എഡിറ്റോറിയല്‍: കോറോണ നമ്മെ നല്ല മനുഷ്യരാക്കി മാറ്റട്ടെ… | ഫിന്നി കാഞ്ഞങ്ങാട്

 

post watermark60x60

ലോകം വളരെ ഭീതിജനകമായ അവസ്ഥയിലൂടെയാണ് ചില നാളുകളായി കടന്നുപോകുന്നത്. അടുത്ത കാലത്തെങ്ങും നാം അഭീമൂഖികരിക്കാത്ത വെല്ലുവിളികളാണ് നേരിടുന്നത്. ഈ രോഗം അനേകരെ നമ്മിൽ നിന്നും പറിച്ചെടുത്തുകൊണ്ട് പോയിക്കൊണ്ടിരിക്കുന്നു. പല കുടുംബങ്ങളും അനാഥരായി.. ശവശരീരങ്ങൾ സംസ്കരിക്കുവാൻ ഊഴം കാത്തുകൊണ്ട് കെട്ടിക്കിടക്കുന്നു.. ഉറ്റവരുടെ മുഖം ഒന്ന് കാണുവാൻ കഴിയാതെ വിലാപത്തിൻ്റെ ആർത്തനാദങ്ങളാണ് നമുക്ക് ചുറ്റിലും..
പ്രാണവായുവിനായി പരക്കം പായുന്ന ദയനീയ അവസ്ഥ. സമ്പന്നനെന്നോ ദരിദ്രനെന്നോ വ്യത്യാസമില്ലാതെ മരണം വിളിക്കാത്ത അതിഥിയെപ്പോലെ സംഹാര താണ്ഡവം നടത്തുന്നു.
പലരും ഈ രോഗത്തിൻ്റെ അവസ്ഥയിലൂടെ ഇന്നും കടന്നു പോയിക്കൊണ്ടിരിക്കുന്നു. രോഗവിമുക്തമായി എന്ന് ചിന്തിച്ച പല രാജ്യങ്ങളിലും ഈ രോഗം തിരികെയെത്തി. രോഗവ്യാപനം കൂടുകയല്ലാതെ കുറയുന്നില്ല. എല്ലാ മേഖലകളിലും വളരെ നേട്ടങ്ങൾ കൈവരിച്ച മനുഷ്യൻ ഒരു ചെറു വൈറസിന് മുൻമ്പിൽ ഒന്നും ചെയ്യാനാകാതെ നിസ്സംഗതയോടെ നോക്കി നിൽക്കുകയാണ്.

നാം എത്ര നിസ്സഹായരാണെന്ന പാഠമാണ് കൊറോണ എന്ന രോഗം നമുക്ക് മനസിലാക്കി തന്നത്. നാം പലതും നേടിയെന്ന് സ്വയം അഹങ്കരിക്കുമ്പോൾ എല്ലാം നഷ്ടമാകാൻ ഒരു നിമിഷം മതിയെന്ന വീണ്ടുവിചാരം നമ്മിൽ ഈ ഭയാനകകാലം നാമ്പിടുവിക്കുന്നു..
ഏത് പ്രതിസന്ധികളിലും കൂടെ കാണുമെന്ന് പറഞ്ഞവരെ മരണം വന്ന് മാടിവിളിച്ചപ്പോൾ ഒന്നു കാണുവാൻ പോലും നമുക്ക് അവസരമുണ്ടായില്ല എന്നതാണ് യാഥാർത്ഥ്യം…

Download Our Android App | iOS App

അഹങ്കാരത്തിനും അസൂയയ്ക്കും പാര വെയ്പ്പിനും വ്യക്തിഹത്യയ്ക്കും കുറവില്ലെങ്കിൽ കൊറോണയിൽ നിന്നും നാം പാഠം ഉൾക്കൊണ്ടില്ല എന്ന് വേണം കരുതാൻ..

ഇന്ന് കണുന്നവരെ നാളെ കാണുന്നില്ല..
വെറുപ്പും വിദ്വേഷവും അഹന്തയും നമ്മിൽ നിന്നും മാറട്ടെ..

അതെ ! നാം മാറട്ടെ..
മനുഷ്യരാകട്ടെ…
മനുഷ്യത്വം നമ്മിൽ ഉണ്ടാകട്ടെ…

ഫിന്നി കാഞ്ഞങ്ങാട്

-ADVERTISEMENT-

You might also like