ചെറു ചിന്ത: “ഈശോ” യ്ക്കും സംരക്ഷകരോ? | ഗ്ലോറിസണ്‍ ജോസഫ്‌

 

post watermark60x60

“ഭാരതം എന്നു കേട്ടാൽ അഭിമാനപൂരിതം ആകണം അന്തരംഗം, കേരളം എന്നു കേട്ടാലോ തിളക്കണം ചോര ഞരമ്പുകളിൽ “എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ചു സ്വാതന്ത്ര്യത്തിന്റെ പൊൻപുലരിയിലേക്ക് കാലുവെച്ച നാട്ടിൽനിന്ന് ” ഈശോ ” എന്ന പേര് കേൾക്കുമ്പോൾ അന്തരംഗം തിളച്ചു മറിയുന്ന കാലങ്ങളിലേക്ക് പിന്നോക്കം പോയോ വളരുന്ന മലയാളി?

ജോൺ, മാത്യു, എന്നിങ്ങനെ ഇന്ന് പൊതുവായ പേരുകൾ പോലെ ആ കാലങ്ങളിൽ യേശു എന്നത് ഒരു പൊതു നാമം ആണെന്ന് നാം മറക്കരുതേ ! ഈ കാലം അത്രയും ” യേശു ” എന്ന നാമത്തെ ഉയർത്തിപിടിച്ചതിന്റെ പേരിൽ ഉയർന്നുവന്ന അപമാനങ്ങളോടും നിന്ദകളോടും എതിരെ പ്രതികരിക്കാതെ ഇരുന്നത് അതിനുള്ള ശേഷിയുടെ അഭാവം കൊണ്ടോ ഭക്തിയുടെ കുറവുകൊണ്ടോ അല്ല, മതവികാരവുമായി എഴുന്നേൽക്കാൻ ഇതൊരു മതം അല്ലാത്തത് കൊണ്ടും ഈ ബന്ധവും അനുഗമനവും തുടങ്ങിയത് ക്രൂശിലെ സഹനത്തിന്റെ ചുവട്ടിൽ നിന്നായതുകൊണ്ടും ആണ്..

Download Our Android App | iOS App

ദൈവം ആണ് നമ്മുടെ രക്ഷകൻ എന്ന അടിത്തറയിൽ നിന്ന് വളർന്നു ഇപ്പോൾ ദൈവത്തെ സംരക്ഷിക്കുന്ന ചുമതല ഭക്തജനങ്ങൾ ഏറ്റെടുത്തിരിക്കുന്ന കാലം വളരെ അപകടകരം. സിനിമയുടെയും മതഭക്തിയുടെയും ഉയർത്തിപിടിച്ച മൂല്യങ്ങളുടെ മറവിൽ ആണെങ്കിലും “ദീപസ്തംഭം മഹാശ്ചര്യം, എനിക്കും കിട്ടണം പണം”തന്നെ മുഖ്യമായി മാറുന്നു ഇന്ന്. ഇതറിയാതെയോ അതോ അറിഞ്ഞിട്ടും അറിയാതെയോ നാം ഇന്ന് ഇതിനു വളമിട്ടുന്നത്?

ആവിഷ്കാര സ്വതന്ത്രത്തിലേക്കുള്ള കടന്നുകയറ്റമായോ, മതഭക്തരുടെ വികാരങ്ങൾക്ക് എറ്റ മുറിവായോ, വന്നവഴി മറന്നവരുടെ നിലപാടുകളായോ കാണുന്നതിന് അപ്പുറത്ത് യേശു ജീവിതം കൊണ്ടു പഠിപ്പിച്ച പാഠങ്ങളെക്കാൾ വലുതല്ല ഇതൊന്നും എന്നു കാണിക്കാം ഈ സമയം.പച്ചമനുഷ്യനെ കണ്ടാൽ ആളല്ല എന്നുതോന്നുമാറും വിരൂപമാക്കിയവരുടെ മുഖത്തു നോക്കി പിതാവേ ഇവരോട് ക്ഷേമിക്കേണമേ എന്ന് ഉരുവിട്ട് അവസാനശ്വാസം വെടിഞ്ഞ യേശുവിനെ അനുഗമിക്കുന്നവരെ; ‘ കൊന്നുകളയുക ‘ എന്ന് ആർത്തുവിളിച്ചവന്റെയും കൂടെ
പാപത്തെ വഹിച്ചുകൊണ്ട്
കാൽവരി കുന്നേറിയവന്റെ പേരിൽ ഒരു കലഹവും ഈ നാട്ടിൽ ഉണ്ടാവരുതേ എന്ന പ്രാർത്ഥനയോടെ

-ADVERTISEMENT-

-ADVERTISEMENT-

You might also like