ചെറുചിന്ത: ഹന്നയെ അളന്ന പൗരോഹിത്യം | സജോ കൊച്ചുപറമ്പിൽ

കുടുബത്തിന്റെ ഉള്ളില്‍ നിന്നും കേട്ട
നിന്ദയും ..കുത്തുവാക്കും …
ദൈവസന്നിധിയില്‍ ഒന്നിറക്കി വെയ്ക്കാന്‍ ദേവാലയത്തില്‍ എത്തിയതാണു ഹന്ന,
തകര്‍ന്ന ഹൃദയം സമ്പൂര്‍ണ്ണമായി അവള്‍ ദൈവത്തിങ്കലേക്കു പകര്‍ന്നപ്പോള്‍
കണ്ണുകള്‍ കവിഞ്ഞോഴുകി…
ചുണ്ടുകള്‍ വിറകോണ്ടു …
സ്ഥലകാലബോധം നഷ്ടപ്പെട്ടവളായി ഏങ്ങികരഞ്ഞു ….
ദേവാലത്തില്‍ നിന്നിരുന്ന ഏലിപുരോഹിതന്‍ ഇതുകണ്ട് തെറ്റിധരിച്ചു ,
അവള്‍ വീഞ്ഞുകുടിച്ച് മത്തുപിടിച്ചിരിക്കുന്നവള്‍ എന്നു കരുതി ശാസിച്ചു .

കാഴ്ച്ചപാടു മങ്ങിയ പുരോഹിതന്റെ ശാസനയില്‍ അവള്‍ ഒതുങ്ങിയില്ല, എന്തിനുവേണ്ടി അവള്‍ കരഞ്ഞോ ???
അതിനെ ദൈവം അവള്‍ക്കു നല്കി…!
ആത്മീകമായും ശാരീരികമായും കാഴ്ച്ചപാടു മങ്ങിയ ഏലിപുരോഹിതന്റെ തലമുറ അതെ ദേവാലയത്തില്‍ ദൈവനാമം നിന്ദിച്ചപ്പോള്‍ ഹന്നയുടെ തലമുറ അതെ ദേവാലയത്തില്‍ ദൈവശബ്ദം കേട്ടു ,
പൗരോഹിത്യത്തിന്റെ അളവുപാത്രം കാഴ്ച്ചപാടു മങ്ങിയതെങ്കില്‍ ഹന്നയുടെ തലമുറയുടെ കൈയ്യിലെ തൈലകോമ്പ് രാജാക്കന്‍മാരെ അഭിക്ഷേകം ചെയ്യുന്നതത്രേ
മഹാപുരോഹിതനും മുകളില്‍ ഉയര്‍ത്തപ്പെട്ട ഒരു പ്രവാചക ശബ്ദമായിരുന്നു അക്കാലത്ത് ഹന്നയുടെ തലമുറ !

സജോ കൊച്ചുപറമ്പിൽ

-Advertisement-

You might also like
Comments
Loading...