ഇന്നത്തെ ചിന്ത : ഫേബയും ശുശ്രൂഷയും | ജെ.പി വെണ്ണിക്കുളം
സമ്പന്നയായ ഒരു വിധവയായിരുന്നു ഫേബ. കൊരിന്തിലെ തുറമുഖ പട്ടണമായ കെംക്രയയിലെ ശുശ്രൂഷക്കാരത്തി ആയിരുന്ന ഫേബ സാധുക്കളെ സഹായിക്കുന്നവളും ശുശ്രൂഷകരെ കരുതുന്നവളും രോഗികളെ ശുശ്രൂഷിക്കുന്നവളും ദരിദ്രർക്ക് ആഹാരം നൽകുന്നവളും സഭയിലെ സഹോദരിമാരെ ആത്മീയ ശുശ്രൂഷയിൽ ഉത്സാഹിപ്പിക്കുന്നവളും ആയിരുന്നു. ഇന്നത്തെ സമൂഹത്തിനും ഈ നല്ല പ്രവർത്തികളെ മാതൃകകയാക്കാം.
ധ്യാനം: റോമർ 16
ജെ.പി വെണ്ണിക്കുളം