ദോഹ ബെഥേൽ എ.ജി സഭാംഗം ബിജു മാണി (47) നിത്യതയിൽ
ദോഹ: ബെഥേൽ എ.ജി ദോഹ സഭാംഗം ബിജു മാണി (47) നിത്യതയിൽ പ്രവേശിച്ചു. കോവിഡ് രോഗത്തെ തുടർന്ന് ഹമദ് ആശുപത്രീയിൽ ദീർഘ ദിവസങ്ങളായി ചികിത്സയിൽ ആയിരുന്നു. ബെഥേൽ എ.ജി ദോഹ സഭയുടെ ട്രാൻസ്‌പോർട്ട് കോർഡിനേറ്റർ പദവിയിൽ അടക്കം അനേകം വർഷങ്ങൾ സ്തുത്യർഹമായ സേവനം ദൈവനാമ മഹത്വത്തിനായി വിനിയോഗിച്ച കഠിനാധ്വാനി ആയിരുന്നു അദ്ദേഹം. കോതമംഗലം സ്വദേശിയാണ്. സംസ്കാരം പിന്നീട്. ഭാര്യ സിമിയും രണ്ടു മക്കളും ദോഹയിൽ ഉണ്ട്.
ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളെ ക്രൈസ്തവ എഴുത്തുപുര ദോഹ ചാപ്റ്ററിന്റെ ദുഃഖവും പ്രത്യാശയും അറിയിക്കുന്നു.



- Advertisement -

Comments are closed.