കുവൈറ്റ്: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്‌പൽ ) ഇൻ ഇന്ത്യ – കുവൈറ്റ് റീജിയൻ 2022 ഭരണ സമിതി ഭാരവാഹികളെ ഫെബ്രുവരി 25 നു നടന്ന പ്രത്യേക സമ്മേളനത്തിൽ തിരഞ്ഞെടുത്തു.
പ്രസിഡന്റായി പാസ്റ്റർ. ബിനു പി ജോർജ് ( ചർച്ച് ഓഫ് ഗോഡ് അഹമ്മദി) തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡണ്ട് പാസ്റ്റർ സജി എബ്രഹാം (കുവൈറ്റ് ചർച്ച് ഓഫ് ഗോഡ് ), റീജിയൻ പാസ്റ്റർ :പാസ്റ്റർ തോമസ് ജോർജ് (ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് ), സെക്രട്ടറിയായി – ഷൈൻ തോമസ് ( ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് ), ജോയിന്റ് സെക്രട്ടറി : മാത്യൂസ് ജോൺ (ചർച്ച് ഓഫ് ഗോഡ് അഹമ്മദി), ട്രഷറർ – ജോജി ഐസക് (കുവൈറ്റ് ചർച്ച് ഓഫ് ഗോഡ് ), ജോയിന്റ് ട്രഷറർ : ബിനു യോഹന്നാൻ (ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് ), പബ്ലിസിറ്റി കൺവീനർ : റെജി ഫിലിപ്പ് ( ചർച്ച് ഓഫ് ഗോഡ് അഹമ്മദി ) എന്നിവരും, കമ്മറ്റി അംഗങ്ങളായി ഇവാ. ഡോ.സണ്ണി ആൻഡ്രൂസ്, ഷാജി വി എം, ജോഷി ജോർജ് , സിനു ഫിലിപ്പ്, ഫിലിപ്പ് ജോൺ, ജോസഫ് വര്ഗീസ്, ഷാജൻ തോമസ് എന്നിവരെയും തിരഞ്ഞെടുത്തു.
പുത്രിക സംഘടനകളായ YPE സെക്രട്ടറി ആയി അജി തോമസ് , ജോയിന്റ് സെക്രട്ടറിമാരായി ഫിന്നി ജേക്കബ് , ഷിബു മാത്യു എന്നിവരും, ലേഡീസ് മിനിസ്ട്രി സെക്രട്ടറി ആയി സൂസൻ ആൻഡ്രൂസ്, ജോയിന്റ് സെക്രട്ടറിമാരായി ഷെറിൻ മാത്യൂസ്, സൂസൻ തോമസ് എന്നിവരും തിരഞ്ഞെടുത്തു.