ലോകത്തിന്റെ വെളിച്ചമായ ക്രിസ്തുവിനെപ്പോലെ നാം മറ്റുളവർക്ക് വെളിച്ചം ആയിരിക്കണം: പാസ്റ്റർ റോയി ജോൺ

ന്യൂ ടെസ്റ്റ്മെന്‍റ് ചർച്ച് (റ്റി.പി.എം) മിഡിൽ ഈസ്റ്റ് സെന്റർ കണ്‍വന്‍ഷൻ

post watermark60x60

ദുബായ്: ക്രിസ്തു ലോകത്തിന്റെ വെളിച്ചമായതു പോലെ
നാം ഏവരും മറ്റുളവർക്ക് വെളിച്ചം ആയിരിക്കണം എന്ന് പാസ്റ്റർ റോയി ജോൺ (മസ്കറ്റ്). ദുബായ് അൽ നാസർ ലെഷർ ലാൻഡിൽ (ഐസ് റിങ്ക്) നടക്കുന്ന ന്യൂ ടെസ്റ്റ്മെന്‍റ്
ചർച്ച് (റ്റി.പി.എം) മിഡിൽ ഈസ്റ്റ് സെന്റർ കണ്‍വന്‍ഷന്റെ രണ്ടാം ദിനത്തിലെ രാത്രി യോഗത്തിൽ അപ്പൊ. പ്രവൃത്തികൾ 26:18 ആധാരമാക്കി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പാഴും ശൂന്യവുമായ ഭൂമിയെ മനോഹരമാക്കിയ ദൈവം നമ്മുടെ ജീവിതത്തെ മനോഹരവും പ്രയോജനവും ഉള്ളതാക്കി മാറ്റുവാൻ കഴിയും അതിനായി നമ്മെ സമർപ്പിക്കണം എന്ന് പാസ്റ്റർ റോയി പറഞ്ഞു.
പകൽ നടന്ന പൊതുയോഗത്തിൽ എൽഡർ ഫെലിക്സ് (ബഹറിൻ) പ്രസംഗിച്ചു. സുവിശേഷ പ്രവർത്തകർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. രാവിലെ 9 ന് പൊതുയോഗവും ഉപവാസ പ്രാർത്ഥനയും വൈകിട്ട് 6.45 ന് സുവിശേഷ പ്രസംഗവും അൽ നാസർ ലെഷർ ലാൻഡിലും (ഐസ് റിങ്ക്) വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗവും യുവജന മീറ്റിങ്ങും ദുബായ് ഹോളി ട്രിനിറ്റി ചർച്ചിലും നടക്കും. സമാപന ദിവസമായ വെള്ളിയാഴ്ച ദുബായ്, ഷാർജ, അബുദാബി, അൽ എയിൻ, ഫുജൈറ, റാസ് അൽ കൈമാ, ജബൽ അലി തുടങ്ങിയ യു.എ.ഇയിലെ സഭകളുടെയും ബഹ്‌റൈൻ, ഖത്തർ, കുവൈറ്റ്, സൗദി അറേബ്യ, ഒമാൻ, ജോർദാൻ തുടങ്ങിയ മറ്റു ഗൾഫ് രാജ്യങ്ങളിലെ സഭകളുടെയും സംയുക്ത ആരാധനയും നടക്കും.

-ADVERTISEMENT-

You might also like