പാസ്റ്റർ എം പൗലോസ്: താഴ്മയുടെ അപ്പോസ്തലൻ

 

post watermark60x60

സുവിശേഷ പോർക്കളത്തിൽ നാം കണ്ടതിലും കേട്ടതിലും അധികം പ്രതിസന്ധികളിലൂടെ കടന്നു പോയ “ജീവിക്കുന്ന രക്തസാക്ഷിയായിരുന്നു” പാസ്റ്റാർ എം പൗലോസ്. വധശ്രമങ്ങളും ഉപദ്രവങ്ങളും തന്റെ മിഷണറി ജീവിതത്തിന്റെ ഭാഗമായിരുന്നു. അദ്ദഹത്തെ കല്ലെറിഞ്ഞു ഓടിച്ച പല ഗ്രാമങ്ങളിലും താൻ സാക്ഷിയാകുകയും സഭകൾ ഉടലെടുക്കുകയും ആ സഭകൾ അത് സാക്ഷിക്കുകയും ചെയ്യുന്നു. മിഷണറി ചലഞ്ച് എന്ന പുസ്തകവും തന്റെ മീറ്റിംഗകളും അനേക ദൈവദാസന്മാർക്ക് സുവിശേഷ പോർക്കളത്തിൽ ആവേശമായിരുന്നു.
നാം പുസ്തകത്തിലൂടെ വായിച്ച അനുഭവങ്ങളും സാക്ഷ്യങ്ങളുമല്ലാതെ നിത്യജീവിതത്തിൽ അനേകർക്ക് മാതൃകയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.
ഏകദേശം ഒരു വർഷത്തോളം രാമേശ്വരത്തെ Body of Christ Mission ന്റെ ഓഫിസിൽ ട്രാൻസ്ലേഷനോടുള്ള ബന്ധത്തിൽ ഞാൻ പ്രവർത്തിച്ചിരുന്നു. ആ സമയങ്ങളിൽ അദ്ദേഹത്തോടു സംസാരിക്കുവാനും അനുഭവങ്ങൾ പങ്കു വെയ്ക്കാനുമിടയായത് എന്റെ ജീവിതത്തിലെ വിലപെട്ട നിമിഷങ്ങൾ ആയിരുന്നു.
ഒരു പ്രഭാതത്തിൽ ഓഫീസിൽ ജോലിയിൽ ഏർപെട്ടിരുന്ന എന്നോട് എബി ഇവിടെയിരിക്കേണ്ട ആളല്ല എന്റെ കൂടെ മിഷൻ പര്യടനത്തിനായി തയ്യാറാകുക എന്നു പറഞ്ഞു. ഞാൻ ചെയ്തു കൊണ്ടിരുന്ന ജോലികൾ മുഴുവനും ഇപ്പോൾ ഉത്തർ പ്രദേശിൽ പ്രവർത്തിക്കുന്ന ജോസ് തോമസ് കൊട്ടാരക്കരയെ എല്പിച്ച് ശേഷം അദേഹത്തോടൊപ്പം അഞ്ചു സംസ്ഥാനങ്ങളിൽ സുവിശേഷ വേലാർത്ഥം യാത്ര ചെയ്തു.
അദ്ദഹത്തോടൊപ്പമുളള ഓരോ അനുഭവങ്ങളും എന്റെ ജീവിതത്തിൽ വലിയ പാഠങ്ങൾ ആയിരുന്നു. എത്ര കഠിനമായ ഗ്രാമപാതകൾ ആയിരുന്നാലും നഗ്‌ന പാദ .നായി മാത്രമെ സഞ്ചരിയ്ക്കാറുണ്ടായിരുന്നുള്ളു. ലോകത്തെവിടെ പോയാലും ഷർട്ടും മുണ്ടും തോൾസഞ്ചിയും മറ്റുള്ളവരിൽ നിന്ന് അദ്ദേഹത്തെ ഏറെ വ്യത്യസ്തനാക്കി യിരുന്നു
ഒരിക്കൽ ഞങ്ങൾ യാത്ര ചെയ്യുമ്പോൾ ക്ഷീണിതനായ ഒരു വ്യദ്ധൻ കയറ്റമുള്ള റോഡിലൂടെ നിറയെ സാധനങ്ങളുമായി ഉന്തുവണ്ടി തള്ളി കൊണ്ടുപോകന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടു. ഉടൻ തന്നെ വണ്ടി നിർത്തുകയും ആഹാരം വാങ്ങി കൊടുക്കുകയും ഉന്തുവണ്ടി തള്ളി അദ്ദേഹത്തെ യാത്ര അയച്ചതിനുശേഷം മാത്രമാണ്. ഞങ്ങൾ യാത്ര തുടർന്നത് . പലപ്പോഴും അദ്ദേഹം വാഹനത്തിൽ food പാർസലുകൾ ഉണ്ടാകും. തെരുവിൽ വിശന്നു വലയുന്നവർക്ക് അതൊരു അശ്വാസയിരുന്നു.
