നൈജീരിയയിൽ നടന്നത് അവർണനീയമായ ഭീകരതയെന്നു മാർപാപ്പ
വത്തിക്കാൻ സിറ്റി: ഇസ്ലാമിക ഭീകരാക്രമണത്തിൽ നൂറോളം ക്രൈസ്തവർ കൊല്ലപ്പെട്ട സംഭവത്തിൽ പരിക്കേറ്റവരെയും ദുഃഖിക്കുന്നവരെയും ആശ്വസിപ്പിച്ചുകൊണ്ടും ഫ്രാൻസിസ് മാർപാപ്പയുടെ സന്ദേശം.
സംഭവം നടന്ന ഓൺഡോ രൂപതയിലെ മെത്രാന് അയച്ച സന്ദേശത്തിലാണു പാപ്പാ തന്റെ പ്രാർഥനയും സാന്ത്വനവും അറിയിച്ചത്. വിദ്വേഷവും വെറുപ്പുംകൊണ്ട് അന്ധരായവർക്കു മനംമാറ്റമുണ്ടാകട്ടെയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.’അവർണനീയമായ ഭീകരത’ എന്നാണ് അദ്ദേഹം കൂട്ടക്കൊലയെ വിശേഷിപ്പിച്ചത്.