നമ്മുടെ ജീവിതം ദൈവമുൻമ്പാകെ വിശ്വസ്തമായിരിക്കണം: ഡോ.ഷാജി ദാനിയേൽ

ക്രൈസ്‌തവ എഴുത്തുപുര ഡൽഹി കൺവൻഷന് അനുഗ്രഹീത സമാപ്തി

ഡൽഹി: നമ്മുടെ ജീവിതം ദൈവമുൻമ്പാകെ വിശ്വസ്തമായിരിക്കണമെന്ന് ഡോ.ഷാജി ദാനിയേൽ.ക്രൈസ്തവ എഴുത്തുപുര ഡൽഹി ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടന്നു വന്നിരുന്ന ഓൺലൈൻ കൺവൻഷനായ കെ.ഇ ഡൽഹി കൺവൻഷന്റെ സമാപനദിനത്തിൽ മുഖ്യസന്ദേശം നൽകുകയായിരുന്നു ഐ.പി.സി ഡൽഹി സ്റ്റേറ്റ് പ്രസിഡന്റ്കൂടിയായ അദ്ദേഹം.ദൈവസന്നിധിയിൽ ഭയമുള്ളവരായി, ദൈവീകപ്രവർത്തികൾക്കായുള്ള ഒരുക്കം നമ്മിൽ ഏറെ ആവശ്യമാണെന്ന് അദ്ദേഹം വിശ്വാസസമൂഹത്തെ ഉദ്ബോധിപ്പിച്ചു. ക്രൈസ്തവ എഴുത്തുപുര ഡൽഹി ചാപ്റ്റർ സെക്രട്ടറി അനീഷ്‌ വലിയപറമ്പിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തെ അഭിസംബോധന ചെയ്തു ഇന്ത്യ ദൈവസഭ കേരള സ്റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് റവ. വൈ റെജി സംസാരിച്ചു. ക്രൈസ്തവ എഴുത്തുപുര പ്രവർത്തനങ്ങൾ സമൂഹത്തിൽ ഏറെ ശ്ലാഘനീയവും വളരെ വിലപ്പെട്ടതുമാണെന്ന് അദ്ദേഹം പറഞ്ഞു. ഇവാ എബിൻ അലക്‌സ് കാനഡ, പാസ്റ്റർ ബിനു ജോൺ ഡൽഹി തുടങ്ങിയവർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. ക്രൈസ്തവ എഴുത്തുപുര ഡൽഹി ചാപ്റ്റർ പ്രസിഡന്റ് അഡ്വ സുകു തോമസ് ചാപ്റ്റർ പ്രവർത്തന വിശകലനവും നന്ദിയും അറിയിച്ചു സംസാരിച്ചു. സമാപനയോഗത്തിൽ പാസ്റ്റർ ടി ജെ ബോവസ് ഡൽഹി,പാസ്റ്റർ അനിൽ യു കെ , റായ്ബെറി തുടങ്ങിയവർ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി നടന്നു വന്നിരുന്ന കൺവൻഷനിൽ പാസ്റ്റർ. ആർ ഏബ്രഹാം, പാസ്റ്റർ ഷാജി എം പോൾ വെണ്ണിക്കുളം, പാസ്റ്റർ ഷിബു മത്തായി ബ്രിസ്റ്റോൾ, ക്രൈസ്തവ എഴുത്തുപുര ജനറൽ പ്രസിഡന്റ് ആഷേർ മാത്യൂ തുടങ്ങിയവർ പ്രസംഗിച്ചു.കർണ്ണാടക ചാപ്റ്റർ അപ്പർറൂം കോർഡിനേറ്റർ പാസ്റ്റർ പി എസ് ജോർജ്, മിഷൻ ഡിപ്പാർട്ട്‌മെന്റ് ജനറൽ കോർഡിനേറ്റർ പാസ്റ്റർ പ്രമോദ് കെ സെബാസ്റ്റ്യൻ തുടങ്ങിയവർ മുൻ ദിവസങ്ങളിൽ അദ്ധ്യക്ഷപദവി അലങ്കരിച്ചു. ഡോ. ബ്ലെസൺ മേമന, പാസ്റ്റർ ഭക്തവത്സലൻ, ക്രൈസ്തവ എഴുത്തുപുര ജനറൽ സെക്രട്ടറിക്കൂടിയായ ഇവാ എബിൻ അലക്‌സ്, ഇവാ അൻസൺ ഏബ്രഹാം, തിമോത്തി കെ ബാബു തുടങ്ങിയവർ മുൻദിവസങ്ങളിൽ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകി.റവ. വൈ റെജിയുടെ പ്രാർത്ഥനയോടും ആശിർവാദത്തോടും പര്യവസാനിച്ച കൺവൻഷനുകളിൽ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിവിധ ലോകരാജ്യങ്ങളിൽ നിന്നുള്ള ദൈവദാസന്മാരും ദൈവമക്കളും പങ്ക്ചേർന്നു. കൺവൻഷന്റെ തൽസമയ സംപ്രേഷണം ക്രൈസ്തവ എഴുത്തുപുരയുടെ ദൃശ്യമാധ്യമ വിഭാഗമായ ‘കേഫാ ടിവി’ നിർവഹിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.