ഭാവന: Mr & Mrs.”CORONA” | പ്രത്യാശ് റ്റി. മാത്യു

Mrs. Corona : നമ്മുടെ ‘Mission’ success ആകുന്നുണ്ട്. പക്ഷെ ഇന്ന് പ്രതീക്ഷിച്ചതു പോലെ പല ഇടങ്ങളിലും ആൾകൂട്ടങ്ങൾ ഇല്ലായിരുന്നു.

Mr. Corona : എങ്ങനെ ആളുകൾ കൂടും? സർക്കാരും, ആരോഗ്യവകുപ്പും, പോലീസും എല്ലാം നിയമം കർശനമാക്കിയിരിക്കുകയല്ലേ…..

Mrs. Corona : നമ്മുടെ വർഗ്ഗത്തെ പൂർണ്ണമായും തുരത്തുവാൻ തന്നെയാണ് ഈ ആരോഗ്യമേഖലയിൽ ഉള്ളവരുടെ പ്ലാൻ.

Mr. Corona : അടുത്ത മൂന്ന് ആഴ്‌ച നമുക്ക് വളരെ സുപ്രധാനമാണ്. ആരെയും വെറുതെ വിടേണ്ട; മാസ്‌കും, സാനിറ്റൈസറും ഇല്ലാത്ത ആരെ കണ്ടാലും ഒരു “ഉമ്മ” വെച്ചേരു.

Mrs. Corona : “ഉമ്മ” വെക്കാൻ ചെന്നാ മതി. ഒരെണ്ണം പോലും മാസ്ക് താഴെ വെയ്ക്കുന്നില്ല; കൈകൾ അണുവിമുക്തമാക്കുവാൻ എല്ലാ തരത്തിലും ഉള്ള സാനിറ്റൈസർ അവരുടെ പക്കൽ ഉണ്ട്.

Mr. Corona : അത് മാത്രമല്ലന്നെ, ഇപ്പൊ ആളുകൾ വാക്‌സിനും എടുത്തു തുടങ്ങി. ഇന്ത്യയുടെ പ്രധാനമന്ത്രി പറഞ്ഞു ഞങ്ങൾ Corona യെ ഒറ്റക്കെട്ടായി നേരിടും എന്ന്.

Mrs. Corona : കേരളത്തിലെങ്കിലും നമ്മുടെ ആധിപത്യം സ്ഥാപിക്കാൻ നോക്കിയപ്പോഴാ, ഇരട്ടചങ്കൻ എന്നറിയപ്പെടുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സർ പറയുന്നത്, വാക്‌സിൻ സ്വീകരിക്കാൻ ആരും വിമുഖത കാണിക്കരുത് എന്ന്. അത് കേൾക്കേണ്ട താമസം, കേരളത്തിലെ ആരോഗ്യമന്ത്രി ഉണ്ടല്ലോ കെ കെ ഷൈലജ ടീച്ചർ, അവർ പറയുവാ, ഈ പ്രതിസന്ധിയെയും നേരിടാൻ ഞങ്ങൾ സജ്ഞരാണെന്നു.

Mr. Corona : So, no “രക്ഷ” for us.

Mrs. Corona : ഇവന്മാർ രണ്ടും കൽപ്പിച്ചു ഇറങ്ങിയിരിക്കുവാ. ഇപ്പൊ ദേണ്ടെ, 18-നും, 45-നും വയസ്സിനിടയിൽ ഉള്ളവർക്കും വാക്‌സിൻ കൊടുക്കുന്നെന്നു; പിന്നെ പോലീസ് ചേട്ടന്മാരുടെ വക രാത്രി കർഫ്യൂവും.

Mr. Corona : നമുക്ക് ആരാധനാലയങ്ങളിലേക്കും, വിവാഹപാർട്ടികളിലേക്കും നമ്മുടെ അണികളെ വിട്ടാലോ? അവിടെ ആകുമ്പോ നിയമം ഒന്നും കർശനമാകില്ല.

