“പരിശുദ്ധൻ മഹോന്നത ദേവൻ” വിവാഹ ദിനത്തിൽ പിറവിയെടുത്ത ചൈതന്യ ഗാനം

അലക്സ് പൊൻവേലിൽ

സ്വർ​ഗ്​ഗീയ ദൂതന്മാരും ക്രൈസ്തവ ലോകവും ഏറ്റു പാടിയ അനശ്വര ​ഗാനത്തിന് 37 വയസ്

 

ബാംഗ്ലൂർ: പാസ്റ്റർ ഭക്തവത്സലൻ ബീനാ ഭക്തൻ എന്നിവരുടെ വിവാഹ ദിനം ആണ് ഈ ഗാനത്തിന്റെ ജന്മദിനം.

1983 ഡിസംബർ 8 ന് ബാംഗ്ലൂരിലുള്ള ഇന്ത്യാ ക്യാംപസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റ് ആഡിറ്റോറിയത്തിൽ നടന്ന പ്രഥമ വിവാഹം ആയിരുന്നു പാസ്റ്റർ ഭക്തവത്സലൻ ബീനാ ഭക്തവത്സലന്റേയും വിവാഹം. അന്നായിരുന്നു പരിശുദ്ധൻ മഹോന്നത ദേവൻ എന്ന ഗാനം പിറവിയെടുത്തതും. സാധാരണ വിവാഹ ദിനത്തിൽ വധൂവരന്മാർ ഒരുപാട് നിറമുള്ള സ്വപ്ന പദ്ധതികൾക്ക് രൂപം കൊടുക്കുകയും സ്വപ്ന ലോകത്ത് സഞ്ചരിക്കുകയും ചെയ്യുമ്പോൾ പാസ്റ്റർ ഭക്തവത്സലൻ തന്റെ ഹൃദയത്തിൻ പതിഞ്ഞ ഒരു സംഗീതം അത് വരികളാക്കുവാൻ ഭാരപ്പെടുകയായിരുന്നു. ഒരളവിൽ പ്രസവ വേദനപ്പെടുകയായിരുന്നു. അതിനടുത്ത ദിവസം ശിവാജി നഗർ വൈ.എം.സി.ഏ ഗ്രൗണ്ടിൽ പാസ്റ്റർ ജ്ഞാനപ്രകാശം നേതൃത്വം കൊടുക്കുന്ന പേരിൻപ പെരുവിഴാ എന്ന വലിയ ആത്മീയ സംഗമത്തിന് സംഗീത ശുശ്രൂഷയിൽ ആലപിക്കേണ്ട ഗാനങ്ങളും അതിന്റെ ഒരുക്കവും ആയിരുന്നു തന്റെ മനസ്സിൽ. വിവാഹത്തിന്റെ ആദ്യ മണിക്കൂറിൽ തന്നെ തന്റെ ഭാര്യ ബീനായോട് പറഞ്ഞത് ഈ താളവും ശ്രുതിയും ഓർത്തിരിക്കണം അന്ന് രാത്രിയിൽ ചിട്ടപ്പെടുത്തിയ ഗാനം ആയിരുന്നു

പരിശുദ്ധൻ മഹോന്നത ദേവൻ
പരമെങ്ങും വിളങ്ങും മഹേശൻ
സ്വർഗ്ഗീയ സൈന്യങ്ങൾ
വാഴ്ത്തി സ്തുതിക്കുന്ന
സ്വർലോക നാഥനാം മശിഹാ
ഹാ….ഹാ….ഹാ….ഹാലേലൂയ്യാ (4)

ഒരു നീയോഗം പോലെ ദൈവാത്മാവ് പകർന്നു നൽകിയ വരികൾ,വിവാഹത്തിന്റെ ആദ്യ രാത്രിയിൽ പ്രേഷിത ദൗത്യത്തിന് കരം കൊടുത്ത ആ മിഷണറി കുടുംബം, പിറ്റേന്നാൾ പേരിൻപ പെരുവിഴാ എന്ന് ആത്മീയ സംഗമത്തിന് പാടുവാൻ തയ്യാറെടുക്കുക ആയിരുന്നു.
പിറ്റേന്ന് അത്മനിറവിൽ പാടിയ ഈ ഗാനം, അന്ന് കൂടിയ ജനം ഹൃദയത്തിൻ ഏറ്റെടുക്കുകയിയിരുന്നു ഈ ഗാനം ഒരുദിവസം മാത്രം പാടാന് ആവശ്യ പെട്ടിരുന്ന സംഘാടകർ തുടർന്നുള്ള മൂന്നു ദിവസങ്ങളും കൂടിവന്ന ജനത്തിന്റെ ആവശ്യപ്രകാരം ഈ ഗാനം ആലപിക്കുവാൻ ആവശ്യപ്പെട്ടുകയായിരുന്നു.
വർഷം 37 പിന്നിടുന്നു, ഇന്നും സ്വർഗീയ സൈന്യങ്ങൾ വാഴ്ത്തി സ്തുതിക്കുന്ന മശിഹായെ നിർവിഘ്നം, മഹാ രാജാവിന്റെ ദൗത്യത്തിന് മാത്രം പ്രഥമ പരിഗണന നൽകി മൂന്നു മക്കളോടൊപ്പം കർതൃവേലയീൽ സജീവ സാന്നിധ്യവും അനേകർക്ക് പ്രോത്സാഹനമായി ഇന്നും നില നിൽക്കുന്നു, ക്രൈസ്തവ കൈരളി ഹൃദയത്തിലേറ്റിയ നൂറുകണക്കിന് ഗാനം സമ്മാനിച്ച പാസ്റ്റർ ഭക്തവത്സലൻ അത്യുത്സാഹത്തോടെ ഇന്നും കുടുംബത്തോടൊപ്പം കർതൃവേലയീൽ ആയിരിക്കുന്നു.സുവിശേഷ പോർക്കളത്തിൽ അര നൂറ്റാണ്ട് പിന്നിടുമ്പോഴും, ശാരീരിക അസ്വസ്ഥതകൾ പലപ്പോഴും അലട്ടുന്നു എങ്കിലും, ഒരു വിട്ടുവീഴ്ചയും ഇല്ലാതെ കർതൃശുശ്രൂഷയിൽ അചഞ്ചലനായി, അനേകർക്ക് പ്രോത്സാഹനമായി ഇന്നും നിൽക്കുന്നു. ഈ 37-ാം വിവാഹ വിർഷീക ദിനത്തിൽ ക്രൈസ്തവ എഴുത്തുപുര കർണാടക ചാപ്റ്റർ രക്ഷാധികാരിയും, ക്രൈസ്തവ എഴുത്തുപുര ഗ്ലോബൽ കുടുംബാംഗങ്ങളുടെ പ്രിയങ്കരനുമായ പ്രിയ ഭക്തനങ്കിളിനും ബീനാ ആന്റിക്കും ഹൃദയപൂർവ്വം ആശംസകൾ നേരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.