ചെറു ചിന്ത: കഴുകനെപ്പോലെ പറക്കും | ഷേനോജ് ജേക്കബ്

 

നേകം മൃഗങ്ങളും പക്ഷികളും ഉള്ള ഒരു വനത്തിൽ ഒരിക്കൽ ഒരു കഴുകൻ ഉണ്ടായിരുന്നു.അവൻ ആരോടും സംസാരിക്കാൻ പോവാതെ ഉയരെ പറക്കുന്നത് കാണുമ്പോൾ മറ്റു പക്ഷികൾ തമ്മിൽ പറഞ്ഞു ”ഹും അവൻ എന്തൊരു അഹങ്കാരിയാ.., ആരോടും അധികം മിണ്ടില്ല..,ഉയരെ പറക്കുന്നതിന്റെ അഹങ്കാരമാ..”
അങ്ങനെ ഒരിക്കൽ ആ കഴുകന്റെ തൂവൽ ഓരോന്നായി കൊഴിയാൻ തുടങ്ങി, തൂവൽ എല്ലാം കൊഴിഞ്ഞു തനിക്ക് പറക്കാൻ പറ്റാത്ത വിധം ആയപ്പോൾ കഴുകൻ ഒരു പാറക്കെട്ടിന് ഇടയിൽ താമസിച്ചു. ഇത് കണ്ട മറ്റു പക്ഷികൾ തമ്മിൽ ”അവന് എന്ത് അഹങ്കാരം ആയിരുന്നു, നമ്മളെക്കാൾ ഉയരത്തിൽ പറക്കുമെന്ന് വെച്ച് അവന് എപ്പോഴും ഭയങ്കര ജാഡ ആയിരുന്നു, എന്തിയെ ഇപ്പോൾ അവന്റെ അഹങ്കാരം എവിടെ പോയി.., അവൻ ഇനിം ഒരിക്കലും പറക്കാൻ പറ്റില്ല, ഇനിം അവൻ എണീക്കില്ല..” ഇങ്ങനെയൊക്കെ കഴുകൻ കേൾക്കെ മറ്റു പക്ഷികൾ പറയാൻ തുടങ്ങി.ഇതെല്ലാം കേട്ടിട്ടും കഴുകൻ ഒന്നും മിണ്ടാതെ മൗനം ആയി ഇരുന്നു. തനിക്ക് ഒരു വിടുതൽ ഉണ്ടെന്ന് അവന് പ്രതീക്ഷ ഉണ്ടായിരുന്നു.
അങ്ങനെ ദിവസങ്ങൾ കടന്നു പോയി… ഒരു ദിവസം കഴുകൻ നോക്കിയപ്പോൾ തന്റെ ദേഹത്ത് പുതിയ തൂവലുകൾ കിളിച്ചു വരുന്നത് കണ്ടു., ദിവസങ്ങൾക്കകം തനിക്ക് പഴയതിലും മനോഹരമായ പുതിയ ചിറകുകൾ കിളിച്ചു വന്നു. തന്നെ നിന്ദിച്ചവരുടെയും കളിയാക്കിയവരുടെയും മുന്നിൽ പഴയതിനേക്കാൾ ഉയരെ ചിറകടിച്ചു പറന്നു. എല്ലാ പക്ഷികളും അത് കണ്ട് അമ്പരന്നു. അതിന് തുല്യം എത്താൻ ആർക്കും പറ്റാത്ത വിധം കഴുകൻ ഉയരെ പറന്നു..!

പ്രിയരേ, നമ്മുടെ ജീവിതത്തിൽ കഷ്ടതകൾ വന്നാൽ വീഴ്ചകൾ വന്നാൽ എല്ലാവരും നമ്മെ തള്ളിക്കളയും, പലരിൽ നിന്നും നമുക്ക് കുത്തുവാക്കും പരിഹാസവും നിന്ദയും അപമാനവും ഏൽക്കേണ്ടി വരും. നമ്മൾ ഇനിം ഒരിക്കലും എണീക്കില്ല, ഇനിയൊരിക്കലും ഒരു ഉയർച്ച ഉണ്ടാവില്ല എന്ന് നമ്മുടെ വീഴ്ചകളിൽ പലരും പറയും. എന്നാൽ അതിലൊന്നും മനസ്സ് തളരരുത്. നമ്മുടെ വിശ്വാസം, നമ്മുടെ പ്രത്യാശ സ്വർഗ്ഗത്തിൽ ഒരുവൻ ഉണ്ട് അവന്റെ പക്കലാണ്. നമ്മെ നിന്ദിച്ചവരുടെ മുൻപാകെ അവർ കാൺകെ ദൈവം നമ്മെ ഉയരങ്ങളിൽ എത്തിക്കും. നമ്മൾ പോലും നിനയ്ക്കാത്ത രീതിയിൽ ദൈവം നമ്മെ മാനിക്കും.
ദൈവവചനം പറയുന്നു : യെശയ്യാ 40:31 എങ്കിലും യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും; അവർ കഴുകന്മാരെപ്പോലെ ചിറകു അടിച്ചു കയറും; അവർ തളർന്നുപോകാതെ ഓടുകയും ക്ഷീണിച്ചുപോകാതെ നടക്കുകയും ചെയ്യും.
നമ്മുടെ ഈ കഷ്ടപ്പാടും ദുഃഖവും മാറും. നമുക്ക് ഒരു ഉയർച്ചയുണ്ട്, ഒരു അനുഗ്രഹം ഉണ്ട്. നാമും കഴുകനെ പോലെ ചിറകടിച്ചു പറക്കും. വിശ്വസിക്കുക അത് സംഭവിക്കുക തന്നെ ചെയ്യും, അന്യൻ അല്ല സ്വന്ത കണ്ണാൽ അത് നാം കാണുക തന്നെ ചെയ്യും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.