ഭാവന: വിധവയുടെ എണ്ണ | ബെന്നി ജി മണലി, കുവൈറ്റ്

നേരം നന്നേ വെളുക്കിക്കുന്നുണ്ടായിരുന്നുള്ളു . മക്കൾ രണ്ടു പേര് ഉറക്കം . വിശന്നാണ്‌ ഉറങ്ങിയത് ആകെ ഉണ്ടായിരുന്ന ഒരപ്പം എല്ലാവരും കൂടി കഴിച്ചു . അടുക്കളയിലെ കൂജയിലെ വെള്ളവും കുടിക്കാണ് ഉറങ്ങിയത് . മക്കളെ ഉറക്കി ദൈവത്തോട് പ്രാർത്ഥിച്ചിരുന്നു . ആകെ ആശ അറ്റു . ജീവിതത്തിൽ ഒത്തിരി പ്രതീഷാ ഉണ്ടായിരുന്നു . സൽസ്വഭാവിയായ ഭർത്താവും മക്കളും . അളവറ്റ നിലവും പുരയിടവും .വളരെ അധികം ആടുമാടുകൾ , ധാന്യ പുരകൾ , വേലക്കാർ പോരാത്തതിന് ദാന ധര്മങ്ങള്ക്കു പേരുകേട്ടയാൾ . ദൈവദാസനായ എലീശായുടെ അരുമശിഷ്യനും .എത്രയോ നാൾ ദൈവദാസനു ആതിഥ്യം നൽകിയിട്ടുണ്ട് .

എല്ലാം പെട്ടന്നാണ് കഴിഞ്ഞത് , ഒരു കൊയ്ത്തിന്റെ കാലം , ഒരു വിളവെടുപ്പിന്റെ കാലം , പാണ്ടിക ശാലകളും, കൊയ്ത്തത്തുപുരകളും പുതുയതായി ഒരുക്കുന്ന സമയം . ചക്ക് കൾക്ക് ഒരു ജീവന്റെ കാലം . അവയിലൂടെ മുന്തിരിച്ചാറും , ഒലിവെണ്ണയും , ധാന്യപ്പൊടികളും പുറപ്പെടേണ്ട കാലം .കൊയ്ത്തിനായി മറ്റുള്ളഭാഗത്തുനിന്നും വേലകക്കാർ ഏന്തുന്ന കാലം . തൊഴുത്തിലെ പശുക്കൾക്കും കിടക്കൾക്കും ഉത്സാഹത്തിൻ കാലം . മദ്ധ്യാനത്തിൽ ഭക്ഷണത്തിനു ശേഷം ഉറങ്ങാൻ പോയ ആൾ പിന്നെ ഉണർന്നില്ല
പലരും കരഞ്ഞു , ചിലർ പിറുപിറുത്തു . തൻറെ വിധിയെ ഓർത്തു പലരും അനുതപിച്ചു . ആദ്യം ഒന്ന് കരയണം എന്ന് തോന്നി . എന്നാൽ ബാല്യത്തിലെ അനാഥരായ മക്കളെ ചേർത്ത് വിതുമ്പൽ ഒതുക്കി .

ഭർത്താവിന്റെ മരണത്തിനു ശേഷം വിളവെടുപ്പ് സമയത്തിനു പറ്റിയില്ല . കുറേയൊക്കെ നാട്ടുകാരും വനംവരും കൊണ്ടുപോയി . നോക്കി നടത്താനറിയാത്തതിനാൽ കുറേയൊക്കെ അന്യപ്പെട്ടു . വീണ്ടും കളപ്പുരകളും ധാന്യ പുരകളും ശൂന്യമായി .വിളവുകൾ വാങ്ങേണ്ടിയിരുന്നവർക്കു ഉലപന്നങ്ങൾ നൽകുന്നതിനായി വാങ്ങിയിരുന്ന പണം , അവർ തിരികെ വാങ്ങാനെത്തി . ഭർത്താവിനെ ബഹുമാനത്തോടെ കണ്ടിരുനന്വർ തന്നോട് സംസാരിച്ചു . പണത്തിനു പകരമായി കുട്ടികളെ അടിമ ആയി നല്കണ് ആവശ്യപ്പെട്ടു . മരണത്തെ കുറിച്ച് ചിന്തിച്ചു .

