടായിരുന്നില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ വാദം.
ഇക്കാര്യത്തിൽ സമർപ്പിക്കപ്പെട്ട ജസ്റ്റിസ് രവീന്ദ്ര മിശ്ര കമ്മീഷൻ അടിസ്ഥാന വിഷയങ്ങൾ പഠിച്ചിട്ടില്ലെന്നും സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു.

 

ജസ്റ്റിസ് കെജി ബാലകൃഷ്ണന്റെ അധ്യക്ഷതയിലുള്ള സമിതി വീണ്ടും ഈ വിഷയം പരിഗണിക്കുകയാണെന്നും കേന്ദ്രസർക്കാർ കൂട്ടിചേർത്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.