Mrs. Corona : ജീവനെ പേടിയുണ്ടെങ്കിൽ അങ്ങോട്ട് മാത്രം പോകരുത്. അവിടെ നമ്മളെ തുരത്താൻ ഉപയോഗിക്കുന്ന സോപ്പ്, കൈയ്യുറ, സാനിറ്റൈസർ, മാസ്ക് എന്നിവ ഉണ്ടെന്നാണ് കേട്ടത്. പിന്നെ, ഇപ്പൊ പോർട്ടലിൽ മുൻ‌കൂർ ബുക്ക് ചെയ്‌തവർക്കേ പ്രവേശനം ഉള്ളെന്നു.

Mr. Corona : നമുക്ക് കറങ്ങി നടക്കുന്ന ഫ്രീക്കന്മാരെ ഒന്ന് ഫോക്കസ് ചെയ്താലോ?

Mrs. Corona : അതൊക്കെ പണ്ടായിരുന്നു ചേട്ടാ, ഇപ്പൊ ഇവന്മാര് പല്ലു തേച്ചില്ലെങ്കിലും മാസ്‌ക് വെയ്ക്കുന്നുണ്ട്, ശോ! ഒന്ന് കാണണം, എന്തെല്ലാം തരത്തിലുള്ള മാസ്‌കുകളാ അവന്മാർക്ക് ഉള്ളത്. കണ്ടിട്ടു കൊതിയാവുവ.

Mr. Corona : അപ്പൊ നീ അവരുടെ “Chunk bro” ആയോ?

Mrs. Corona : മിക്കവാറും ഞാൻ അങ്ങോട്ട് കൂറ് മാറും.

Mr. Corona : ഓഹ് അങ്ങനെയായോ, നമ്മൾ ഒരുമിച്ചു നിൽക്കുകയായിരുന്നേൽ എത്രയെണ്ണത്തെ തകർക്കാമായിരുന്നു.

Mrs. Corona : ഇപ്പൊ അങ്ങോട്ട് ചെല്ല് തകർക്കാൻ, നിങ്ങളെപ്പോലെ ബുദ്ധിയില്ലാത്തവരല്ല ഇവരൊക്കെ. സർക്കാരിന്റെയും, ആരോഗ്യവകുപ്പിന്റെയും നിയമങ്ങളൊക്കെ കർശനമായി പാലിക്കുന്നവരാണ്.

Mr. Corona : നീ പറഞ്ഞത് ശരിയാ, രോഗലക്ഷണം ഉള്ളവർ കർശനമായി “റൂം” ഐസൊലേഷനിൽ കഴിയുന്നുണ്ട്. പിന്നെ കഴിവതും അവർ സമ്പർക്കത്തിൽ ഏർപെടാറില്ല.

Mrs. Corona : കോവാക്‌സിനും, കൊവിഷീൽഡും, സ്പുട്നിക്കും എല്ലാം വന്നതോടെ നമ്മുടെ കാര്യത്തിനൊരു തീരുമാനം ആയി.

Mr. Corona : വേണമെങ്കിൽ നമുക്കും ഒരു വാക്‌സിൻ എടുത്തേക്കാം, അല്ലെങ്കിൽ വല്ല ‘VIRUS’ ഉം പിടിച്ചാലോ.

മറക്കാതിരിക്കുക – സർക്കാരിന്റെ നിയമങ്ങൾ കർശനമായി പാലിക്കുക. മാസ്കും, സാനിറ്റൈസറും ഉപയോഗിക്കുക. അനാവശ്യ സമ്പർക്കം ഒഴിവാക്കുക. കാരണം, “ദൈവം തന്ന ജീവിതം വിലപ്പെട്ടതാണ്, അത് ജാഗ്രത ഇല്ലാതെ നഷ്ടമാക്കരുത്”.

(CORONA – പോരാളികൾക്കായി സമർപ്പിക്കുന്നു)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.