കാനഡ മലയാളി പെന്തെകോസ്തു പ്രാർത്ഥന സംഗമം നവംബർ 7ന്

ടോറോന്റോ: കാനഡയിലെ മലയാളീ പെന്തകൊസ്തു സഭകളുടെ ആഭിമുഖ്യത്തിൽ ഈ രാജ്യത്തിനുവേണ്ടിയും, സഭകളുടെ ആത്മീയ മുന്നേറ്റത്തിനും അനുഗ്രഹത്തിനുമായി നവംബർ 7 വൈകിട്ട് 7 മണിക്ക് (EST) നടത്തപെടുന്ന ആത്മീയ സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പുരോഗമിച്ചു വരുന്നു.

കോവിഡ് -19 എന്ന മഹാമാരിയുടെ നടുവിൽ കൂടി ലോകം കടന്നു പോകുമ്പോൾ കാനഡയ്ക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ മലയാളീ പെന്തെകോസ്തു സഭകൾ 7 പ്രോവിന്സുകളിൽ നിന്നു ആവേശത്തോടെ 2020 ജൂലൈ മാസം 25നു നന്ദി പ്രാർത്ഥനയായി സൂംൽ കൂടെ ഒത്തു‌കൂടി നടത്തപെടുകയുണ്ടായി. കാനഡയിലേ മലയാളീ പെന്തെകോസ്തു സഭകളുടെ ചരിത്രത്തിലെ ഒരു പുതിയ അദ്ധ്യായം ആയി മാറുകയുണ്ടായി ഈ പ്രാർത്ഥന സംഗമം. അതിൻ്റെ തുടർച്ച ആയി നവംബർ മാസം 7ന് രണ്ടാമത് മീറ്റിംഗ് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.

ഈ മീറ്റിംഗിന് നേതൃത്വം കൊടുക്കുന്നത് കാനഡ മലയാളീ പാസ്റ്റോഴ്സ് ഫെല്ലോഷിപ്പ് ആണ്. പാസ്റ്റർമാരായ ഫിന്നി സാമുവൽ ലണ്ടൻ ഒണ്ടാറിയോ, വിൽ‌സൺ കടവിൽ എഡ്‌മണ്ടൻ, ജോൺ തോമസ് ടോറോണ്ടോ, മാത്യു കോശി വൻകോവർ എന്നിവർ പ്രവർത്തിക്കുന്നു.

ഈ മീറ്റിങ്ങിന്റെ പ്രോഗ്രാം കോ ഓർഡിനേറ്റർസ് ആയി പാസ്റ്റർമാരായ ബാബു ജോർജ് കിച്ച്നർ, സോണി മാമൻ കാൽഗറി, വി. ടി റെജിമോൻ വാൻകോവർ എന്നിവർ വിവിധ കമ്മറ്റികൾക്ക് നേതൃത്വം കൊടുക്കുന്നു. ഈ പ്രാർത്ഥന സംഗമത്തിന് ഏവരെയും ഹാർദവമായി സ്വാഗതം ചെയ്യുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply