ആപ്‌കോണിന്റെ നേതൃത്വത്തിൽ വേദപഠന ക്ലാസ്സ്
അബുദാബി: അബുദാബിയിലുള്ള പെന്തകോസ്ത് സഭകളുടെ ഐക്യവേദിയായ ആപ്‌കോൺ ക്രമീകരിക്കുന്ന വേദപഠന ക്ലാസ് ഡിസംബർ 7, 8 തീയതികളിൽ നടക്കുന്നു. സൂം ഓൺലൈനിൽ നടക്കുന്ന മീറ്റിംഗിൽ പാസ്‌റ്റർ ബാബു ചെറിയാൻ (പിറവം) ക്ലാസുകൾ നയിക്കുന്നു. “പരിശുദ്ധാത്മ നിയത്രിതമായ ക്രിസ്തീയ ജീവിതം” എന്നതാണ് വിഷയം.
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വൈകിട്ട് 7.15 നു യോഗം ആരംഭിക്കും. അനുഗ്രഹീതമായ ഈ മീറ്റിംഗിലേക്കു എല്ലാ പ്രിയപ്പെട്ടവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. അംഗത്വ സഭകളിലെ ദൈവദാസന്മാർ മീറ്റിംഗുകൾക്കു നേതൃത്വം നൽകും. ആപ്‌കോൺ ക്വയർ ഗാനങ്ങൾ ആലപിക്കും.