എഡിറ്റോറിയാൽ: പരിപാലിക്കാം…. വിനിയോഗിക്കാം… കരുതലോടെ… | ദീന ജെയിംസ്

നുഷ്യന്റെയും ജീവജാലങ്ങളുടെയും ആവാസകേന്ദ്രമായ പ്രകൃതി എത്രയോ മനോഹരമാണ്. ഹരിതസുന്ദരമായ വൃക്ഷങ്ങളും നിരവധി ജീവജാലങ്ങളും വ്യത്യസ്തതയേറിയ പ്രകൃതിവിഭവങ്ങളും കൂടികലർന്ന നമ്മുടെ പ്രകൃതി ആകർഷണീയമാണ്. സൃഷ്ടാവിന്റെ ശക്തിയുടെ ദൃശ്യപ്രതീകമായ പ്രകൃതിയും പ്രകൃതിവിഭവങ്ങളും സംരക്ഷിക്കേണ്ട ചുമതല ഓരോ സൃഷ്ടിക്കുമുണ്ട്.
നമ്മുടെ പ്രകൃതി വിഭവങ്ങൾ വളരെ പ്രാധാന്യത്തോടെ സംരക്ഷിക്കപ്പെടേണം. അതിന് വേണ്ടിയാണ്‌ എല്ലാ വർഷവും ജൂലൈ 28 ലോക പ്രകൃതി സംരക്ഷണ ദിനമായി ആഘോഷിക്കുന്നത്.

മനുഷ്യരാശിയുടെ നിലനില്പിന് പ്രകൃതിയും പ്രകൃതിവിഭവങ്ങളും ഒഴിച്ചുകൂടാൻ കഴിയാത്തതാണ്. പ്രകൃതിയും മനുഷ്യനുമായി അഭേദ്യബന്ധം പുലർത്തിയിരുന്ന ഒരു സംസ്ക്കാരം നമുക്കുണ്ടായിരുന്നു. മനുഷ്യന് വേണ്ടുന്നതെല്ലാം പ്രകൃതിയിൽ നിന്ന് ലഭിച്ചു. പിന്നീടങ്ങോട്ട് മനുഷ്യൻ സ്വാർത്ഥനാകാൻ തുടങ്ങി. പ്രകൃതിയെ ചൂഷണം ചെയ്യാനാരംഭിച്ചു. പുത്തൻ പരിഷ്കാരങ്ങളും വികസനങ്ങളും ഉയർന്നുവരുമ്പോൾ നഷ്ടമാകുന്നത് പ്രകൃതി യുടെ സത്തയാണ്. ടെക്നോളജി വർദ്ധിച്ചു… പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അകലവും… സാമൂഹികവും സാംസ്‌ക്കാരികവും സാമ്പത്തികവുമായ ഉന്നമനത്തിനു വികസനം അനിവാര്യമാണ്. ഈ വികസന പ്രക്രിയകൾ പ്രകൃതിയ്ക്കോ, പ്രകൃതി വിഭവങ്ങൾക്കോ ക്ഷതമേൽപ്പിക്കാത്ത വിധത്തിലായിരിക്കുവാൻ നാം ശ്രദ്ധിക്കേണം. ജലം, വായു, മണ്ണ്, സസ്യങ്ങൾ, ധാതുക്കൾ, ജന്തുജാലങ്ങൾ എന്നിവയെ സംരക്ഷിക്കുന്നതിലൂടെ പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്താൻ കഴിയും.
വികസനത്തിന്റെ ഉച്ചകോടിയിലെത്തിയാലും പ്രകൃതിവിഭവങ്ങളോളം മൂല്യമേറിയതായി മറ്റൊന്ന് സൃഷ്ടിച്ചെടുക്കുവാൻ സാധ്യമല്ല.

പ്രകൃതിയെ ചൂഷണം ചെയ്യുന്നത് പൂർണ്ണമായും തടയപ്പെടേണം. താപനില വർധനവ്,കാലാവസ്ഥ മാറ്റങ്ങൾ, ശുദ്ധജലക്ഷാമം തുടങ്ങിയ പ്രശ്നങ്ങൾ രൂക്ഷമായികൊണ്ടിരിക്കുന്നു. പ്രകൃതി ദുരന്തങ്ങൾ വർധിച്ചുകൊണ്ടിരിക്കുന്നു. ആരോഗ്യപ്രശ്നങ്ങൾ ഏറിവരികയും ചെയ്യുന്നു. മാനവരാശി ജാഗരൂകരാകേണ്ടതുണ്ട്. ഈയൊരവസ്‌ഥ തുടർന്നാൽ ഏറെ താമസിയാതെ പ്രകൃതി വിഭവങ്ങൾക്ക് ഉന്മൂലനാശം സംഭവിക്കും. പ്രകൃതിയും പ്രകൃതി വിഭവങ്ങളുമില്ലാത്ത മനുഷ്യന്റെ നിലനില്പ് ചിന്തിക്കുവാൻ കൂടി സാധ്യമല്ല.

post watermark60x60

നമ്മുടെ പൂർവ്വികർ പ്രകൃതിയെ സംരക്ഷിച്ചതിന്റെ ഫലമാണ് നാമിന്നനുഭവിക്കുന്നത്.
ഓർക്കുക… വരും തലമുറയ്ക്ക് വാസയോഗ്യമായ പ്രകൃതിവിഭവങ്ങളാൽ സമ്പുഷ്ടമായ ഹരിതപൂരിതമായൊരു പ്രകൃതിയ്ക്കായി നാം അശ്രാന്തപരിശ്രമം നടത്തേണ്ടതുണ്ട്.
പ്രകൃതിയേയും പ്രകൃതി വിഭവങ്ങളെയും സംരക്ഷിക്കുകയും അതിന് വേണ്ടി മറ്റുള്ളവരെ ബോധവാന്മാരാക്കുകയും ചെയ്യാം… മനുഷ്യരാശിയുടെ നല്ല നാളേയ്ക്കു വേണ്ടി….

-ADVERTISEMENT-

-ADVERTISEMENT-

You might also like