പോണ്ടിചേരിയിൽ ഒരു ഗ്രാമത്തിൽ എല്ലാവർക്കും Breakfast ഒരുക്കിയിരുന്നു. എനിയ്ക്ക് അത്ര താത്പര്യമില്ലാത്ത ഇഡലി ആയിരുന്നു അന്നത്തെ Break fast. ഞാൻ കഴിച്ചതിന് ശേഷം അല്പം ബാക്കിയുണ്ടായിരുന്നു. അധികം വന്നത് കളയുവാനായി ഞാൻ എഴുന്നേറ്റപ്പോൾ പെട്ടന്ന് അദ്ദേഹം എന്റെ പാത്രം മേടിയ്ക്കുകയും ബാക്കിയുള്ളതു മുഴുവൻ അദ്ദേഹത്തിന്റെ പാത്രത്തിലേയ്ക്ക് വാരിയിട്ട് ഒരു മടിയും കൂടാതെ കഴിയ്ക്കുകയുണ്ടായി. അതു എന്റെ ജീവിതത്തിൽ ഒരിയ്ക്കലും മറക്കാനാവാത്ത സംഭവമായിരുന്നു.
തമിഴ് നാട്ടിലെ ചില മിഷൻ ഫീൽഡുകളിൽ ഞങ്ങൾക്ക് താമസിയ്ക്കേണ്ടതായി വന്നു . ഓല മേഞ്ഞ ചെറിയ ചെറിയ കുടിലുകൾ ആയിരുന്നു അധികവും. അതിൽ ഒന്നിൽ എനിയ്ക്കും ദൈവദാസനും രണ്ടു കട്ടിലുകൾ ഒരുക്കിയിരുന്നു . ബാക്കിയുള്ളവർ മറ്റ് മുറികളിൽ നിലത്ത് പായ് വിരിച്ചായിരുന്നു കിടന്നിരുന്നത് .റൂമിൽ നിന്ന് പ്രാർത്ഥിക്കുവാനായി വന്ന വിശ്വാസികൾ പോയ ശേഷം അദ്ദേഹം തനിയ്ക്ക് ഒരുക്കിയിരുന്ന കട്ടിലിൽ നിന്ന് ഷീറ്റെടുത്ത് മറ്റ് ദൈവ ദാസന്മാരോടൊപ്പം നിലത്ത് ഷീറ്റ് വിരിച്ചു കിടന്നു. തന്നോടൊപ്പം പ്രവർത്തിക്കുന്നവരെ വേർതിരിച്ച് കാണുവാൻ അദ്ദേഹത്തിന് ഒട്ടും തന്നെ ഇഷ്ടമായിരുന്നില്ല
Body of Christ mission ന്റെ വടക്കെ ഇന്ത്യൻ കോർഡിനേറ്റർ ആയിരുന്ന പാസ്റ്റർ രജു കുഞ്ഞച്ചന്റെ നേത്യത്വത്തിൽ മൂന്നു ദിവസത്തെ മീറ്റിംഗ് കൽക്കട്ടയിലും രാജസ്ഥാനിലും വച്ച് നടത്തുവാൻ ഇടയായി വിദേശികൾ ഉൾപ്പെടെ നൂറോളം മിഷണറിമാർ പങ്കെടുത്തു. എല്ലാ ദിവസവും മറ്റുള്ളവർ എഴുന്നേൽകുന്നതിന് മുൻപ് തന്നെ അടുത്തുള്ള പ്രദേശങ്ങളിൽ സുവിശേഷം അറിയിക്കാൻ പോകുന്നത് അദ്ദേഹത്തിന്റെ പതിവായിരുന്നു. കൽക്കട്ടയിലെ രണ്ടാം ദിവസത്തെ മീറ്റിംഗിൽ ക്ലാസടുക്കാനായി വന്നപ്പോൾ അദ്ദേഹം കണ്ടത് ഓഡിറ്റോറിയത്തിന്റെ വെളിയിൽ മൂലയിൽ കൂട്ടിയിട്ടിരിക്കുന്ന ആഹാരാവശിഷ്ടങളുടെ കൂമ്പാരമായിരുന്നു. കണ്ട മാത്രയിൽ തന്നെ അരോടും പറയാതെ അത് മുഴുവൻ അദ്ദേഹം ചൂലെടുത്ത് തുത്തുവാരി ഒരു പ്ലാസ്റ്റിക് കവറിലാക്കി തലയിൽ ചുമ്മി റോഡ് സൈഡിലെ വേസ്റ്റ് ബോക്സിൽ ഇട്ടതിന് ശേഷം മാത്രമാണ് അദ്ദേഹം തന്റെ ക്ലാസ്സുകൾ ആരംഭിച്ചത്. ഇങ്ങനെയുളള അനവധി അനുഭങ്ങൾ പ്രീയ ദൈവദാസനോടൊപ്പം പ്രവർത്തിച്ചവർക്കൊക്കെ പറയുവാനുണ്ടാകും. സുവിശേഷവേല എങ്ങനെ ചെയ്യണം എന്നത് തന്റെ ജീവിതത്തിലൂടെ അദ്ദേഹം വരച്ചു കാണിച്ചിരുന്ന പാസ്റ്റർ എം പൗലോസിന്റെ ജീവിതം ഇന്ത്യൻ മിഷൻ ചരിത്രത്തിൽ മറക്കാനാവാത്ത ഒരു ഏടായിരിയ്ക്കും

എബി മണലിൽ, ഗുജറാത്ത്
(ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത് ചാപ്റ്റർ ജോയിന്റ് ട്രഷറർ)

-ADVERTISEMENT-

You might also like