ചെറു ചിന്ത: പഴന്തുണിയണിഞ്ഞവന്‍ | റൊയി ഇ. ജോയ്, സെക്കന്തരാബാദ്

രണ്ടുപേര്‍–കുറിയ ഒരു മനുഷ്യനും നീളമുള്ള ഒരു സ്ത്രീയും–ടാറ്റാനഗറിലെ (ജെംഷെഡ്പുര്‍) സെന്‍റ് ജോര്‍ജ് ചര്‍ച്ചിന്‍റെ കോമ്പൗണ്ടിലേക്ക് കയറിവു. ദേശാന്തരികളായ ഈ ദമ്പതികള്‍ രാത്രി തങ്ങുവാന്‍ ഒരു സ്ഥലം തേടി വന്നതാണ്. പാഴ്സനേജിന്‍റെ വാതിലില്‍ അവര്‍ മുട്ടി. അവിടെ ഒറ്റയ്ക്ക് കഴിയുന്ന പുരോഹിതന്‍ കതകു തുറന്ന് പുറത്തുവു. തന്‍റെ ഭാര്യക്ക് നല്ല സുഖമില്ലാത്തതിനാല്‍ ഇു രാത്രി ഈ കോമ്പൗണ്ടില്‍ കഴിയാന്‍ അനുവദിക്കണമെന്ന് അയാള്‍ അപേക്ഷിച്ചു. അവരോട് കനിവുതോന്നിയ പുരോഹിതന്‍ സ്കൂളിന്‍റെ ഒരു മുറി കാണിച്ചുകൊടുക്കുവാന്‍ കപ്യാരോട് പറഞ്ഞു. എങ്കിലും വരാന്തയില്‍ തന്നെ കഴിയുവാന്‍ അവര്‍ തയ്യാറായി. തങ്ങളുടെ ഭാണ്ഡങ്ങള്‍ ഇറക്കിവെച്ച് തറയില്‍ കുത്തിയിരുന്ന അവരുടെ മുഖത്ത് അല്പം ആശ്വാസവും അതോടൊപ്പം അങ്കലാപ്പും ഉള്ളതായി തോന്നി.

