പാസ്റ്റർ എസ് ജോൺ വാഹനാപകടത്തെ തുടർന്ന് നിത്യതയിൽ ചേർക്കപ്പെട്ടു
കൊട്ടാരക്കര: ചർച്ച് ഓഫ് ഗോഡ് സീനിയർ സഭാ ശുശ്രൂഷകൻ പാസ്റ്റർ എസ് ജോൺ (78) വാഹനാപകടത്തെ തുടർന്ന് ജൂൺ 25 ശനിയാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ജൂൺ 25 ശനിയാഴ്ച്ച രാവിലെ 10.30 മണിക്ക് ഇളമ്പൽ കോട്ടവട്ടത്ത് നിന്നും കൊട്ടാരക്കര കരിക്കത്ത് തൻ്റെ അനുജൻ്റെ വിടിൻ്റെ പണിയ്ക്കായി ഒരു മേസ്തിരിയെ വിളിച്ച് തൻ്റെ കൂടെ ബൈക്കിൽ സഞ്ചരിക്കവെ കരിക്കം ഭാഗത്ത് എതിരെ വന്ന റ്റിപ്പർ ലോറി ഇവർ സഞ്ചരിച്ച ബൈക്കിൽ വന്ന് ഇടിച്ച് തെറിപ്പിച്ചതിനെ തുടർന്ന് സംഭവ സ്ഥലത്ത് വച്ച് തന്നെ കർത്തൃദാസൻ മരണമടയുകയായിരുന്നു. പൊതു ശുശ്രൂഷ രംഗത്ത് ദീർഘ വർഷങ്ങളായി വിശ്വസ്തതയോടെ പ്രവർത്തിച്ചിരുന്നു. ഭൗതിക ശരീരം മോർച്ചറിയിലേക്ക് മാറ്റി.
സംസ്കാരം ജൂൺ 28 ചൊവ്വാഴ്ച്ച രാവിലെ 9 മണിക്ക് ഭൗതിക ശരീരം ഭവനത്തിൽ കൊണ്ട് വന്ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം കോട്ടവട്ടം ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ സംസ്കരിക്കും.
ഭാര്യ: മേരി ജോൺ. മക്കൾ: മറിയാമ്മ, സൂസമ്മ, അനു, ശാമുവേൽ. മരുമക്കൾ: പാസ്റ്റർ കെ സി കുഞ്ഞുമോൻ, ജോർജ്ജ് ഡി, കുട്ടപ്പൻ, ഷിജി.




- Advertisement -