ചെറുകഥ: ലഹരിയിൽ നിന്നും നിത്യജീവനിലേക്ക് | ഷൈലജ ശ്രീജിത്ത്

പ്രഭാതത്തിൽ നല്ല തണുത്ത കാറ്റ് മുഖത്തേക്ക് അടിച്ചപ്പോൾ രമേശിന് ആനന്ദവും ഉന്മേഷവും തോന്നി.ഒപ്പം ദുഃഖവും. പ്രഭാതം എല്ലാ ദിവസവും ഉണ്ട്. എന്നാൽ അവന് ഇതാദ്യ അനുഭവമാണ്. എത്ര മനോഹരമായിട്ടാണ് പ്രകൃതിയെ ദൈവം ഒരുക്കിയിരിക്കുന്നത്.ഞാൻ ഇതുവരെ എവിടെയായിരുന്നു. അന്ധകാരത്തിൻറെ കുറ്റാ കുറ്റിരുട്ടിൽ ഒരു മിന്നാമിനുങ്ങിൻ്റെ വെട്ടത്തിനായുള്ള തിരച്ചിലായിരുന്നോ?
മദ്യം തൻറെ സിരകളിലൂടെ ഓടാൻ തുടങ്ങിയപ്പോൾ മുതൽ ഇന്നലെ വരെയുള്ള തൻറെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ ഹൃദയത്തിലേക്ക് ഓടിയെത്തി.മദ്യം തലച്ചോറിൻ്റെ പ്രവർത്തനം ഏറ്റെടുത്തപ്പോൾ, മദ്യലഹരിയിൽ നിയന്ത്രണം നഷ്ടപ്പെട്ട് ഒരു ഭ്രാന്തനെപ്പോലെ അലക്ഷ്യമായി നടന്നു.
അച്ഛൻറെയും അമ്മയുടെയും ഏക സന്താനം, എല്ലാ സൗഭാഗ്യങ്ങളും ഉണ്ടായിരുന്നു. കൂട്ടുകാരുടെ കൂടെ അല്പ രസത്തിനായി തുടങ്ങി അവസാനം നിയന്ത്രിക്കാൻ വയ്യാത്തതു പോലെയുള്ള ഒടുക്കം. ബൈബിൾ പറയുന്നു “വീഞ്ഞ് ചുവന്നു പാത്രത്തിൽതിളങ്ങുന്നതും, രസമായിഇറക്കുന്നതും നീ നോക്കരുത്, ഒടുക്കം അത് സർപ്പം പോലെ കടിക്കും.” (സദൃശ്യവാക്യങ്ങൾ.23:31-32). അച്ഛനെയും, അമ്മയെയും, ഞാൻ ഒരുപാട് വേദനിപ്പിച്ചു. മകനെക്കുറിച്ചുള്ള വേദനയാൽ, പ്രായം ചെല്ലുന്നതിനു മുൻപേ അവർ ഓരോരുത്തരായി എന്നെ വിട്ടുപോയി!!ശരിക്കും..അവർ സന്തോഷത്തോടെ അവരുടെ ആയുഷ്കാലം കഴിക്കുകയായിരുന്നില്ലല്ലോ! യഥാർത്ഥത്തിൽ താൻ അവരെ കൊല്ലുകയായിരുന്നു…. മനസമാധാനമില്ലാത്ത ദിനരാത്രങ്ങൾ, എന്നിൽ പ്രതീക്ഷയർപ്പിച്ചവർക്ക് ഞാൻ കൊടുത്തത് എന്താണ്? വേദനകളും,കഷ്ടങ്ങളും മാത്രം. അവർ ആഗ്രഹിച്ചത് പോലെ എനിക്ക് ജീവിക്കാൻ കഴിഞ്ഞില്ലല്ലോ….. ഇത്രയും ഓർത്തപ്പോൾ അവൻറെ നിയന്ത്രണം നഷ്ടപ്പെട്ട് ഒരു കുഞ്ഞിനെ പോലെ പൊട്ടി കരയാൻ തുടങ്ങി.
കെട്ടിയ പെണ്ണിനെ സ്നേഹമായിട്ട് ഒന്നു മിണ്ടിയിട്ടില്ല ,എത്ര പ്രതീക്ഷകളോടെ ആണ് അവൾ എൻറെ ജീവിതത്തിലേക്ക് കടന്നുവന്നത്,അവളുടെ പ്രതീക്ഷകളും, ആഗ്രഹങ്ങളും എല്ലാം ഞാൻ തച്ചുടച്ചു. അവളെ ഉപദ്രവിച്ചു, സംശയിച്ചു, അവസാനം അവൾ എന്നിൽ നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. എന്നിലെ സ്നേഹം നഷ്ടപ്പെട്ടു ഞാൻ ശരിക്കും ഒരു മൃഗത്തെ പോലെ ആയിരുന്നു അവൻറെ ഉള്ളിൽ നിന്നും ഒരു തേങ്ങൽ പുറപ്പെട്ടു…. എൻറെ ദൈവമേ.!!!!
