എഡിറ്റോറിയൽ: മാധ്യമ വിപ്ലവത്തിന് ഇതു എട്ടാം വയസ് | ജെ പി വെണ്ണിക്കുളം

ക്രൈസ്തവ സമൂഹത്തിൽ വിപ്ലവകരമായ മാധ്യമ പ്രവർത്തനത്തിലൂടെ ക്രൈസ്തവ എഴുത്തുപുര ഇന്ന് എട്ടാം വയസിലേക്കു പ്രവേശിക്കുകയാണ്. പിന്നിട്ട ഏഴ് വർഷങ്ങൾ തിരിഞ്ഞു നോക്കുമ്പോൾ ‘വളരുമാറാക്കിയത് ദൈവം’ എന്നല്ലാതെ മറ്റൊന്നും പറയാനാവില്ല. എളിയ ആരംഭത്തെ നിരസിക്കാത്തവൻ ഇതുവരെ നമ്മെ സഹായിച്ചു. കാലത്തിനു മുന്നേ കടന്നുപോയ മാധ്യമ പ്രവർത്തനമാണ് നമുക്കുള്ളത്. മഹാമാരിയുടെ ശക്തമായ വ്യാപനം നമ്മെ നാലുചുവരുകൾക്കുള്ളിൽ ആക്കിയപ്പോൾ ആ സ്പെസിൽ ആവശ്യമായി വന്ന എല്ലാ മാധ്യമങ്ങളും നാം മുന്നമേ തന്നെ ഉപയോഗിച്ചു തുടങ്ങിയിരുന്നു. 2014ൽ ജനിച്ച എഴുത്തുപുരയുടെ തുടക്കം വിപ്ലവകരമായിരുന്നു.ആർക്കും അവകാശപ്പെടാൻ കഴിയാത്തത്ര ബഹുദൂരം ഇതിനോടകം സഞ്ചരിക്കാൻ നമുക്ക് കഴിഞ്ഞു.

post watermark60x60

ഇതു കേവലം ഒരു മാധ്യമം എന്നതിലുപരി ഒരു മിഷൻ- സുവിശേഷ പ്രസ്ഥാനമാണ്. അനുഗ്രഹീതമായ നേതൃത്വം ഈ പ്രവർത്തനത്തിന് ചുക്കാൻ പിടിക്കുന്നു. സമയാസമയങ്ങളിൽ വന്നു ചേർന്ന നല്ല കൂട്ടുപ്രവർത്തകർ നമുക്കുണ്ട്. അവരുടെ കഴിവുകളെ ദൈവനാമത്തിന് വേണ്ടി ഉപയോഗിക്കുവാൻ നാം എല്ലായ്പ്പോഴും ശ്രദ്ധിക്കുന്നു. ഈ ദുരിത കാലത്തും ഞങ്ങൾ നിങ്ങളോട് കൂടേതന്നെയുണ്ട്. സമൂഹത്തിനു ഗുണകരമായ ഒരുപിടി പ്രവർത്തനങ്ങളുമായി നമ്മുടെ പ്രവർത്തകർ കർമ്മനിരതരായി നിരത്തിലുണ്ട്. തുടർന്നും നമുക്കൊന്നിച്ചു പ്രവർത്തിക്കാം. ഇതൊരു ദർശനമാണ്, വികാരമാണ്, ആവേശമാണ്.

ജെ പി വെണ്ണിക്കുളം
ചീഫ് എഡിറ്റർ

-ADVERTISEMENT-

You might also like