ശുശ്രൂഷകന്മാർക്കും വിശ്വാസികൾക്കും കൈത്താങ്ങായി അസംബ്ലീസ് ഓഫ് ഗോഡ് മദ്ധ്യമേഖല

Kraisthava ezhuthupura news desk

പത്തനംതിട്ട :മദ്ധ്യമേഖലയിലെ 100 പേർക്കു ഒരു വർഷത്തേക്ക് പ്രതിമാസ സഹായം നൽകുന്ന പദ്ധതിയുമായി മേഖല ഡയറക്ടർ പാസ്റ്റർ വി.വൈ. ജോസ്കുട്ടി. കോവിഡ്‌ പ്രതിസന്ധി രൂക്ഷമായി നിലനിൽക്കുന്ന സാഹചര്യത്തിൽ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന ഒട്ടനവധി ശുശ്രൂഷകന്മാരിലും  വിശ്വാസികളിലും ചിലർക്കെങ്കിലും സഹായം എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഇത്തരമൊരു പദ്ധതിയുമായി അസംബ്ലീസ് ഓഫ് ഗോഡ് മദ്ധ്യമേഖല നേതൃത്വം രംഗത്തുവന്നത്.

post watermark60x60

ഇതിനകം രണ്ടു തവണയായി 23 ലക്ഷത്തിൽപ്പരം രൂപ ശേഖരിച്ചു ഡിസ്ട്രിക്ടിലുള്ള എല്ലാ ശുശ്രൂഷകന്മാരെയും സഹായിപ്പാൻ ഡിസ്ട്രിക്ട് സെക്രട്ടറി പാസ്റ്റർ ടി.വി. പൗലോസിൻ്റെ നേതൃത്വത്തിൽ ചില ദൈവദാസൻമാർക്കു സാധിച്ചുവെന്നതും തികെച്ചും അഭിമാനകരമാണ്.
ജീവകാരുണ്യപ്രവർത്തങ്ങളിൽ എന്നും മുന്നിൽ നിന്നിട്ടുള്ള ഏ.ജി. മദ്ധ്യമേഖലാ ഡയറക്ടർ പാസ്റ്റർ വി.വൈ ജോസ്കുട്ടി, തന്റെ രണ്ടു സഹോദരന്മാരായ പാസ്റ്റർ ബാബു ജോൺ, പാസ്റ്റർ ബിജു ജോൺ എന്നിവർ നടത്തുന്ന *റോഡ് റണ്ണർ വേൾഡ്  മിഷനുമായി* ചേർന്നു മദ്ധ്യമേഖലയിലെ വളരെ ബുദ്ധിമുട്ടനുഭവിക്കുന്ന 50 ശുശ്രൂഷകൻ മാർക്കും 50 വിശ്വാസികൾക്കും ഒരു വർഷത്തേക്കുള്ള പ്രതിമാസ സാമ്പത്തിക സഹായത്തിനായി ഒരു ബൃഹത്തായ പദ്ധതി ആവിഷ്കരിച്ചു.

ഇന്നു (11/09 ശനി) തോന്ന്യാമലയിൽ വച്ചു ഡിസ്ട്രിക്ട് സെക്രട്ടറി പാസ്റ്റർ ടി.വി. പൗലൊസ്‌ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബഹു. ഡി. സൂപ്രണ്ട്‌ ഡോ. പി.എസ്‌. ഫിലിപ്പ്‌ ഓൺലൈൻ വഴി പ്രാർത്ഥിച്ചു പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

Download Our Android App | iOS App

പാസ്റ്റർ വി.വൈ. ജോസുകുട്ടി പദ്ധതിയെക്കുറിച്ചു വിശദീകരിച്ചു.

പ്രസ്ബിറ്റർമാരും, ശുശ്രൂഷകന്മാരും, വിശ്വാസികളും പങ്കെടുത്ത യോഗത്തിൽ വിശ്വാസിസമൂഹത്തെ പ്രതിനിധീകരിച്ചു ബ്രദർ സാംസൺ പത്തനാപുരവും, ശുശ്രൂഷകന്മാരെ പ്രതിനിധീകരിച്ചു പാസ്റ്റർ ടി.വി തങ്കച്ചനും ആശംസകൾ അറിയിച്ചു. പാസ്റ്റർ അലക്സാണ്ടർ ശാമുവൽ, പാസ്റ്റർ പ്രഭാ ടി. തങ്കച്ചൻ എന്നിവർ പ്രാർത്ഥിച്ചു. പാസ്റ്റർ മാത്യൂസ്‌ കോശി ഭക്ഷ്യധാന്യ കിറ്റ്‌ വിതരണോദ്ഘാടനം നിർവ്വഹിച്ചു.
തുടർന്നു സെക്ഷൻ പ്രസ്ബിറ്റർമ്മാരും പാസ്റ്റർമ്മാരും കിറ്റുകൾ ഏറ്റുവാങ്ങി.

-ADVERTISEMENT-

-ADVERTISEMENT-

You might also like