ചെറുചിന്ത: ആത്മശാന്തിക്കായ് ആത്മഹത്യയോ ? | ജോസ് പ്രകാശ്

ഇന്ന് ആത്മഹത്യ പ്രതിരോധ ദിനം. കേരളം ആത്മഹത്യയുടെ സ്വന്തം നാടായിക്കഴിഞ്ഞു. ഈ മഹാവ്യാധി നമ്മുടെ ജനങ്ങളെ വിഴുങ്ങുകയാണ്. ലോകത്തെമ്പാടും പ്രതിദിനം ആയിരത്തിലേറെ പേർ ജീവിതം അവസാനിപ്പിക്കുന്നു. നമ്മുടെ കൊച്ചു കേരളത്തിൽ ഒരു വർഷം ഏകദേശം 8500 പേർ ജീവനൊടുക്കുന്നു. കോവിഡ് കാലത്തു മാത്രം മുന്നൂറോളം കുട്ടികളാണ് ആത്മഹത്യ ചെയ്തത്.

അവസാന പ്രതീക്ഷയും അസ്തമിക്കുമ്പോൾ ആത്മഹത്യയുടെ വക്കിൽ എത്താത്തവർ വിരളമാണ്. ഒരു വ്യക്തി ഏതു കാരണത്താൽ ആത്മഹത്യ ചെയ്താലും തന്റെ മരണം കൊണ്ട് ഇന്നിന്റെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നില്ല. എന്നാൽ ജീവിച്ചിരുന്നാൽ ദുഃഖവും ഭാരവും ഒന്നിച്ച് പങ്കിട്ടും ഒത്തൊരുമിച്ച് പരിശ്രമിച്ചും സമയത്തിന്റെ നീക്കത്തിൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും.

വിശുദ്ധ ബൈബിളിലെ വചനങ്ങൾ ആത്മഹത്യക്ക്‌ പരിഹാരം നൽകുന്നു. ആത്മഹത്യയല്ല ആത്മസമാധാനമാണ് എല്ലാ പ്രശ്നങ്ങൾക്കും അന്തിമ പരിഹാരം. ഈ പ്രതിസന്ധി നിങ്ങളുടെ മാത്രം പ്രശ്നമല്ല. നിങ്ങളെക്കാൾ പ്രശ്നങ്ങളുള്ള നിരവധിയാളുകൾ ചുറ്റുമുണ്ട് എന്നു മനസ്സിലാക്കുക.”ഒരു മനുഷ്യത്മാവിന് മുഴുലോകത്തെക്കാളും മൂല്യമുണ്ടെന്ന്” യേശുനാഥൻ പറഞ്ഞിട്ടുണ്ട്. നാം ദൈവത്തിന് വിലയേറിയവരും പ്രിയരുമാണ്. ജീവിതം ഇടയ്ക്കുവെച്ച് ഉടച്ചു കളയരുത്. പ്രതിസന്ധികളിൽ തളർന്ന് ആത്മഹത്യ ചെയ്യാതെ യേശുവിൽ ആശ്രയിക്കുക. അവിടുന്ന് സാഹചര്യങ്ങൾ മാറ്റും. ജീവിതത്തിൽ നിന്നും ഒളിച്ചോടരുത്, എല്ലാ പ്രശ്നങ്ങൾക്കും ക്രിസ്തുവിൽ പരിഹാരമുണ്ട്.

ജോസ് പ്രകാശ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.