കവിത: നെയ്‌തെടുക്കാത്ത സ്വപ്‌നങ്ങൾ | രാജൻ പെണ്ണുക്കര, മുംബൈ
ഇറ്റിറ്റു വീഴുന്ന പ്രാണവേദന
അറിഞ്ഞില്ലാരുമേ പ്രഭോ!!.
ശൂന്യമായ് തീർന്നെൻ കീശയല്ലാതെ
ഒന്നുമേയില്ലമിച്ചം
സ്നേഹിതരില്ല, സോദരങ്ങളില്ല,
ഋതുക്കളില്ല, ഋതുഭേതങ്ങളില്ല.
നെയ്‌തെടുക്കാനിനി സ്വപ്‌നങ്ങളില്ല.
എന്നോമരിച്ചുപോയി മോഹങ്ങളെല്ലാം,
തുച്ഛമായി തീർന്നുപോയെൻ ജീവിതം,
ലോകം എന്നേ പകച്ചതോ…നിത്യം.
നിൻവരവ് കാത്തുകാത്തു
പരവശയായി തീർന്നെൻ
ആത്മനയനങ്ങൾ.
നിൻ മുഖമൊന്നു കാണാൻ
കൊതിച്ചേറെ നാളായി
കാത്തിരിന്നേ ഞാൻ.
മെല്ലെ എന്മനംഓതി നിന്നെയൊന്നു
തൊടുവാൻ..
ആശുദ്ധയാമെനിക്ക് യോഗ്യതയില്ലേ
നിൻചാരെ വന്നണയുവാൻ…
എങ്കിലും നിൻ ആടയിൻ
തോങ്ങലൊന്നു തൊട്ടതാലേ
നിന്നുപോയെൻ ശ്രവങ്ങൾ ശീഘ്രം..
ചുറ്റുമവൻ തിരിഞ്ഞോന്നുനോക്കി
തൊട്ടവളെ ഒന്നു കാണ്മാൻ..
ഭയന്നുവിറച്ചവൾ വീണേശുവിൻ
പാദന്തികേ…..
നിറഞ്ഞു തുളുമ്പുന്ന ആനന്ദകണ്ണുനീർ
മുത്തുമണികളായി
പൊഴിഞ്ഞുവീണേശുവിൻ
കല്പാദംനനഞ്ഞുപോയി…
കദനമാം സത്യമറിഞ്ഞുടൻ
വിളിച്ചതോ… മകളെ പോയ്‌വരൂ…
ക്ഷണത്തിലത് പൂർണസൗഖ്യമായി
പരിണമിച്ചല്ലോയെൻ മേനിയാകെ…
രാജൻ പെണ്ണുക്കര, മുംബൈ




- Advertisement -