എഡിറ്റോറിയൽ : ചേർത്തു നിർത്താം… | ബിൻസൺ കെ. ബാബു

ഓട്ടിസം ഒരു വൈകല്യമല്ല, അത് വ്യത്യസ്തമായ ഒരു കഴിവാണ്. -സ്റ്റുവർട്ട് ഡങ്കൻ

ഏപ്രിൽ 2 ലോക ഓട്ടിസം ദിനം. ഓട്ടിസം സ്പെക്ട്രം ഡിസോർഡർ (ASD) അഥവാ Pervasive Developmental Disorder (PDD) എന്നത് ഒരു രോഗാവസ്ഥയുടെ മാത്രം പേരല്ല. സാമൂഹത്തിൽ ഇടപെടലുകളിലുണ്ടാകുന്ന പോരായ്മ, ആവർത്തിച്ചു കാണപ്പെടുന്ന ചില പെരുമാറ്റങ്ങൾ തുടങ്ങിയ പല ലക്ഷണങ്ങൾ കൂടിയും കുറഞ്ഞും കാണപ്പെടുന്ന അനേകം പ്രശ്നങ്ങളുടെ കൂട്ടായ ഒരു പേരാണ് ഓട്ടിസം എന്നത്. മസ്തിഷ്കവികാസത്തിലെ ഒരു തകരാറായും ഇതിനെ കണക്കാക്കാം.
വിദ്യാഭ്യാസ ഉള്‍ച്ചേര്‍ക്കലും ഏവര്‍ക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസവും’ എന്നതാണ് ഈ വര്‍ഷത്തെ ഓട്ടിസം ദിനാചരണ വിഷയം. ‘നിങ്ങളും ഞങ്ങളുടെ മക്കളാണ്, നിങ്ങളെ ഞങ്ങള്‍ കൈവിടില്ല” എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് കേരളത്തിന്റെ ദിനചാരണം.

1911 ൽ സ്വിസ് മനഃശാസ്ത്രജ്ഞനായിരുന്ന യൂജിൻ ബ്ള്യൂലർ ആണ് ‘ഓട്ടിസം’ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്.
2007 ഡിസംബറിലാണ് എല്ലാ വർഷവും ഏപ്രിൽ 2 ലോക ഓട്ടിസം അവബോധന ദിനമായി ആചരിക്കാൻ ഐക്യരാഷ്ട്രസഭ പ്രമേയം പാസാക്കി. 2008 മുതലാണ് ഓട്ടിസം ദിനം ആചരിക്കുന്നത്. ഈ രോഗാവസ്ഥയെക്കുറിച്ചുള്ള അവബോധം ലോകജനതയ്ക്ക് നല്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

ഇന്ന് നമ്മുടെ ചുറ്റുപാടുകളിൽ ഓട്ടിസം ബാധിതരായ അനേകം കുഞ്ഞുങ്ങൾ ഉൾപ്പെടെ മുതിർന്നവർ വരെ ഉണ്ട്. പല സമയത്തും അവരെ അവഗണിക്കുന്ന പ്രവണതയാണ് കാണപ്പെടുന്നത്. കൂടാതെ അവരെ എല്ലാവരിൽ നിന്നും മാറ്റിനിർത്തുകയും, അവരിലുള്ള പ്രവർത്തികൾ കണ്ട് പരിഹസിക്കുകയും ചെയ്യുന്ന സമൂഹത്തെയാണ് നമ്മുക്ക് ദർശിക്കാൻ കഴിയുന്നത്. ഈ രോഗബാധിതയുള്ള പ്രീയപെട്ടവരെ ചേർത്തുപിടിക്കേണ്ടതും, അവരുടെ ആവശ്യങ്ങൾ നിറവേറ്റികൊടുക്കേണ്ടതും നമ്മിലുള്ള കടമയാണ്. ഓട്ടിസം പോലുള്ള പഠനവൈകല്യത്തെക്കുറിച്ചുള്ള അജ്ഞതയാണ് പലപ്പോഴും രോഗം സങ്കീർണ്ണമാക്കാൻ കാരണം. അവരുടെ പ്രശ്നം എന്തെന്ന് മനസിലാക്കി മാനസികമായും ശാരീരികമായും ആ വ്യക്തിയെ പ്രാപ്തനാക്കി മാറ്റുകയാണ് ഇതിനുള്ള യഥാര്‍ത്ഥ ചികിത്സ.

ഈ വർഷത്തെ പ്രമേയം പോലെ ഓട്ടീസം ബാധിച്ചവരുടെ വിദ്യാഭ്യാസം വളരെ പ്രധാനമാണ്.അവർക്ക് വേണ്ട വിദ്യാഭ്യാസം കൊടുക്കുകയും, അവരെ വളർത്തി സമൂഹത്തിന് പ്രയോജനപ്പെടുന്നവരാക്കി തീർക്കേണ്ടത് അത്യാവശ്യമായ കാര്യമാണ്. ഒന്ന് ഓർക്കേണ്ടത്.. ആരെയും തള്ളിക്കളയാൻ പാടില്ല, അവരിലും നല്ല ഗുണങ്ങൾ ഉള്ള, വ്യതസ്തമായ കഴിവുകൾ ഉള്ളവരുമുണ്ട്. ഇവർക്കായി കൈകോർത്ത്, ചേർത്തുപിടിച്ച് പ്രവർത്തിക്കിക്കേണ്ടത് ഇന്നിന്‍റെ ആവശ്യകതയാണ്.

ബിൻസൺ കെ. ബാബു

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.