post watermark60x60

ജെയിംസ് മാണിയും സുശാന്ത് ദാസും ഞാനും ഒ.എം. ടീമില്‍ (ഇവാലിസം ടീം) പ്രവര്‍ത്തിച്ചുകൊണ്ട് ആ കോമ്പൗണ്ടില്‍ താമസിക്കുകയായിരുന്നു. അു പകല്‍ സുശാന്തും ജെയിംസും പട്ടണത്തില്‍ ചുറ്റിത്തിരിയു ഈ ദമ്പതികളെ കണ്ടുവത്രേ. ഒരുപക്ഷേ, താമസിക്കുവാന്‍ ഒരിടം അന്വേഷിക്കുകയായിരുന്നു. അവരുടെ മുഖത്തുള്ള അങ്കലാപ്പിന്‍റെ കാരണം ഞങ്ങള്‍ക്കു പിടികിട്ടിയില്ല. എന്തായാലും രണ്ടു പാവങ്ങളെ ഒരൊഴിഞ്ഞ കോണില്‍ അന്തിയുറങ്ങുവാന്‍ അനുവദിക്കുന്നതു വല്യ കാര്യമൊന്നുമല്ല. മനുഷ്യത്വമുള്ള ആരും ചെയ്യുന്ന ചേതമില്ലാത്ത ഒരുപകാരം. ഞങ്ങള്‍ ഞങ്ങളുടെ പതിവു പരിപാടികളുമായി നീങ്ങി. രാത്രിയായി, പ്രാര്‍ഥനയ്ക്കുശേഷം ഉറങ്ങുവാന്‍ കിടന്നു.
അവിശ്വസനീയം!
ആ രാത്രിയില്‍ ഞങ്ങളെ കാത്തിരുന്നത് എന്തായിരുന്നുവെന്ന് സ്വപ്നത്തില്‍പോലും ഞങ്ങള്‍ കണ്ടിരുമന്നില്ല. അര്‍ദ്ധരാത്രി കഴിഞ്ഞ് എപ്പോഴോ കപ്യാര്‍ ഞങ്ങളെ വിളിച്ചുണര്‍ത്തി എന്തോ ആവശ്യപ്പെട്ടു. അതൊരു സ്വപ്നമായിരുന്നില്ല. ഈ പാതിരായ്ക്ക് കപ്യാര്‍ക്കെന്താണാവശ്യം എുറക്കെ ചിന്തിച്ചുകൊണ്ട് ഉറക്കച്ചടവോടുകൂടെ ഞങ്ങള്‍ മുറിക്കു പുറത്തിറങ്ങി. അവിടെ കാത്തിരിക്കുന്ന ആശ്ചര്യജനകമായ വസ്തുത ഉള്‍ക്കൊള്ളുവാന്‍ തക്ക ഒരുക്കം ഞങ്ങള്‍ക്കില്ലായിരുന്നു. ഞങ്ങള്‍ക്കത് വിശ്വസിക്കുവാനുമായില്ല. സന്ധ്യക്കു വന്ന ആ സ്ത്രീ വരാന്തയില്‍ ഒരു കുഞ്ഞിനെ പ്രസവിച്ചിരിക്കുന്നു! ഇതാ, പഴന്തുണിയില്‍ പൊതിഞ്ഞ ഒരു കുഞ്ഞ്! അതിനെ ഉറ്റുനോക്കിക്കൊണ്ട് അവര്‍ കാലും നീട്ടി അവിടെ ഇരിക്കുന്നു. കയ്യോടെ പിടികൂടിയ ഒരു കള്ളനെപ്പോലെ ആ മനുഷ്യന്‍ പരുങ്ങി നില്ക്കുന്നു. ഈ പിഴ ഇനി ഒരിക്കലും ആവര്‍ത്തിക്കയില്ല, ദയവായി ക്ഷമിക്കണമേ എന്ന അപേക്ഷ ആ പാവത്താന്‍റെ കണ്ണുകളില്‍ പ്രകടമാണ്. സത്യത്തില്‍ അയാള്‍ ഇങ്ങനെ പറഞ്ഞു: “മാഫ് കീജിയെ, ഗല്‍തി ഹോഗയി” (ക്ഷമിക്കണം, തെറ്റുപറ്റിപ്പോയി). എങ്ങനെ പ്രതികരിക്കണമെന്ന് ഞങ്ങള്‍ക്കറിയില്ലായിരുന്നു. കാരണം ഞങ്ങളിലാരും ഇതിനുമുമ്പ് ഇതിനു സമാനമായ അനുഭവങ്ങളിലൂടെ കടുപോയിട്ടില്ലായിരുന്നു. സ്വയം നിസ്സഹായരായി തോന്നി ഞങ്ങള്‍ക്ക്. കപ്യാരുടെ ഭാര്യ ആവശ്യപ്പെട്ട ചില സാധനങ്ങള്‍ കൊടുത്തശേഷം ഇതെന്തു കാര്യം എന്നു ചിന്തിച്ച് ഞങ്ങള്‍ രംഗത്തു നിന്ന് അപ്രത്യക്ഷരായി.

