ചെറു ചിന്ത: ധൂർത്ത പുത്രൻ – ഒരു പുനർവായന | ബോവസ് പനമട

മദ്ധ്യ പൗരസ്ഥ്യദേശം…. കുളിരണിഞ്ഞ ഒരു പ്രഭാതം. അതിനെ വിളിച്ചറിയിക്കുന്ന പ്രകൃതിയുടെ ആലാറങ്ങൾ ഇടക്കിടെ ആരവമുയർത്തുന്നുണ്ടായിരുന്നു. വയലോലകളുടെ ഒത്ത നടുവിലായി ഒരു കർഷക ഭവനം. ഉദയസൂര്യൻ്റെ ചെങ്കിരണങ്ങളിൽ പൊതിഞ്ഞു ക്ഷോണീമ പൂണ്ട് നിൽക്കുന്നു. തൊട്ടടുത്തൊന്നും മറ്റു വീടുകൾ ഉണ്ടായിരുന്നില്ല. വീശാലമായ ഗോതമ്പ് പാടത്തിൻ്റെ നടുവിലായുള്ള ആ രമ്യ ഹർമ്മ്യം ക്രീയാത്മക പകലിലേക്ക് ഉണരുകയായി.
വിശാലമായി നിരയൊപ്പിച്ചു നിലകൊള്ളുന്ന ഗോശാലകൾ. അതിനിടയിലൂടെ ഉത്സാഹത്തോടെ ഓടിനടന്നദ്ധ്വാനിക്കുന്ന ഗോപാലകർ. തെല്ലുമാറി ആട്ടിൻകൂടുകൾ, ചെമരിയാട്ടിൻപറ്റങ്ങൾ വേലിതലപ്പുകൾ ക്കിടയിലൂടെ എത്തിനോക്കുന്നു….
അവിടെയുമുണ്ട് വേലക്കാർ.
അവർ അജഗണങ്ങളെ … പച്ച പുൽപ്പുറങ്ങളിലേക്ക് നടത്താൻ തയ്യാറെടുക്കുന്നു.
പാടശേഖരങ്ങളിലേക്ക് പണിക്കാർ പണിയായുദ്ധങ്ങളും പേറി യജമാനൻ്റെ നേത്യത്വത്തിൽ ഇതിനോടകം പോയി കഴിഞ്ഞിരുന്നു. അടുക്കള ഭാഗത്തെ കുറ്റൻ ചിമ്മിനിക്കുള്ളിലൂടെ പുകപടലങ്ങൾ പുറത്തേക്ക് വമിച്ച് വായുവിലലിഞ്ഞില്ലാതാകുന്നു…..
വിശാലമായ മുറ്റത്ത് സ്വർണ്ണനിറമണിഞ്ഞ മണൽ വിരിപ്പ്…. വയലിനും അജഗണത്തിനും അതിരിടുന്ന ബെദാം വൃക്ഷങ്ങൾ…..
അതങ്ങനെ നിരയൊപ്പിച്ചു നിന്നു അതിൻ്റെ വലിയ ഇലകൾ ഇളങ്കാറ്റിലാടുന്നു………
വിശാലമായ വീടിൻ്റെ മുൻതളത്തിൽ ചിത്ര പണികൾ കൊണ്ടു അലംകൃതമായ ഒരു മനോഹര സിംഹാസനം….. ലേബാനോനിലെ വിശിഷ്ടമായ ദേവദാരു കൊണ്ട് പണിത ഒരു പൗരാണിക നിർമ്മിതി …..
പ്രഭാത കിരണങ്ങളേറ്റ് അതിൽ ചാരിയിരിക്കുന്ന ഒരു പടുവൃദ്ധൻ…..!
നീണ്ട് ഇടതൂർന്നു ചുമലിലേക്കും മാറിലേക്കും വീണു കിടക്കുന്ന ‘താടിരോമങ്ങൾ’ നീണ്ട മൂക്ക് വീശാലമായ നെറ്റിതടം … സ്നേഹം സ്പൂരിക്കുന്ന നീല കണ്ണുകൾ മുഖത്ത് സദാ കളിയാടുന്ന വശ്യസ്മിതം ആകാര വടിവൊത്ത ആ വയോധികനിൽ ഒരു സ്വാത്തിക ഭാവം നിഴലിച്ചിരുന്നു……..
ആ ഭവനത്തിലെ വലിയ പിതാവ്…. വേലക്കാർക്ക് അവരുടെ വെല്ല്യജമാനൻ …..
കോപാകുലനായി ഇന്നുവരെ ആരും ആദ്ദേഹത്തെ കണ്ടിട്ടില്ല. മക്കൾക്ക് മാത്രമല്ല അടിയാളൻമാർക്കും അടിമകൾക്കുമെല്ലാം അദ്ദേഹം സ്നേഹ സമ്പന്നനായ പിതാമഹനായിരുന്നു
സത്ഗുണ സമ്പന്നൻ…..
സ്നേഹത്തിൻ്റെ നിറകുടം……
കരുണാവാരിധി ………
അധമ്മവികാരങ്ങൾക്ക് അധീതൻ …..
എണ്ണിയാലോടുങ്ങാത്ത വീശേഷണങ്ങൾക്കുടയവനായ അതുല്ല്യ വ്യക്തിത്വം.