ഒരിക്കൽ ദൈവ സന്നധിയിൽ പ്രാർത്ഥനയോടെ ഇരിക്കുമ്പോൾ തന്റെ വിധിയെ ഓർത്തു കരയുമ്പോൾ . ദൈവാട്സനെക്കുറിച്ചു ഓർത്തു .ഒന്ന് വന്നിരുന്നെങ്കിൽ എന്ന് ഓർത്തു . വിധവ ആയ തനിക്ക് അദ്ധേഹത്തെ എങ്ങിനെ കാണാൻ പറ്റും എന്നൊക്കെ ഓർത്തു . എങ്കിലും ഒന്ന് കാണണം എന്ന് തീരുമാനിച്ചു . ദൈവം ഒരു വഴി തുറന്നില്ലെങ്കിൽ , മക്കളെ അടിമയായി നൽകുന്നതിന് മുൻപ് , ആർ വരുന്നതിനു മുൻപ് ജീവിതം മതിയയക്കാൻ തീരുമാനിച്ചു .അതിനു മുൻപ് ദൈവദാസനെ കാണാൻ തീരുമാനിച്ചു

ജീവിക്കാകാനുള്ള ആശക്കപ്പുറം , മക്കളെ വളർത്താനും , അന്യാധീനപ്പെട്ട കൃഷിഭൂമി വീണ്ടെടുക്കാനും ഉള്ള ആശയായിരുന്നു . വീടിന്റെ വാതിൽ ചാരി . മക്കളോട് കാര്യമൊക്കെ വിസ്തരിച്ചു പോകാനൊരുങ്ങി . രണ്ടു നാഴിക ദൂരമുണ്ട് ,കുടിക്കാനുള്ള മാത്രം ഒരു കൂജയിൽ എടുത്തു യാത്ര തുടർന്ന്
മലമടക്കിനപ്പുറമാണ് പ്രവാചകന്റെ വീട് തിരക്കും ആകും . ഒത്തിരി ജനം എപ്പോഴുണ് കാണും കൂട്ടത്തിൽ . കാട്ടത്തി ചുവട്ടിൽ അൽപനേരം ഇരുന്നു കൂജയിലെ ജലത്തിൽ നിന്നും കുറച്ചു കുടിച്ചു യാത്ര തുടർന്ന്.

ദൂരെ തന്നെ വീട് കണ്ടു പതിവ് പോലെ നല്ല തിരക്കാണ് കാണാൻ ആകുമോ എന്നറിയില്ല എങ്കിലും കണ്ടിട്ടേ മടങ്ങു . വീടിന്റെ ഒരു വശം ചേർന്ന് ഏതെങ്കിലും സ്ത്രീകൾ ഉണ്ടെങ്കിൽ വിവരം അറിയാമല്ലോ എന്നോർത്ത് . കുറെ നേരം ആരെയും കണ്ടില്ല . കുറെ കഴിഞ്ഞപ്പോൾ എല്ലവരും പിരിഞ്ഞു പോകാൻ തുടങ്ങി . അദ്ദേഹം യാത്രക്കായി ഒരുങ്ങുന്നു . നിരാശ തോന്നി ഇത്ര വന്നിട്ടും . ദൈവവും തന്നെ …

പെട്ടന്ന് അദ്ദേഹം പുറത്തിറങ്ങി , എന്തോ ഓർത്തപോലെ തിരിങ്ങു നോക്കി . എന്ത് വേണം എന്ന് ആംഗ്യം കട്ടി. അടുത്തേക്ക് വിളിച്ചു .അടുത്ത് വരുമ്പോളേക്കും തന്നെ മനസിലായ പോലെ പുഞ്ചിരിച്ചു . തന്റെ പകുതി ദുഃഖം തീർന്നപോലെ .കരയുന്ന തന്റെ മുഖം കണ്ടപ്പോൾ വീട്ടിലേക്ക് തന്നെയും വിളിച്ചു കൊണ്ട് തിരിച്ചു നടന്നു . അണപൊട്ടിയ പോലെ ഉള്ള തന്റെ വേവലാതികൾ ഒറ്റശ്വാത്തിൽ പറഞ്ഞൊപ്പിച്ചു .
നിലത്തു മുട്ടുകുത്തി കൈകളെ മലർത്തി തനിക്കയി പ്രാത്ഥിച്ചു .ഭവനത്തിന്റെ അവസ്ഥ പറഞ്ഞു .

വീട്ടിൽ ഉള്ളവ എന്തെന്ന് ആരാഞ്ഞു . പെട്ടന്ന് ഒന്നും ഓര്മ വന്നില്ല അപ്പോഴാണ് ഒരു ചെറു ഭരണി എണ്ണയുടെ കാര്യം . വീട്ടുകാരോടും നാട്ടു കരോടും പാത്രങ്ങൾ വാങ്ങാനും അവയിൽ എന്ന പകരാനും .വാതിൽ അടച്ചു മക്കളോടൊത്തു കൈ കോർത്ത് പ്രാര്ഥിക്കനും പറഞ്ഞു . പാത്രങ്ങൾ കുറയരുതെന്നും കല്പിച്ചു

ദൈവദാസന്റെ വാക്കുകളെ ഹൃദയത്തിൽ എണീറ്റു ഒരു ഓട്ടമായിരുന്നു വീടിനെ ലക്ഷ്യമാക്കി . വീശി അടിക്കുന്ന ചൂട് കാറ്റു വിഷയമാക്കകത്തെ അവൾ ഓടി വീട് ലക്ഷ്യമാക്കി …

ബെന്നി ജി മണലി, കുവൈറ്റ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.