പാല്‍ക്കാരന്‍റെ ബെല്ലടിയോടുകൂടെ വളരെ നേരത്തേതെ നേരം പുലര്‍ന്നു. ദേശാന്തരികളായ ആ കുടുംബത്തിന്‍റെ അവസ്ഥ എന്തെന്നറിയുവാനുള്ള ആകാംക്ഷയോടെ ഞങ്ങള്‍ വരാന്തയിലേക്ക് ചെന്നു. പോകുവാനുള്ള തയ്യാറെടുപ്പിന്‍റെ ഭാഗമായി ആ മനുഷ്യന്‍ സാമാനങ്ങളെല്ലാം കെട്ടിപ്പെറുക്കുന്നു. കുറച്ചൂടെ കഴിഞ്ഞിട്ടു പോയാല്‍ മതിയെന്ന് ഞങ്ങളവരോട് പറഞ്ഞു. ആ കുഞ്ഞ് അതിന്‍റെ അമ്മയുടെ കൈയിലിരിക്കുന്നത് ഞങ്ങള്‍ കണ്ടു. വിളറിയ ഒരു കുഞ്ഞ്. ഉപയോഗിച്ച കുറെ വസ്ത്രങ്ങളും ഒരു കവര്‍ ബ്രഡും കുറച്ചു വാഴപ്പഴവും ഞങ്ങളവര്‍ക്കു കൊടുത്തത് അയാള്‍ രണ്ടു കൈയും നീട്ടി വാങ്ങി. ഞങ്ങള്‍ക്ക് ഇമ്മിണി വലിയ നന്ദിയും പറഞ്ഞ് അവര്‍ വളരെ വേഗം സ്ഥലം കാലിയാക്കി. എന്നാല്‍ ഒരാണ്‍കുട്ടിയെ ലഭിച്ച ആ ദമ്പതികളുടെ മുഖത്ത് സന്തോഷം വളരെ പ്രകടമായിരുന്നു. 1994 മാര്‍ച്ച്/ഏപ്രില്‍ മാസങ്ങളില്‍ സംഭവിച്ചതാണീക്കഥ.
അത്ഭുതകരമായ സാമ്യം
പതിവുപ്രകാരമുള്ള ഞങ്ങളുടെ ടീം പ്രാര്‍ഥനയില്‍ അന്നുരാവിലെ കര്‍ത്താവിന്‍റെ ജനനത്തെക്കുറിച്ച് ചിന്തിക്കാതിരിക്കുവാനായില്ല. യേശുക്രിസ്തുവിന്‍റെ ജനനത്തോടു വളരെ സാമ്യമുള്ള മറ്റൊരു ജനനത്തിനു സാക്ഷ്യം വഹിച്ച ഞങ്ങള്‍ അക്ഷരാര്‍ഥത്തില്‍ സ്തബ്ദരായിരുന്നു. ഞങ്ങളുടെ ചിന്തകള്‍ ബേത്ലഹേമിലേക്കു പറന്നു. അന്നു രാവിലെ മുതല്‍ യോസേഫും മറിയയും ബേത്ലഹേമിലെ പല വാതിലുകളിലും മുട്ടിക്കൊണ്ടിരുന്നിരിക്കണം. വളരെ ദുര്‍ഘടം നിറഞ്ഞ ഒരു യാത്രയ്ക്കുശേഷം മറിയയ്ക്ക് സ്വസ്ഥമായൊന്ന് വിശ്രമിക്കുവാനൊരിടം എന്നത് അടിയന്തിരാവശ്യമായിരുന്നു. പ്രസവത്തിനുള്ള സമയമടുത്ത മറിയയ്ക്ക് ഒരു സത്രത്തിലും ഇടം കിട്ടാതെ വപ്പോള്‍ അവര്‍ തികച്ചും ആകുലരായി. അല്ല, അവര്‍ക്കവിടെങ്ങും ബന്ധുക്കള്‍ ഇല്ലായിരുന്നോ? അവരുടെ സ്വന്തപട്ടണമല്ലേ അത്? മാത്രമോ, അവര്‍ ദാവീദിന്‍റെ കുലത്തില്‍പ്പെട്ടവരും! പേര് രജിസ്റ്റര്‍ ചെയ്യുവാന്‍ വന്നവരെക്കൊണ്ട് സകല വീടുകളും സത്രങ്ങളും മുന്നമേ നിറഞ്ഞിരുന്നിരിക്കാം.
ഒടുവില്‍ അവര്‍ക്കൊരിടം കിട്ടി. അവരെ അവിടെ സ്വാഗതം ചെയ്തത് കന്നുകാലികളുടെ മൊക്രയും ആടുകളുടെ കരച്ചിലും മ്യാവൂം… മറ്റുമായിരുന്നു. ഒരിടം കിട്ടിയല്ലോ, അവര്‍ ദീര്‍ഘമായി ഒന്നാശ്വസിച്ചു. ആരും ഒരിക്കലും പ്രതീക്ഷിക്കാതിരു വിധത്തിലാണ് കാര്യങ്ങള്‍ നടന്നത്. അതാ, അവിടെയാണ് നൂറ്റാണ്ടുകള്‍ക്കു മുമ്പ് പ്രവാചകന്മാര്‍ പ്രവചിച്ച, യുഗങ്ങളുടെ പ്രത്യാശയായ രാജാധിരാജാവും കര്‍ത്താധികര്‍ത്താവുമായ ലോകരക്ഷകന്‍ പിറന്നത്. രാജാധിരാജാവിനെ, ‘നിസ്സഹായനായ ആ കുഞ്ഞിനെ’ അണിയിക്കുവാന്‍ യോസേഫിന്‍റെയും മറിയയുടെയും പക്കല്‍ ഒരു രാജകീയ വസ്ത്രവുമില്ലായിരുന്നു. പശുത്തൊട്ടിയില്‍ പഴന്തുണികളാല്‍ പൊതിയപ്പെട്ടവനായി കാണപ്പെട്ടു കര്‍ത്താവ്!