ഇതുവരെയും ഞാൻ ഇരുട്ടിൻറെ പിടിയിലായിരുന്നു. എനിക്ക് രാവും പകലും ഒരുപോലെ ആയിരുന്നു, എപ്പോഴും ഇരുട്ട്,ഇരുട്ട് മാത്രം. ബന്ധങ്ങളുടെ വില അറിയാതെ, സ്നേഹത്തിൻറെ അർത്ഥമറിയാതെ, ഞാൻ മാത്രമാണ് ശരിയെന്ന് വിശ്വസിച്ച് നടന്നിരുന്ന നാളുകൾ. ഇപ്പോഴിതാ ഞാൻ ശരിയിലെത്തിനി ൽക്കുന്നു.
ആക്സിഡൻറ്റിൽ ബോധം നഷ്ടപ്പെട്ട് റോഡരികിൽ കിടക്കുമ്പോൾ ആരൊക്കെയോ താങ്ങിയെടുത്ത് ആശുപത്രിയിൽ കൊണ്ടുപോയി അവിടെ ഐസിയുവിൽ വെന്റിലേറ്ററിന്റെ സഹായത്തോടുകൂടി ജീവിതം തള്ളി നീക്കുമ്പോൾ ഇടയ്ക്കെപ്പോഴോ ഒരു ഓർമ്മ,മരണത്തിനും ജീവനും ഇടയ്ക്കുള്ള അൽപ്പനിമിഷം.അവ്യക്തമായി ഒരു കാഴ്ച ഒരാൾ തൻ്റെ മുൻപിൽ നിൽക്കുന്നത് പോലെ, അയാളുടെ കരം എൻറെ ശിരസ്സിലേക്ക് നീട്ടുന്നു, ആ കൈ ഞാൻ വ്യക്തമായി കണ്ടു ആണി പഴുതുള്ള യേശുവിൻറെ കരം “മകനെ…എന്ന ശബ്ദം അർത്ഥ ബോധത്തിൽ ആയിരുന്നിട്ടും ആ ശബ്ദം എൻ്റെ കാതുകളിൽ മുഴങ്ങി.എന്നിൽ എന്തോ സംഭവിക്കുന്നതുപോലെ പെട്ടെന്ന് എൻ്റെ ചുണ്ടുകൾ ശബ്ദിച്ചു… യേശുവേ……എന്നെ രക്ഷിക്കണമേ….. വീണ്ടും ബോധം നഷ്ടപ്പെട്ടു.
എൻറെ അമ്മയുടെയും, അച്ഛൻറെയും, പ്രാർത്ഥന പലപ്പോഴും എനിക്ക് അരോചകമായിരുന്നു. അവരെ ചീത്തവിളിക്കുകയും പുസ്തകങ്ങൾ വലിച്ചെറിയും ചെയ്തിരുന്നു. എന്നാൽ അവരുടെ കണ്ണുനീരിൻ്റെയും പ്രാർത്ഥനയുടെയും ഫലമായി യേശു എനിക്ക് ജീവൻ തിരികെ നൽകി. ഐസിയുവിൽ നിന്നും ഞാൻ അത്ഭുതകരമായി രക്ഷപെട്ടു. നമ്മുടെ അച്ഛൻറെയും, അമ്മയുടെയും, പ്രാർത്ഥന വില കുറച്ചു കാണരുത്! അവരുടെ പ്രാർത്ഥന ജീവനെ സൃഷ്ടിക്കാൻ കാരണം ആയതാണ്.പിന്നീട് ഒരു ദൈവദാസൻ മുഖാന്തരം സത്യ സുവിശേഷം കേട്ട് ,ഹൃദയം യേശുവിനു സമർപ്പിച്ചു.പുതിയ വ്യക്തിയായിമാറി.പലപ്പോഴും മദ്യം നിർത്തണമെന്ന് ഞാൻ ആഗ്രഹിച്ചതാണ് എനിക്ക് അതിന് കഴിഞ്ഞിട്ടില്ല.എന്നാൽ യേശു എൻ്റെ ഹൃദയത്തിൽ വന്നപ്പോൾ, എനിക്ക് അതിനോടുള്ള ആഗ്രഹം ഇല്ലാതെ യായി.യേശുവിനെകൂടാതെ നമ്മുക്കൊന്നും ചെയ്യുവാൻ കഴിയില്ലെന്ന് എനിക്ക് മനസ്സിലായി. ഇതുവരെ അനുഭവിക്കാത്ത സന്തോഷവും സമാധാനവും ലഭിച്ചു. യേശു അപ്പാ നിനക്ക് നന്ദി…. സ്തോത്രം…അവൻ്റെ കണ്ണുകൾ നിറഞ്ഞു. “മോനേ….. എന്ന പാസ്റ്ററുടെ വിളി അവനെ ഓർമകളിൽ നിന്നും ഉണർത്തി…
ഈ ലോകത്തിലുള്ളതൊന്നിനും ശാശ്വതമായ സമാധാനം നൽകുവാൻ കഴിയുകയില്ല.. നഷ്ടങ്ങൾ മാത്രമാണ് ഉണ്ടാകുന്നത്.അതുകൊണ്ട് കർത്താവായ യേശുവിൽ വിശ്വസിക്കുക.അവൻ നിൻ്റെ നഷ്ടങ്ങളെ ലാഭമാക്കിതരും.

ഷൈലജ ശ്രീജിത്ത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.