ചെറുചിന്ത: വീരന്‍റെ കൈയിലെ അസ്ത്രങ്ങൾ | ദീന ജെയിംസ് ആഗ്ര

യൗവനത്തിലെ മക്കളെ വീരന്റെ കൈയിലെ അസ്ത്രത്തോടാണ് ശലോമോൻ ഉപമിച്ചിരിക്കുന്നത്. മക്കളാകുന്നഅസ്ത്രങ്ങളെ തന്റെ ആവനാഴിയിൽ നിറച്ചിരിക്കുന്ന പുരുഷൻ ഭാഗ്യവാനാണ്. (സങ്കീ 127:4,5)ഇന്നത്തെ നമ്മുടെ തലമുറകൾ ശരവേഗത്തിൽ പാഞ്ഞുകൊണ്ടിരിക്കുന്നു എന്തിനൊക്കെയോ വേണ്ടിയുള്ള തത്രപ്പാടിൽ. നൂതനമായ സാങ്കേതികവിദ്യകളും അത്യാധുനിക സൗകര്യങ്ങളും അവരുടെ ക്ഷമത വർധിപ്പിക്കുന്നു. ഇങ്ങനെയുള്ള ഒരു കാലത്തിൽ നമ്മുടെ മക്കൾഎപ്രകാരമായിരിക്കുന്നു? മക്കളാകുന്ന അസ്ത്രങ്ങൾ അവനാഴിയിൽ നിറയ്ക്കുവാൻ സാധിക്കുന്നുണ്ടോ? നാം ചിന്തിക്കേണ്ടിയിരിക്കുന്നു. നമുക്ക് ചുറ്റും കേൾക്കുന്ന വാർത്തകൾ ഞെട്ടിപ്പിക്കുന്നതാണ്. അമ്മ വഴക്ക് പറഞ്ഞതിന് വീടുവിട്ടിറങ്ങുന്നവരും ഗെയിമിൽ തോറ്റതിന് ആത്മഹത്യചെയ്യുന്നവരും ഒക്കെയായി മാറി ക്കഴിഞ്ഞിരിക്കുന്നു പുതിയ തലമുറ!!!നമ്മുടെ മക്കൾ ലോകത്തിന്റെ കുത്തൊഴുക്കിൽ പെട്ട് നാശയോഗ്യരായിമാറാതിരിക്കാൻ നാം ഏറെ ജാഗ്രതയുള്ളവരായിരിക്കേണം. മക്കളെന്ത്‌ കരുതും, അവരുടെ മനസ് എങ്ങനെ വേദനിപ്പിക്കും എന്ന് കരുതുന്നുവോ? നമുക്ക് തെറ്റി…. അങ്ങനെ കരുതിയ ഒരു പിതാവിനെ വേദപുസ്തകത്തിൽ കാണുവാൻ സാധിക്കും. അദോനിയാവിന്റെ പിതാവ്!!!
അദോനിയാവ് ബഹുസുന്ദരനായിരുന്നു. എന്നാൽ അവൻ നിഗളിച്ചു സ്വന്തഇഷ്ടപ്രകാരം തീരുമാനങ്ങളെടുക്കുന്നവനുംസ്വയചിന്തകൾകനുസൃതമായി പ്രവർത്തിക്കുന്നവനും ആയിരുന്നു.അവന്റെ അപ്പൻ അവനെ മുഷിപ്പിക്കരുതെന്ന് വച്ച് അവന്റെ ജീവകാലത്തൊരിക്കലും:നീ ഇങ്ങനെ ചെയ്തത് എന്തെന്ന് അവനോട് ചോദിച്ചിരുന്നില്ല (1രാജാ 1:6) ഒടുവിൽ അദോനിയാവിനെ അവന്റെ തെറ്റായ ചിന്തകൾ നിമിത്തം ശലോമോൻ രാജാവിന്റെ കല്പനപ്രകാരം വെട്ടിക്കൊന്നു.
വടിഉപയോഗിക്കാത്തവൻ തന്റെമകനെപകയ്ക്കുന്നുഅവനെ സ്നേഹിക്കുന്നവനോ ചെറുപ്പത്തിലേ അവനെ ശിക്ഷിക്കുന്നു. (സദൃ 13:24) മക്കളുടെ നല്ല ഭാവി ആഗ്രഹിക്കുവരാണ് ഓരോ മാതാപിതാക്കളും. ശിക്ഷ കൊടുക്കേണ്ടയിടത്ത് ശിക്ഷിക്കുകയും ശാസിക്കയുംചെയുന്നവരാണ് യഥാർത്ഥമായി മക്കളെ സ്നേഹിക്കുന്നത്. മറിച്ചു അവരുടെ ഇഷ്ടങ്ങളെല്ലാം സാധിച്ചു പ്രോത്സാഹിപ്പിക്കുന്നവരല്ല
അതൊരിക്കലും അവരെ നേരായപാതയിൽ നയിക്കുവാൻഉതകുകയില്ല.മോശ യിസ്രായേൽ മക്കളോട് കല്പിച്ചു :ഇന്ന് ഞാൻ നിന്നോട് കല്പിക്കുന്ന ഈ വചനങ്ങൾ നിന്റെ ഹൃദയത്തിൽ ഇരിക്കേണം. അവയെ നിന്റെ മക്കൾക്ക് ഉപദേശിച്ചു കൊടുക്കുകയും നീ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേ ൽക്കുമ്പോഴും അവയെ കുറിച്ച് സംസാരിക്കുകയും വേണം (ആവ:6:6,7)
ദൈവവചനഅടിസ്ഥാനത്തിൽ മുന്നേറുന്ന തലമുറയെ ഒരുക്കിയെടുക്കവാൻ നമുക്ക് ഇടയാകട്ടെ!!!!

ദീന ജെയിംസ് ആഗ്ര

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.