അല്പം അകലെയായി ദൈവദൂതന്‍ ആട്ടിടയന്മാര്‍ക്കു പ്രത്യക്ഷപ്പെട്ട് ലോകരക്ഷകന്‍റെ ജനനത്തെക്കുറിച്ച് പറഞ്ഞു. സ്വര്‍ഗീയ സൈന്യം ആര്‍ത്തുപാടി. അപശ്രുതികള്‍ നിറഞ്ഞ ഈ ലോകത്തില്‍ സപ്തസ്വരങ്ങളെ വെല്ലുന്ന ശ്രുതിമധുരമായ ഒരു സ്വര്‍ഗീയ ഗാനം. കലുഷിതവും തിരക്കുപിടിച്ചതുമായ ഈ ലോകത്തിലേക്ക് സ്വര്‍ഗീയസൈന്യത്തിന്‍റെ ഗാനവീചികള്‍ ആഞ്ഞുവീശിയത് മനുഷ്യജീവിതത്തിന്‍റെ പുതിയ ഒരു യുഗപ്പിറവിയായി. ആട്ടിടയര്‍ ഞെട്ടിപ്പോയി! ആ ഞെട്ടലില്‍ നിന്ന് എഴുന്നേറ്റ് കീറയുടുപ്പണിഞ്ഞു കിടക്കു ദാവീദിന്‍റെ പുത്രനെ കാണുവാന്‍ അവര്‍ യാത്രയായി. എത്ര മനോഹരമായൊരു രംഗമായിരുന്നത്. ആനന്ദത്തോടും അനുഗ്രഹാശിസ്സുകളോടും കൂടെ അവര്‍ ഉല്ലാസഘോഷമായി മടങ്ങിപ്പോയി. കണ്ടവരോടെല്ലാം ആ സന്തോഷവാര്‍ത്ത അറിയിച്ചു. കേട്ടവര്‍ക്കെല്ലാം അത്ഭുതമായി. അതേ യേശുവിന്‍റെ ജനനം സകല ജനത്തിനും സന്തോഷവും അത്ഭുതവും ഉളവാക്കുന്ന വാര്‍ത്ത തന്നേ! അന്നു നേരം പുലര്‍ന്നത് വളരെ നേരത്തേയായിരുന്നു! അര്‍ക്കന്‍ അവന്‍റെ കൂടാരത്തില്‍ നിന്ന് ചാടിയെണീറ്റു! വീരനെ പോലെ അവന്‍ തന്‍റെ ഓട്ടം ഓടിക്കൊണ്ട് പ്രഭയേറും വാര്‍ത്ത പരത്തി. നീതിയിന്‍ സൂര്യന്‍റെ ഉദയം എത്ര നേരം മറച്ചുവെക്കാനാകും? ലോകരക്ഷകന്‍ ജനിച്ചിരിക്കുന്നുവെന്ന സന്തോഷവാര്‍ത്തയോടു കൂടെയായിരുന്നു ആ ദിവസം ഘോഷയാത്ര തുടങ്ങിയത്! രക്ഷ വന്നിരിക്കുന്നു. ഭൂമിയില്‍ ദൈവപ്രസാദമുള്ളവര്‍ക്ക് സമാധാനം.
ക്രിസ്തുമസിന്‍റെ മൂല്യം
ഒരു നിമിഷം ശ്രദ്ധിക്കുക, വീണ്ടും ക്രിസ്തുമസ് വന്നിരിക്കുന്നു. സന്തോഷപൂരിതമായ ആഘോഷങ്ങള്‍ക്ക് ഒരു കാരണം! വിരുന്നു പോകയും വിരുന്നുകാര്‍ വരികയും, സമ്മാനങ്ങള്‍ കൊടുക്കുകയും സ്വീകരിക്കുകയും ചെയ്യുവാനൊരു സുവര്‍ണാവസരം. രണ്ടായിരമാണ്ടുകള്‍ക്കു മുമ്പ് കാലിത്തൊഴുത്തില്‍ പിറന്നവന്‍റെ പേരിലാണിതെല്ലാം ചെയ്യുന്നത്. പക്ഷേ, ഇത്തവണ കൊറോണ വൈറസ് ഈ ആഘോഷങ്ങളുടെയെല്ലാം മുനയൊടിച്ചുകളഞ്ഞു. ഇപ്പോള്‍ കേള്‍ക്കുന്നു കൊറോണ വൈറസിനെ വെല്ലു വൈറസ് വരുന്നുവെന്ന്. അതിനെ തടയുവാനായി രാജ്യങ്ങള്‍ വിമാനത്താവളങ്ങളും അതിര്‍ത്തി പാതകളും അടയ്ക്കുകയാണെന്ന വാര്‍ത്ത വായിച്ചു. ഇത് ആധിയും ഉത്ക്കണ്ടയും ഉളവാക്കുന്ന വാര്‍ത്തകളാണ്. ഈ ആകുലങ്ങള്‍ക്കിടയില്‍, ക്രിസ്തുമസ് ആഘോഷിച്ചില്ലെങ്കിലും ക്രിസ്തുവിനെ മറക്കരുത്.

