ചെറു ചിന്ത: 2(0) ന്റെ ശൂന്യതകളെ തട്ടിമാറ്റി 2(1) എത്തി | ബ്ലെസ്സൺ ജോണ്‍

2020 നെ പിന്തുടർന്ന മഹാമാരി
അനുഭവിപ്പിക്കുക്ക മാത്രമല്ല പലതും പഠിപ്പിച്ചു . അതായിരുന്നു അവന്റെ ദൗത്യം എന്തൊക്കെയോ എന്നുള്ള ഭാവനകൾക്കു ഒരു സീമയിട്ടു.
മുച്ചൂടെ മുടിക്കാൻ ആയിരുന്നെങ്കിൽ ആവാമായിരുന്നു എന്നാൽ അതല്ല
നിന്റെ ഭാവനകൾക്കു ഒരു സീമ വേണമായിരുന്നു എന്നുള്ളത് കാലത്തിന്റെ ആവശ്യമായിരുന്നു.
അതെ 2021 ഒരു തുടക്കമാണ്
20 20 ഇട്ട സീമയിൽ നിന്നും
അഹന്തയുടെയും അഹങ്കാരത്തിന്റെയും പര്യായമല്ല മനുഷ്യൻ .സ്നേഹത്തിന്റെയും
സാഹോദര്യത്തിന്റെയും പര്യായമാകേണം മനുഷ്യൻ
അഹന്തയുടെയും അഹങ്കാരത്തിന്റെയും ചീട്ടുകൊട്ടാരങ്ങൾ ആണ് തകർന്നു വീണത് .
ഇനിയങ്ങോട്ട് നല്ല ഒരു തുടക്കമാകട്ടെ. വാക്‌സിൻ ശരീരത്തിന് പ്രതിരോധം നൽകും.
സ്നേഹവും സഹോദര്യവുമേ ഹൃദയത്തെ സൗഖ്യമാക്കുള്ളു
തുടക്കം ആന്തരിക വാക്‌സിൻ ആയ സ്നേഹവും സാഹോദര്യവും ഹൃദയത്തിൽ നൽകികൊണ്ടാകാം
കാലവും സമയവും കല്പിച്ച ഒരു ദൈവം ഉണ്ട് .അതിനപ്പുറത്തു
കാല്പനികമായ സങ്കൽപ്പങ്ങൾക്ക് അടിമപ്പെട്ടാൽ ഇനിയും വരും
മഹാമാരികൾ ഓർമപ്പെടുത്തൽ എന്നവണ്ണം.
പുതുവർഷം എന്നത് കുറച്ചു മിനിറ്റുകളുടെ സെക്കന്റുകളുടെ മാത്രം അകൽച്ചയാണ് .
മാറേണ്ടത് നമ്മുടെ ഹൃദയങ്ങളും
കാഴ്ചപാടുകളും ആകുന്നു
പുതുവർഷം പുതിയ ചിന്തകളിലും കാഴ്ചപ്പാടിലും ഫീനിക്സ് പക്ഷിയെ പോലെ പറന്നുയരുവാൻ ഇടയാകട്ടെ.

ആശംസകൾ
ബ്ലെസ്സൺ & ഫാമിലി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.