ഇന്നത്തെ ചിന്ത : മഹത്വം ദൈവത്തിന് | ജെ. പി വെണ്ണിക്കുളം

സങ്കീർത്തനങ്ങൾ 115:1
ഞങ്ങൾക്കല്ല, യഹോവേ, ഞങ്ങൾക്കല്ല, നിന്റെ ദയയും വിശ്വസ്തതയും നിമിത്തം നിന്റെ നാമത്തിന്നു തന്നേ മഹത്വം വരുത്തേണമേ.

മഹത്വം ആഗ്രഹിക്കാത്തവരില്ല. എന്നാൽ ഒരു ദൈവപൈതൽ മഹത്വം ദൈവത്തിനു നൽകുന്നവരാകണം. വാക്കിലും പ്രവർത്തിയിലുമെല്ലാം ഇതു വെളിപ്പെടുത്തുകയും വേണം. സങ്കീർത്തനങ്ങൾ 29:1ൽ മഹത്വം എല്ലാം ദൈവത്തിനു കൊടുപ്പിൻ എന്നു വായിക്കുന്നുണ്ട്. യെശയ്യാ 48:1ൽ ഇങ്ങനെ കാണുന്നുണ്ടല്ലോ, എന്റെ നിമിത്തം, എന്റെ നിമിത്തം തന്നേ, ഞാൻ അതു ചെയ്യും; എന്റെ നാമം അശുദ്ധമായ്തീരുന്നതെങ്ങനെ? ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും കൊടുക്കയില്ല. അതെ, പ്രിയരെ ദൈവത്തിന് മഹത്വം കരേറ്റി നമുക്ക് ജീവിക്കാം.

ധ്യാനം: സങ്കീർത്തനങ്ങൾ 115
ജെ പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.