Download Our Android App | iOS App

ചില വര്‍ഷങ്ങള്‍ക്കു മുമ്പ് ലക്നൗവില്‍ (യു.പി.) എന്‍റെ സുഹൃത്ത് സജി മാത്യുവിന്‍റെ നേതൃത്വത്തില്‍ ഞങ്ങള്‍ കൊടും തണുപ്പത്ത് വഴിയോരത്ത് കിടുന്നുറങ്ങുന്ന പാവങ്ങള്‍ക്ക് ചൂടുകാപ്പിയും ബണ്ണും ക്രിസ്തുമസ്രാത്രിയില്‍ കൊടുക്കുവാന്‍ പോയി. ഒരു സാന്‍റായേം കൂടെക്കൂട്ടിയിരുന്നു. ചില സ്ത്രീകള്‍ കുഞ്ഞുങ്ങളുമായി സാന്‍റായില്‍ നിന്ന് അനുഗ്രഹം വാങ്ങാന്‍ സമീപിച്ചു. ഞങ്ങള്‍ക്കു ചിരിയടക്കാനായില്ല. ചെള്ള രണ്ടും വീര്‍ത്ത, പഞ്ഞിത്താടിയുള്ള കുടവയറനായ ആ സാന്‍റാക്ലോസ് യേശുക്രിസ്തുവിന്‍റെ സ്ഥാനം അപഹരിച്ചുവോ എന്ന് ഞാന്‍ ആശ്ചാര്യപ്പെടാറുണ്ട്. മാധ്യമങ്ങളിലൊക്കെ നിറഞ്ഞു നില്ക്കുന്നതും സാന്‍റാക്ലോസു തന്നെ. കാലിത്തൊഴുത്തില്‍ കിടക്കുന്നവനെക്കാള്‍ കാഴ്ചയില്‍ എത്രയോ കേമനാണീ താരം. അല്ലെങ്കില്‍ത്തെ ദയനീയമായ ഒരു രംഗം ആഘോഷിക്കാനാരാണിന്നിഷ്ടപ്പെടുക? എന്നാൽ ഒരു കോടീശ്വരനു ജനിക്കുന്ന പുത്രനെക്കാള്‍ യേശുക്രിസ്തുവിനു സാമ്യമുള്ളത് ഒരു ചേരിനിവാസിക്ക് ജനിക്കുന്ന പുത്രനോടാണ്. നമുക്കു ചുറ്റും കണ്ണോടിച്ചാല്‍ ഇത്തരം നിസ്സഹായരായ കുട്ടികളെ തെരുവുകളിലും ഗ്രാമങ്ങളിലും വഴിയോരങ്ങളിലുമെല്ലാം കാണുവാന്‍ കഴിയും. അവരെ മറന്നു പോകരുത്.
കര്‍ത്താവായ യേശു എന്ന ലോകരക്ഷകന്‍റെ ജനനത്തെക്കുറിച്ച് കേട്ടിട്ടുള്ളവര്‍ ധാരാളമുണ്ട്. എന്നാല്‍ ആ ദിവ്യജനനത്തിന്‍റെ പ്രാധാന്യമറിയാവുവര്‍ അല്ലെങ്കില്‍ ഓര്‍ക്കുവര്‍ ചുരുക്കമാണ്. തന്നെത്താന്‍ ത്യജിച്ച്, വിണ്‍മഹിമകള്‍ വെടിഞ്ഞ്, ദാസവേഷമെടുത്ത് എന്‍റെയും നിങ്ങളുടെയും പേരില്‍ പാപപരിഹാരയാഗമായിത്തീര്‍ന്ന പഴന്തുണിയില്‍ പൊതിയപ്പെട്ടവനെ ഒരു നിമിഷം ഓര്‍ക്കുക. എന്‍റെയും നിങ്ങളുടെയും ജീവിതത്തിലും പ്രവര്‍ത്തനത്തിലും ആ കര്‍ത്താവിന്‍റെ സ്ഥാനമെവിടെ എന്ന്
വിലയിരുത്തുന്നതായിത്തീരട്ടെ ഈ ക്രിസ്തുമസ്.
“നിരുപമ പ്രഭയണിഞ്ഞിരുവന്‍..
പഴന്തുണി ധരിച്ചതും ചെറിയ സംഗതിയോ…”

റൊയി ഇ. ജോയ്, സെക്കന്തരാബാദ്

-ADVERTISEMENT-

You might also like