മനോഹരമായ ഉൾ മുറികളിലൊന്നിൽ ഇരുട്ടിനെ വകഞ്ഞു മാറ്റി പകൽകടന്നു വരുന്നേ ഉണ്ടായിരുന്നുള്ളൂ…. കരിമ്പടം തെല്ലു മാറ്റി ഒരു യുവകോമളൻ്റെ മുഖം തെളിഞ്ഞു വരികയായി……
നേരം വെളുത്തതിൽ അസ്വസ്തനായി അതുമിതം പിറുപിറുത്തു കൊണ്ട് അയാൾ കട്ടിലിൽ എഴുനേറ്റിരുന്നു …..
തുറന്നു കിടന്ന ജാലകത്തിലൂടെ അയാൾ വിദൂരതയിലേക്ക് ഇമവെട്ടാതെ നോക്കി കുറെ നേരമിരുന്നു…..
അയാളുടെ മനസ്സ് തീരയടങ്ങാത്ത കടലുപോലെ കലുഷിതമായിരുന്നു….
ഓർക്കാൻ ഒട്ടും ഇഷ്ടപ്പെടാത്ത ചുറ്റുപാടുകൾ. ഒരു വ്യാളിയെ പോലെ തീതുപ്പികൊണ്ട് തനിക്ക് ചുറ്റും പറന്നു നടക്കുന്നതായി ആയാൾക്ക് തോന്നി…
അദൃശ്യമായ ഒരു കൽത്തുറുങ്കിൽ കൈകാലുകൾ ആമത്തിലടക്കപ്പെട്ട ഒരു കൊടും കുറ്റവാളിയാണോ ഞാൻ…? അയാളുടെ കണ്ണുകളിൽ ക്രോധാഗ്നിയാളി പടർന്നു….
എലിപ്പെട്ടിയിൽ അകപ്പെട്ട മൂഷികനെ പോലെ അയാൾ ഉൾമുറിയിലൂടെ തലങ്ങും വിലങ്ങും പരക്കം പാഞ്ഞുകൊണ്ടിരുന്നു.
കഴിഞ്ഞ ചില ദിവസങ്ങളായി ഈ വീട്ടിൽ എന്തൊക്കയാണ് സംഭവിക്കുന്നത്…..?
ജേഷ്ഠ സഹോദരൻ്റെ ധിക്കാരം നിറഞ്ഞ കുത്തുവാക്കുകൾ……. അപ്പൻ്റെ നിസംഗത .. വേലക്കാരുടെ പരിഹാസച്ചിരി ……..
താൻ ഈ ഭവനത്തിൽ ഒരു അധികപറ്റോ…?
ഇന്ന് രണ്ടിലൊന്ന് അറിയണം…..?
നാളുകളായി പുകഞ്ഞു കൊണ്ടിരുന്ന അഗ്നിപർവ്വതം ലാവയെ പുറംതള്ളാൻ വ്യഗ്രത പൂണ്ടു ….!
അയാളുടെ കാലുകൾ വേഗം പൂമുഖം ലക്ഷ്യമാക്കി ചലിച്ചു തുടങ്ങി…..
പുറത്ത് എങ്ങു നിന്നോ പെട്ടന്ന് പ്രത്യക്ഷപ്പെട്ട ഒരു ചുഴലിക്കാറ്റ് ഒലിവ് ചെടികളെ ശക്തിയോടെ കശക്കി കുടഞ്ഞ് ഏങ്ങോ പോയി മറഞ്ഞു. ‘ (തുടരും……)
ബോവസ് പനമട

-ADVERTISEMENT-

-ADVERTISEMENT-

You might also like