ചെറു ചിന്ത: ആരോഗ്യം | റെനി ജോ മോസസ്

രോഗങ്ങൾ ഇല്ലാത്ത ശരീരം ദൈവത്തിന്റെ ദാനം ആണ് , പക്ഷെ അതു കാത്തു സൂക്ഷിക്കേണ്ട ഉത്തരവാദിത്തം നമ്മുടേത് മാത്രമാണ്.

ന്നു ജീവിത ശൈലി രോഗങ്ങൾ പ്രായഭേദമെന്യേ കടന്നു പിടിക്കുകയാണ് , പണ്ടൊക്കെ പ്രായാധിക്യത്തിന്റെ ലക്ഷണങ്ങൾ ആയി രോഗങ്ങൾ നമ്മെ തേടി വന്നിരുന്നുവെങ്കിൽ ഇന്ന് കുഞ്ഞുകുട്ടികൾ മുതൽ പ്രായഭേദമെന്യേ ജീവിത ശൈലി രോഗങ്ങൾക്ക് അടിമപ്പെട്ടിരിക്കുകയാണ് , അല്പം ശരീര ഭാരവും കൊച്ചു ഉണ്ണി വയറും ഒക്കെയാണ് ഒരു മനുഷ്യന്റെ നില മെച്ചപ്പെട്ടത്തിന്റെ ലക്ഷണങ്ങൾ ആയി കാണുന്ന , ചിന്തിക്കുന്ന ചിലരെങ്കിലും നമ്മുടെ ഇടയിൽ ഉണ്ട് . മാത്രമല്ല , ഇന്നത്തെ ട്രെൻഡ് അനുസരിച്ച് ഏതു വിധേനയും എന്തും കാണിച്ചു പണമുണ്ടാക്കാൻ മനുഷ്യനെ രസകൂട്ടിന്റെ മായലോകത്തു കറക്കിയിടാൻ ഒരു മൊബൈൽ മാത്രം മതിയാവും , കാലഘട്ടത്തിന്റെ രസ കൂട്ടുകൾ ,രുചിഭേദങ്ങൾ നുണയുബോൾ മനുഷ്യൻ അറിയുന്നില്ല , അതിൽ പതിയിരിക്കുന്ന അപകടം , താൻ പതിയെ പതിയെ വലിയ രോഗിയായി കൊണ്ടിരിക്കുന്നു എന്നു …എരിവിനായി പണ്ട് ഇഞ്ചി ആയിരുന്നു മുഖ്യ ധാരയിൽ എങ്കിൽ , അവിടെ നിന്നും അതു മുളക് ഏറ്റെടുത്തു , ഇപ്പോൾ പൊടികൾ വിത്യസ്ത രൂപം ഭാവം , അതിൽ എന്തു അടങ്ങിയിരിക്കുന്നു എന്നു അറിയെണ്ട നമുക്ക് , പക്ഷെ ടേസ്റ്റ് വേണം.

ഞാൻ ഒരു ആരോഗ്യ പരിപാലന വിദഗ്ദ്ധൻ അല്ലങ്കിലും , ഇന്നത്തെ ആത്മീയ ലോകം പോലും ഇതിന്റെ എല്ലാം പിന്നാലെ ആണ് എന്നു തോന്നിപ്പോകുന്നു ഞായറാഴ്ച സാക്ഷ്യങ്ങൾ കേൾക്കുമ്പോൾ . പനി , ഷുഗർ , തലവേദന , കൊളസ്‌ട്രോൾ ബിപി ഛർദി. എന്നു വേണ്ട സകലമാന രോഗങ്ങളുടെയും രോഗലക്ഷണങ്ങളുടെയും പെരൂമഴ തന്നെ അവിടെ കേൾക്കാം , ആത്മ പുതുക്കത്തിന്റെയോ , അല്ലെങ്കിൽ മറ്റൊരാൾക്ക് ഉതകുന്നതോ ആയ ഒന്നും അവിടെ കേൾക്കാൻ കഴിയില്ല, മേശയിൽ ഇടിച്ചു നിൽക്കുന്ന കുടവയറുമായി പാസ്റ്റർ , പിന്നെ അദ്ദേഹത്തിനും കൂടെ കൂടാതെ നിവൃത്തിയില്ല , ഒരു തുമ്മൽ പോലും പ്രാർത്ഥിച്ചാൽ മാറ്റാൻ കഴിയാത്ത നമ്മൾ പ്രസംഗത്തിൽ ദാ ഇപ്പോൾ സൗഖ്യം ആകുന്നു , യേശുവിന് നാമത്തിൽ എന്നു പറയാൻ ഒരു മടിയും കാണിക്കില്ല . അടുത്ത സമയത്തു ഒരാൾ കോറോണയെ ശാസിക്കുന്നത് കേട്ടു ,രണ്ടു വർഷമായ കൊറോണ , എന്നാലും വേണ്ടില്ല ഒത്താൽ ഒക്കട്ടെ …!

പോട്ടെ , നമ്മുടെ വിഷയം അതല്ലല്ലോ ,,, അതുകൊണ്ടു ആത്മീയത എന്നു പറയുന്നതിൽ ആത്മ മനുഷ്യനെ പരിപോഷിക്കുന്നതിനോടൊപ്പം , ഇത്തരത്തിൽ ഉള്ള തിരിച്ചറിവുകൾ കൂടി ഒരു അപ്പത്തിന്റെ അംശികൾ പരസ്പരം പകർന്നു കൊടുക്കാൻ കഴിയട്ടെ എന്നു ആശിച്ചു പോകുന്നു , അമിത ഭക്ഷണം കുറച്ചു , അമിത കലോറി കുറച്ചു അല്പം വ്യായാമവും ദിവസേന ചെയ്തു ശരീരതാളം ക്രെമികരിച്ചു ജീവിത ശൈലീ രോഗങ്ങളെ ചെറുക്കാൻ കൂടി നമ്മൾ പഠിക്കേണ്ടതുണ്ട് , അല്ലെങ്കിൽ ഇപ്പോൾ കാണുന്ന പോലെ ഡോക്ടറുടെ നിർദ്ദേശപ്രകാരം നമ്മുടെ ജനം അതിരാവിലെ റോഡിൽ കാണും നടക്കാനും ഓടാനും.
അതുകൊണ്ട് ശരീരത്തെ കൂടി പരിപാലിക്കണ്ട ഉത്തരവാദിത്വം നമ്മൾക്ക് ഉണ്ട് എന്ന ബോധ്യം , ഇതൊന്നു മാറ്റിത്തരണമേ കർത്താവേ , മാറ്റിതരണമേ, ദൈവമേ എന്നു പ്രാർത്ഥിക്കുന്നതിന് മുൻപേ , ദൈവം നമുക്ക് തന്നിട്ടുള്ള സാമാന്യ ബുദ്ധിയും തിരിച്ചറിവുകളും ഉപയോഗിച്ചാൽ ജീവിത ശൈലി രോഗങ്ങളെ ഒരു പരുതി വരെയെങ്കിലും നമ്മൾക്ക് തടയാം.

“ആരോഗ്യം ദൈവ ദാനം ആണ് പക്ഷെ അതു പരിപാലിക്കണ്ട ഉത്തരവാദിത്വം നമ്മുടേത് മാത്രംആണ് ”

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.