കുറ്റാന്വേഷണത്തിന് പുതിയ ആപ്ലിക്കേഷൻ: കേരള പോലീസിന് അഭിമാനമായി ജോബി എം. ജോൺ

Kraisthava ezhuthupura news desk

തിരുവനന്തപുരം: ഓൺലൈൻ കുറ്റകൃത്യങ്ങൾ അധികവും നടക്കുന്ന ടാർക്ക് വെബ്ബിൽ ഫലപ്രദമായ കുറ്റാന്വേഷണം നടത്തുന്നതിന് സഹായകരമായ ആപ്ലിക്കേഷൻ വികസിപ്പിച്ചെടുക്കുന്നതിൽ കേരള പോലീസിന് അഭിമാനമായി ജോബി എം ജോൺ.
നാലര കോടിയിലധികം വെബ്സൈറ്റുകൾ ഇന്റർനെറ്റിൽ ഉണ്ട് എന്നാൽ അധികവും ഡീപ്, ഡാർക്ക് വെബ്ബ്കളിലാനുള്ളത്. മയക്കുമരുന്ന്, ആയുധ കച്ചവടങ്ങൾ ലൈംഗിക വ്യാപാരം മനുഷ്യക്കടത്ത് പോലെയുള്ള നിയമവിരുദ്ധ കാര്യങ്ങൾ പലതും നടക്കുന്നത് ഈ വെബ്സൈറ്റുകളിലാണ്. വിവരം നൽകുന്നവരും ഉപയോഗിക്കുന്നവരും കാണാമറയത്താണ് എന്നുള്ളതാണ് ഈ വെബ്സൈറ്റുകളുടെ പ്രത്യേകത. ഈ മേഖലകളിലെ കുറ്റകൃത്യങ്ങൾ കണ്ടുപിടിക്കുന്നതിന് ആവശ്യമായ ആപ്ലിക്കേഷനാണ് ഗ്രേപ്നേൽ (Grapnel).

രാജ്യത്തെ പ്രതിരോധ സംവിധാനങ്ങൾക്ക് മുതൽക്കൂട്ടായ ഈ സംവിധാനം ഇന്ത്യയിൽ ആദ്യമായി വികസിപ്പിച്ചെടുത്തിരിക്കുന്നത് കേരള പോലീസാണ് എന്നുള്ളത് അഭിമാനകരമായ നേട്ടമാണ്. അതിന് പിന്നിൽ പ്രവർത്തിച്ചത് മലയാളിയും ബാംഗ്ലൂരിൽ സ്ഥിര താമസക്കാരനും ഐ പി സി മത്തിക്കര സഭാംഗവുമായ ജോബി എം ജോണും തന്റെ ടീമും ആണ്.
രജിസ്റ്റർ ചെയ്തിരുന്ന 360 പ്രൊഫഷണലുകൾ നിന്നുമാണ് വിജയിയെ തിരഞ്ഞെടുത്തത്. കേരള മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും പ്രശസ്തിപത്രവും ക്യാഷ് അവാർഡും ഏറ്റുവാങ്ങിയ ജോബി എം ജോണിനു ക്രൈസ്തവ എഴുത്തുപുരയുടെ അഭിനന്ദനങ്ങൾ.

- Advertisement -

-Advertisement-

You might also like
Leave A Reply