വിശക്കുന്നവർക്ക് സാന്ത്വനമായി കെ.ഇ മഹാരാഷ്ട്ര ചാപ്റ്റർ
മുംബൈ: ക്രൈസ്‌തവ എഴുത്തുപുര മഹാരാഷ്ട്ര ചാപ്റ്ററും ചാരിറ്റി വിഭാഗമായ ശ്രദ്ധയും സംയുക്തമായി തെരുവിൽ വിശന്ന് അലയുന്ന അനേകർക്ക് ഒരു നേരത്തെ വിശപ്പിന് സാന്ത്വനമായി “ഫീഡ് ദ ഹംഗറി” എന്ന പ്രവർത്തത്തനം ഇന്നും നടത്തി .കാലാവസ്ഥ വ്യതിയാനങ്ങൾ മഹാനഗരത്തെ ബാധിക്കാറുണ്ടെങ്കിലും വിശപ്പിന്റെ വിളിക്ക് മുൻപിൽ അതിന് സ്ഥാനമില്ല എന്ന് നിസംശയം പറയാൻ സാധിക്കും. ഓരോ ദിവസവും അനേക ജീവിതങ്ങളാണ് ഒരു നേരത്തെ ആഹാരത്തിനായി വഴിയോരങ്ങളിൽ കടന്ന് വരുന്നത് . മഹാമാരി ജനജീവിതം തന്നെ മാറ്റി മറിച്ചപ്പോൾ പലരുടെയും ഒരു നേരത്തെ ആഹാരം പോലും ബുദ്ധിമുട്ടിലായ കാഴ്ചകൾക്കാണ് ഇപ്പോൾ മഹാനഗരം സാക്ഷിയാകുന്നത്. യാചകർ,ജോലി നഷ്ടപ്പെട്ടവർ, രോഗികളെ കൊണ്ട് ഗ്രാമങ്ങളിൽ നിന്ന് വന്നവർ,ദൈനംദിന ജീവിതം മുൻപോട്ടു കൊണ്ടുപോകാൻ സാധിക്കാതെ വലയുന്ന ജീവിതങ്ങൾ എന്നിങ്ങനെ വിവിധ നിലയിലുള്ള ആളുകളെ മഹാനഗരത്തിൽ ഓരോ ദിവസവും കാണുവാൻ സാധിക്കും.ഇന്നും ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റൽ കേന്ദ്രീകരിച്ചു ഇരുന്നൂറിൽ അധികം ഭക്ഷണ പൊതികൾ വിതരണം ചെയ്യുവാൻ സാധിച്ചു. വിശപ്പിന്റെ വിളിയുടെ പ്രാധാന്യം എത്രയെന്ന് അക്ഷരാർത്ഥത്തിൽ തിരിച്ചറിയുന്ന ഒരു ദിനം കൂടി കണ്മുൻപിൽ കടന്ന് പോയി. വരും ദിവസങ്ങളിലും വിവിധ ആശുപത്രികൾ കേന്ദ്രീകരിച്ചും വഴിയോരങ്ങളിൽ അലയുന്നവർക്കും ഭക്ഷണ വിതരണം നടത്തുവാൻ പ്രവർത്തകർ ആഗ്രഹിക്കുന്നു . പാസ്റ്റർ ജിക്സൺ ജെയിംസ് ,ജെയിംസ് ഫിലിപ്പ്, പാസ്റ്റർ ഷിബു മാത്യു,പാസ്റ്റർ റെജി തോമസ്സ്, ലിമീഷ് മാത്യു ,ആശിഷ് ബ്രദർ. ഷോബി തുടങ്ങിയവർ പങ്കെടുത്തു.






- Advertisement -