കേംബ്രിഡ്ജ് ഡെഡിക്കേറ്റഡ് ടീച്ചേഴ്സ് പുരസ്കാരം ഡോ. മേരി ഷൈനിക്ക്
തൃശൂർ: അർപ്പണബോധമുള്ള അധ്യാപന മികവിനു യുകെയിലെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ പുരസ്കാരം മലയാളിയായ ഡോ. മേരി ഷൈനിക്ക്.
കേംബ്രിഡ്ജ് ഡെഡിക്കേറ്റഡ് ടീച്ചേഴ്സ് 2022 പുരസ്കാരമാണു ചാലക്കുടി സ്വദേശി ബൈജു മഞ്ഞളിയുടെ ഭാര്യ മേരി ഷൈനി കരസ്ഥമാക്കിയത്. ഓരോ ഭൂഖണ്ഡത്തിൽനിന്നും ഒരോരുത്തരെ വീതം ലോകത്ത് ആറുപേരെ മാത്രമാണ് ഈ പുരസ്കാരത്തിനു തെരഞ്ഞെടുക്കുക. യൂറോപ്പ് തലത്തിലുള്ള വിജയിയാണു മേരി ഷൈനി. 113 രാജ്യങ്ങളിൽനിന്നുള്ള 7000 പേരിൽ നിന്നാണു ഡോ. മേരി ഷൈനിയുടെ അഭിമാന നേട്ടം.
റോമിലെ ലിറ്റിൽ ഫ്ളവർ ഇംഗ്ലീഷ് സ്കൂളിലെ പ്രിൻസിപ്പലായ മേരി ഷൈനി കേംബ്രിഡ്ജ് എക്സാമിനറായും പ്രവർത്തിക്കുന്നു. ട്രോഫിയും 500 പൗണ്ടുമാണു പുരസ്കാരം. കേംബ്രിഡ്ജിന്റെ പിഡിക്യൂ (പ്രഫഷണൽ ഡെവലപ്മെന്റ് ക്വാളിഫിക്കേഷൻ) കോഴ്സ് സ്കോളർഷിപ്പോടെ പഠിക്കാനുള്ള അവസരവും ലഭിക്കും. മാത്രമല്ല കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ ഒരു വർഷത്തെ എല്ലാ മാഗസിനുകളും മേരി ഷൈനി അടക്കമുള്ള പുരസ്കാര ജേതാക്കളുടെ കവർചിത്രത്തോടെയാണു പുറത്തിറങ്ങുക.
പേസ്ട്രി ഷെഫായ ഭർത്താവ് ബൈജു മഞ്ഞളിക്കൊപ്പം 11 വർഷമായി ഇറ്റലിയിലാണു താമസം