എഡിറ്റോറിയല്‍: ഉറപ്പാക്കാം… മാതൃസുരക്ഷ | ദീന ജെയിംസ്


പ്രിൽ 11 ദേശീയ മാതൃസുരക്ഷാ ദിനം!! ഇന്ത്യയുടെ രാഷ്ട്ര പിതാവായ മഹാത്മാഗാന്ധിയുടെ ധർമ്മപത്നി കസ്തൂർബാ ഗാന്ധിയുടെ ജന്മദിനമാണ് നമ്മുടെ രാജ്യം മാതൃസുരക്ഷാ ദിനമായി ആചരിക്കുന്നത്. അധികമാരും ഈ ദിവസത്തെയോ, ധീര വനിതയെയോ അനുസ്മരിക്കാറില്ലെങ്കിലും നമ്മുടെ രാജ്യത്തിനു അവർ ചെയ്ത സേവനങ്ങൾ വലുതാണ്. 1896ഏപ്രിൽ 11ന് പോർബന്ദറിലെ വ്യാപാരിയായിരുന്ന ഗോകുൽദാസ് നകഞ്ചിയുടെ മകളായി ജനിച്ച് പതിനാലാം വയസ്സിൽ വിവാഹിതയായ കസ്തൂർബായ്ക്കു വളരെ ത്യാഗപൂ ർണ്ണമായൊരു കുടുബജീവിതമാണ് നയിക്കേണ്ടിവന്നത്. പോരാട്ടവഴികളിൽ ഗാന്ധിജിക്ക് കരുത്തായി നിന്ന അവരെ” ബാ “എന്ന് രാജ്യം ആദരവോടെ വിളിച്ചു. ഗുജറാത്തിയിൽ ‘ബാ ‘ എന്നാൽ അമ്മ എന്നർത്ഥം. ഒരിക്കൽ ഗാന്ധിജിയോടവർ പറഞ്ഞു :’താങ്കൾക്ക് കഷ്ടപ്പാടുകൾ അനുഭവിക്കാമെങ്കിൽ എനിക്കും അതിന് സാധിക്കും.’മാതൃരാജ്യത്തിനു വേണ്ടി ജയിൽവാസവും അനുഭവിക്കേണ്ടി വന്നു ആ ധീരവനിതയ്ക്ക്. ഗാന്ധിജിയുടെ തീരുമാനങ്ങൾക്കു മുമ്പിൽ എല്ലാ സുഖസൗകര്യങ്ങളും ഉപേക്ഷിക്കേണ്ടിവന്നു. മക്കൾപോലും മഹാത്മാവിനെ തള്ളിപ്പറഞ്ഞപ്പോഴും നിഴൽപോലെ കൂടെ നിന്നു കുടുബഭദ്രതയ്ക്കു വേണ്ടി. പ്രൊഫ. സ്റ്റാൻലി വോൾപാർട്ട് കസ്തൂർബായെപറ്റി ഇങ്ങനെ എഴുതി :”മരിക്കും വരെ അവർ സന്തോഷം എന്തെന്നറിഞ്ഞിട്ടില്ല.ഗാന്ധിജിയുടെ സെക്രട്ടറി യായിരുന്ന മഹാദേവ് ദേശായി ഒരിക്കൽ പറഞ്ഞു :ഗാന്ധിജിയുടെ സെക്രട്ടറിയായിരിക്കുക എത്ര എളുപ്പം, അദ്ദേഹത്തിന്റെ ഭാര്യയായി തുടരുക എന്നതാണ് ലോകത്തിലേക്ക്കുവച്ച് ഏറ്റവും ദുഷ്കരമായ തൊഴിൽ. ഇവരുടെയൊക്കെ വാക്കുകൾ വിളിച്ചറിയി ക്കുന്ന സത്യം സഹനജീവിതത്തിന്റെ പര്യായമായിരുന്നു അവർ എന്നാണ്. “പ്രകൃതിചികിത്സയിൽ വിശ്വസിച്ചിരുന്ന ഗാന്ധിജി മരുന്ന് നിഷേധിച്ചതുകൊണ്ട് മരണമവരെ തേടിയെത്തി.
പ്രിയതമയുടെ മഹത്വം തിരിച്ചറിഞ്ഞ ഗാന്ധിജി ഇങ്ങനെ വിശേഷിപ്പിച്ചു :എന്നേക്കാൾ ഉയരത്തിൽ നിന്നവൾ!! മറ്റൊരിക്കൽ ഇങ്ങനെ കുറിച്ചു :കസ്തൂർബായുടെ അചഞ്ചലമായ സഹകരണമില്ലായിരുന്നുവെങ്കിൽ ഞാൻ അഗാധ ഗർത്തത്തിൽ വീണുപോയേനെ…

post watermark60x60

ഇന്ത്യയുടെ സ്വന്തം അമ്മ!!!! മാതൃസുരക്ഷാ ദിനമായി രാജ്യം ആഘോഷിക്കുമ്പോൾ ഓർക്കുക നമ്മുടെ ഓരോരുത്തരുടെയും വിജയത്തിന് പിന്നിൽ നമ്മുടെ സ്വന്തം അമ്മമാരുടെ ത്യാഗപൂർണ്ണമായ ജീവിതമുണ്ട്. ഓരോ കുടുംബത്തിന്റെയും വിജയത്തിന് പിന്നിൽ ഓരോ അമ്മമാരുണ്ട്. അവരെ ചേർത്തുനിർത്താം…. അവരുടെ സന്തോഷം, സുരക്ഷ ഉറപ്പാക്കാം!!!!
നമ്മുടെ സന്തോഷവും സുരക്ഷിതത്വവും മാത്രമേ ആ മാതൃഹൃദയവും ആഗ്രഹിക്കുന്നുള്ളൂ…

-ADVERTISEMENT-

-ADVERTISEMENT-

You might also like