എടത്വാ യു.പി.വൈ.എമ്മിന് പുതിയ നേതൃത്വം

എടത്വാ: എടത്വാ തലവടി പ്രദേശങ്ങളിലുള്ള പെന്തെക്കോസ്ത് സഭകളിലെ യുവജനങ്ങളുടെ ഐക്യവേദിയായ യുണൈറ്റഡ് പെന്തക്കോസ്ത് യൂത്ത് മൂവ്മെന്റിന്റെ (UPYM) 2022 – 23 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. 2022 ഏപ്രിൽ 10 ഞായറാഴ്ച ഉച്ചകഴിഞ്ഞു 3.00 മണിക്ക് പാസ്റ്റർ സാലു വർഗീസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ജനറൽ ബോഡിയിൽ വെച്ചാണ് തിരഞ്ഞെടുപ്പ് നടന്നത്. സംഘടനയുടെ നിലവിലെ ഭാരവാഹികളായ ഡയറക്ടർ ഇവാ. ഷൈജു സോമൻ കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ച് വിലയിരുത്തുകയും, സെക്രട്ടറി ജസ്റ്റിൻ ജോസ് റിപ്പോർട്ടും, ട്രഷറർ ജെയ്‌മോൻ തോമസ് 2021 – 22 വർഷത്തെ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
2022 – 2023 വർഷത്തെ പുതിയ ഭാരവാഹികളായി :- ഇവാ. ബിനോ മാത്യു (ഡയറക്ടർ), ടോബിൻ എബ്രഹാം വർഗീസ്, ഇവാ. ഷൈജു എസ്സ്. (അസ്സോ. ഡയറക്ടേഴ്സ്), ബ്ലിജോ ജോസഫ് (സെക്രട്ടറി), ഡെയ്സൺ എസ്സ്. ഡെന്നി (ജോയിന്റ് സെക്രട്ടറി), ജെയ്‌മോൻ തോമസ് (ട്രഷറർ), ഇവാ. ലിജോ ജോൺ, റോഷൻ ചെറിയാൻ (പബ്ലിസിറ്റി കൺവീനേഴ്സ്), പാസ്റ്റർ റോഷി ദേവസ്യ, രഞ്ജിത് വി. മാത്യു, ജിൻസൺ ഫിലിപ്പോസ്, റോബി ചെറിയാൻ, സാം പി. അശോക്, ജോമോൻ എസ്സ്., സാജു ടി. എസ്സ്., ഡേവിസ് വർഗീസ് (കമ്മിറ്റി അംഗങ്ങൾ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
പാസ്റ്റർ സാലു വർഗീസ്, പാസ്റ്റർ ബിബു ജേക്കബ്, ബിനോയി പി. അലക്സ്‌, ഇവാ. ഡെന്നി സമൂവേൽ, സന്തോഷ്‌ ലൂഥർ എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ സ്ഥിരം അംഗങ്ങളായിരിക്കും.
കഴിഞ്ഞ 22 വർഷമായി സഭാ വ്യത്യാസമെന്യേ പ്രവർത്തിക്കുന്ന പെന്തെക്കോസ്തു യുവജനങ്ങളുടെ ഐക്യവേദിയാണ് യു.പി.വൈ. എം., കഴിഞ്ഞ നാളുകളിൽ സുവിശേഷീകരണത്തിന് മുൻ‌തൂക്കം നൽകി, വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളും, സാമൂഹ്യ സേവനങ്ങളും ചെയ്യുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading