ചെറു ചിന്ത: ഫാക്റ്റ് ചെക്ക് | ബിനു വടക്കുംചേരി

വർത്തമാന ലോകത്തിൽ ‘മാധ്യമങ്ങളുടെ’ പങ്കു വലുതായിരിക്കുന്നു. വാർത്താചാനലുകളും,
സോഷ്യൽ നെറ്റ് വർക്കുകളുടെ സ്വാധീനവുമായി സാമൂഹ്യ ജീവിയായ മനുഷ്യൻ

നവമാധ്യമങ്ങളുടെ ദൈനംദിന ഭാഗമായി മാറിയിരിക്കുന്നു. രാവിലെ ‘ഗുഡ് മോർണിംഗ് ന്യൂസ്
തുടങ്ങി ഒരു മണി വാർത്ത, മൂന്ന് മണി വാർത്ത, പത്ത് മണി വാർത്ത, ലേറ്റ് നൈറ്റ് ന്യൂസ്,

ഗൾഫ് വാർത്ത, സ്പീഡ് ന്യൂസ്, ഫാസ്റ്റ് ന്യൂസ്, നാളെത്തെ വാർത്ത, നാളത്തെ പ്രതം, വാർത്താ
മഴയും ഒക്കെയായി 24*7 ഒഴുകി എത്തുന്ന വാർത്തകളിൽ വ്യജവാർത്തകളെ
തിരിച്ചറിയുവാൻ ‘ഫാക്റ്റ് ചെക്ക്’ എന്ന പ്രത്യേക വാർത്താ പരിപാടിയും ഉണ്ട്. മനുഷ്യവംശം
ആവിർഭവിച്ച കാലം മുതൽ വ്യാജ വാർത്തകളും ഉണ്ടെന്ന് അനുമാനിക്കാം. അത്തരത്തിൽ
ഒരു ‘ഫാക്റ്റ് ചെക്ക്’ വാർത്ത ബൈബിളിൽ കാണുവാൻ കഴിയും.
യോസേഫ് ദുഷ്ടമൃഗത്താൽ പറിച്ചുകീറിപ്പോയി എന്ന് സ്വന്തമക്കൾ പറഞ്ഞ വ്യാജ വാർത്തകളെ
കേട്ടിട്ട് യാക്കോബ് വസ്ത്രം കീറി, അരയിൽ രട്ടുശീല ചുറ്റി ഏറിയനാൾ തന്റെ മകനെച്ചൊല്ലി
ദുഃഖിച്ചുകൊണ്ടിരുന്നു. സ്വന്ത സഹോദരങ്ങൾ പറയുന്ന വ്യാജ വാക്കുകൾ ലോകം
വിശ്വസിച്ചാലും, ദർശന സമാപ്തിയിൽ നഷ്ട്ടപ്പെട്ടു എന്ന് കരുതിയ ജീവനുള്ള മകൻറെ
‘ഫാക്റ്റ് ചെക്ക്’ വാർത്ത അടയാളപ്പെടുത്തുന്ന സ്വർഗ്ഗത്തിൻറെ പ്രവർത്തിയും ഉണ്ടാകും.
ഒരു സംഭവത്തെക്കുറിച്ച് ആദ്യം കേൾക്കുന്ന വാർത്തകൾ വിശ്വസിക്കുക എന്നത് മനുഷ്യരുടെ
പൊതുവേയുള്ള സ്വഭാവം ആണ്. ധാരണ രണ്ടുണ്ട് തെറ്റായ ധാരണയും, ശരിയായ ധാരണയും.
ഫേസ്ബുക്കിൽ ഒരാൾ കുറിച്ച ചെറു വരി ചിന്ത ഇങ്ങനെയാണ് “തെറ്റുകളെക്കാൾ
തെറ്റിധാരണകളാണ് കൂടുതലും”. ബോധപൂർവ്വം മറ്റുള്ളവരിൽ തെറ്റിധാരണ പരത്തുമ്പോൾ
അത് ചില ജീവിതങ്ങളെ ദുഃഖിപ്പിക്കും. അതുപോലെ ‘ഫെയിക്ക് ന്യൂസ്’ സൃഷ്ടിക്കുന്ന
ആഘാതം വളരെയധികം വലുതാണ്.
സ്വാർത്ഥ താൽപര്യങ്ങൾക്കുവേണ്ടി അവ്യക്ത സംഭവങ്ങൾക്ക് വാർത്തകളുടെ മാനം നൽകി
അവതരിപ്പിക്കുന്നവർ ഒരു ഭാഗത്തു, കൂട്ടുസഹോദരങ്ങളുടെ കുറവുകളും കുറ്റങ്ങളും
കണ്ടെത്തി സമുഹമാധ്യമത്തിൽ പരസ്യമായി വിമർശിക്കുന്ന ഒരേ അപ്പത്തിന്റെ

അവകാശികൾ മറ്റൊരു ഭാഗത്തു, പ്രസ്ഥാനങ്ങളെയും സംഘടനകളെയും നേതൃത്വപിഴവുകൾ
കണ്ടെത്തി പരസ്പരം ചെളിവാരിയെറിയാൻ കാത്തിരിക്കുന്നവർ തുടങ്ങി സമുഹത്തിന്റെ
ശ്രദ്ധപിടിച്ചു പറ്റാൻ വിവാദങ്ങളും വിമർശങ്ങളും ഉന്നയിക്കുന്ന മറ്റൊരു കൂട്ടർ അങ്ങനെ ഒരു
നീണ്ടനിര തന്നെയുണ്ട്.
വ്യാജ വാർത്തകൾ പരത്തി ദൈവനാമം ദുഷിപ്പിക്കുന്നവർക്ക് മുന്നിൽ ഒരു നാൾ
യഥാർത്ഥ വാർത്തെ തേടി എത്തും. “യോസേഫ് അയച്ച രഥങ്ങളെ കണ്ടപ്പോൾ അവരുടെ
അപ്പനായ യാക്കോബിനു വീണ്ടും ചൈതന്യം വന്നു. അതെ നവയുഗ ആത്മീയ ഗോളത്തിലും
വ്യാജ വാർത്തകൾ ദുഃഖിപ്പിക്കുമ്പോൾ നല്ല വാർത്തകൾ ചൈതന്യം നൽകും. വ്യാജ
വാർത്തകൾ കണ്ടില്ലെന്ന് നടിച്ച് നമുക്ക് നല്ല വാർത്തയുടെ വാഹകരാകാം, സമൂഹത്തിൽ
ചൈതന്യം വർധിക്കട്ടെ!

ബിനു വടക്കുംചേരി

-Advertisement-

You might also like
Comments
Loading...