ന്യൂഡൽഹി: ചത്തേർപുർ എക്സ്റ്റൻഷൻ രാജ്പുരിൽ പാസ്റ്റർ ഡോ. ബോബി ചെല്ലപ്പൻ(48) നിത്യതയിൽ പ്രവേശിച്ചു. ചില ദിവസങ്ങളായി ഹൃദയ സംബന്ധമായ രോഗത്താൽ ചികിത്സയിൽ ആയിരുന്നു. ന്യൂഡൽഹി കേന്ദ്രമായ അപ്പോസ്തലിക് ഫെയ്ത് ചർച്ചസ് സീനിയർ പാസ്റ്റർ ആയിരുന്നു. ബൈബിൾ ട്രാൻസലേഷൻ പ്രസ്ഥാനമായ ബി സി എസ് ന്റെ ജനറൽ മാനേജർ ആയി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.ബ്ലെസിയാണ് ഭാര്യ.
വിദ്യാർത്ഥികളായ സാം, സെറ എന്നിവർ മക്കളാണ്. സംസ്കാരം ശനിയാഴ്ച്ച ഡൽഹിയിൽ.