പാസ്റ്റർ എം ജോൺസന് വേണ്ടി പ്രാർത്ഥിക്കുക
ചെങ്ങന്നൂർ: ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഫീൽഡ് സെക്രട്ടറിയും, കൊട്ടാരക്കര ഡിസ്ട്രിക്റ്റ് പാസ്റ്ററും, മുൻ ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് സഭാ ശുശ്രൂഷകനുമായ കർത്തൃദാസൻ പാസ്റ്റർ എം ജോൺസൺ ഓഗസ്റ്റ് 7 ഞായറാഴ്ച്ച ബ്ലഡ് ഷുഗർ കുറഞ്ഞത് മൂലം ഭവനത്തിൽ വച്ച് പെട്ടന്നുണ്ടായ ശാരീരിക ക്ഷീണത്തെ തുടർന്ന് തലയടിച്ച് വീണത് നിമിത്തം കല്ലിശ്ശേരി കെ എം ചെറിയാൻ ഫൌണ്ടേഷൻ ഹോസ്പിറ്റിലിൽ അതീവ ഗുരുതരാവസ്ഥയിൽ അഡ്മിറ്റായിരിക്കുന്നു. ഡയാലിസിസിന് വിധേയനാക്കി. അതിൻപ്രകാരം ആരോഗ്യനിലയിൽ നേരിയ പുരോഗതി ഉണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. തുടർ ചികിത്സയ്ക്കായി എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. എത്രയും വേഗം രോഗസൗഖ്യം ലഭിക്കുവാനും ഏവരുടെയും പ്രാർത്ഥന ആവശ്യപ്പെടുന്നു.