ചെറുചിന്ത: പതറരുതേ… പ്രതിസന്ധികളിൽ | ദീന ജെയിംസ് ആഗ്ര

മാധാനമില്ല ഭൂവിൽ
അനുദിനം നിലവിളി പടന്നുയരുകയായ്
ധരണി തന്നിൽ “
ഭക്തൻ പാടിയതുപോലെയുള്ള ജീവിതസാഹചര്യങ്ങളാണ് നമുക്ക് ചുറ്റും നടന്നുകൊണ്ടിരിക്കുന്നത്. ഓരോ നിമിഷവും ഭയപെടുത്തുന്ന വേദനയുളവാക്കുന്ന വാർത്തകൾ കേൾക്കുന്നു. അപ്രതീക്ഷിതമായ സംഭവങ്ങൾ കാണുകയും കേൾക്കുകയും ചെയുന്ന മനുഷ്യൻ എന്തുചെയ്യണമെന്നറിയാതെ നിസ്സഹായരായി മാറുന്നു. പലരും നിനയാത്തവേളയിൽ വന്നുചേർന്ന വിപത്തിന്റെ ആഘാതത്തിൽ നിന്നും മുക്തരാകാൻ കഴിയാതെ വിങ്ങുന്നഹൃദയവും പേറി കഴിയുന്നു.

Download Our Android App | iOS App

പ്രതിസന്ധികളിൽ പതറാതെ നിൽക്കണമെങ്കിൽ ഉയരത്തിലെ കൃപ ആവശ്യമാണ്‌. ദൈവത്തിന് വേണ്ടി ധീരതയോടെ നിന്ന ഏലിയാവ് ഇസബെലിന്റെ ഭീഷണിയ്ക്കു മുന്നിൽ പതറിപ്പോയി.മരിച്ചാൽ മതിയെന്ന് ആഗ്രഹിച്ചു ചൂരച്ചെടിയുടെ തണലിൽ ഇരുന്നു. ഇപ്പോൾ മതി യഹോവേ, എന്റെ പ്രാണനെ എടുത്തുകൊള്ളേണമേ, ഞാൻ എന്റെ പിതാക്കന്മാരേക്കാൾ നല്ലവനല്ലല്ലോ എന്ന് പറഞ്ഞു. പ്രതിസന്ധിയിൽ തളർന്നുപോയ ഏലിയാവിനെ കനലിന്മേൽ ചുട്ട അടയും വെള്ളവും കൊടുത്തു ദൈവത്തിന്റെ പർവതമായഹോരേബോ ളം നടക്കുവാൻ ബലപെടുത്തി, തന്റെ മൃദുസ്വരം കേൾപ്പിച്ചു. അതുമാത്രവുമല്ല യേഹുവിനെ രാജാവായിട്ടും എലിശയെ പ്രവാചകനായിട്ടും അഭിഷേകം ചെയ്യുവാൻ ദൈവം ഏലിയാവിനെ ഉപയോഗിച്ചു. നമ്മിലൂടെയും വലിയദൈവികപ്രവർത്തികൾ ദൈവം ആഗ്രഹിക്കുന്നു. പ്രതിസന്ധികളിൽ അവസാനിക്കുന്നില്ല അതിനപ്പുറം ദൈവമഹത്വം വെളിപ്പെടും.

post watermark60x60

കഷ്ടതയുടെ, പ്രതികൂ ലങ്ങളുടെ നടുവിൽ ആശയറ്റവരായി നിരാശരായി നീറുന്ന മനസുമായിരിക്കുമ്പോൾ നമ്മുടെ കാതുകളിൽ മുഴങ്ങുന്ന ദൈവശബ്ദം :”എന്റെ കൃപ നിനക്ക് മതി. എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു. ”
ആ കൃപയിൽ ആശ്രയിക്കാം…. പ്രതിസന്ധികളെ ധീരതയോടെ അതിജീവിക്കാം!!!!

-ADVERTISEMENT-

You might also like
Comments
Loading...