ഭാവന: അവറാച്ചന്റെ പാട്ട് | ഷൈല മാത്യൂ

സാധാരണ രാത്രി ഒന്പതരയ്ക്ക് മുൻപ് കൂർക്കം വലിക്കാൻ തുടങ്ങുന്ന അവറാച്ചയനു അന്ന് പന്ത്രണ്ടരയായിട്ടും .ഉറക്കം വന്നതേയില്ല. അടുത്തൊരു കണവൻഷനിൽ പുതുതായി കേട്ട പ്രസംഗമായിരുന്നു അച്ചായന്റെ ഉറക്കം കെടുത്തിയ വില്ലൻ. ”മണവാട്ടി സഭ മഹോപദ്രവത്ത്തിലൂടെ കടന്നു പോകാൻ സാധ്യതയുണ്ടത്രേ” . അത് അങ്ങിനെ തന്നെയോ എന്ന് തിരുവെഴുത്തു പരിശോധിച്ചു ഉറപ്പു വരുത്താനൊന്നും അച്ചായന് തോന്നിയില്ലെന്നു മാത്രമല്ല അന്നേരം തുടങ്ങിയ വിറയൽ ഇനിയും മാറിയിട്ടുമില്ല . BP ഒരല്പമേ കൂടുതലുള്ളൂ എന്ന് കുടുംബ ഡോക്ടർ ഉറപ്പിച്ചു പറഞ്ഞുകേട്ടിട്ടും എഴുപത്തിഅഞ്ചിന്റെ പക്വതയിലും അച്ചായന്റെ വെപ്രാളം കുറഞ്ഞില്ല . ഉറങ്ങാൻ കഴിയാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന് ,ഒടുവിലൊന്നു മയങ്ങിയ അച്ചായന്റെ കാതുകളിൽ മൃദുവായ ഒരു സ്വരം ……..”മകനേ അവറാനേ “….മുന്നിൽ യേശുകര്ത്താവ് !!!!!!!!വാത്സല്യത്തോടെ അയാളെയൊന്നു നോക്കി പതിഞ്ഞ ശബ്ദത്തിൽ പുഞ്ചിരിയോടെ കർത്താവു മൊഴിഞ്ഞു , ”മകനെ, നിന്റെ പാട്ടുകൾ എത്ര മനോഹരങ്ങളാണ് ! ഈ പ്രായത്തിലും എത്ര നന്നായി നിനക്കെന്നെ പാടി സ്തുതിക്കുവാൻ കഴിയുന്നു !! അവറാച്ചൻ വിനയത്തോടെ പുഞ്ചിരിച്ചു .. ഇന്ന് സഭായോഗത്തിൽ സാക്ഷ്യസമയത്തു നീ പാടിയ പാട്ട് ഒന്നുകൂടി പാടാവോ …..? അതിന്റെ വരികൾ മനോഹരമായിരുന്നു ….. അവറാച്ചന്റെ മുഖം തെല്ലൊന്നു വിളറി . പാടിയ പാട്ട് ഏതാണെന്ന് ഓർമ്മയിൽ ഏറെനേരം തപ്പിതിരഞ്ഞു. .,” ഒടുവിൽ അത് കണ്ടെത്തുന്നതിൽ അവറാച്ചൻ വിജയിക്കുകതന്നെ ചെയ്തു .”ജീവൻ വച്ചീടും രക്ഷകനായ് …,അന്ത്യ ശ്വാസം വരെയും ” അല്പം ശങ്കയോടെ അയാൾ പറഞ്ഞു . ആത്മാവിൽ നിറഞ്ഞു നീ അത് പാടിയ നേരം സ്വർഗം ഒരുപാട് സന്തോഷിച്ചു … പക്ഷേ ..കഷ്ടത്തെക്കുറിച്ചുള്ള വാർത്തക്ക് മുന്നിൽ പോലും മുന്നിൽ പോലും എന്തിനാണ് നീ പകച്ചു പോകുന്നത് മകനേ ?? കർത്താവ്‌ അവന്റെ കണ്ണുകളിലേക്കു ഉറ്റു നോക്കി .”കര്ത്താവേ അപ്പോൾ ഞാൻ അങ്ങിന പാടിയെങ്കിലും …..” തുടരാനാവാതെ വിക്കിപ്പോയ അവരാച്ച്ചന്റെ കഷ്ടപ്പാട് കണ്ട കർത്താവ്‌ പുഞ്ചിരിയോടെ ഒരു പരിഹാരം അദ്ദേഹത്തിന്റെ മുന്നിൽ വെച്ചു. ”മുമ്പേ മുമ്പേ പോയിടുന്നോർ ഭാഗ്യമെറിയോർ.”..എന്ന് നീ പാടുന്നത് എത്രയോ തവണ ഞാൻ കേട്ടിരിക്കുന്നു….ആ ഭാഗ്യകരമായപ്രത്യാശാതുറമുഖത്ത്എത്തുന്നതിനു നീ തയ്യാറല്ലെ മകനേ …എന്നാൽ ഒരുങ്ങിക്കോളൂ ….

post watermark60x60

കർത്താവു അവറാച്ചന്റെ മുഖത്തേക്ക് ഉറ്റുനോക്കി .’അയ്യോ കര്ത്താവേ അത് വേണ്ട. മരണവീട്ടിൽ എല്ലാരും പാടിയപ്പോ കൂടെ പാടിയതാ സത്യമായിട്ടും ഞാനായിട്ട് പാടിയതല്ല കർത്താവേ …. അവറാന്റെ ശബ്ദം വിറപൂണ്ടിരുന്നു … അപ്പോഴും കർത്താവ്‌ പുഞ്ചിരിച്ചു …തന്റെ പുഞ്ചിരിയിൽ പുരണ്ടിരുന്ന വിഷാദം അവറാൻ തിരിച്ചറിയും മുൻപ് കര്ത്താവ് അപ്രത്യക്ഷനായിക്കഴിഞ്ഞിരുന്നു . സ്വപ്നം അവസാനിച്ചു . അവറാൻ കണ്ണ് തുറന്നു .ഇനിയിപ്പോ എന്താ അടുത്ത വഴി ?? ജീവച്ച്ചവാവസ്ഥയിലും അവരാച്ച്ചാൻ ചിന്താധീനനായി . തുടര്ന്നുള്ള മൂന്നു ദിവസം ആയുസ്സിന്റെ ദൈര്ഘ്യത്തിനായിട്ടുള്ള ഉപവാസ
പ്രാർത്ഥന .. അവറാൻ തീരുമാനമെടുത്തു… തൃപ്തി ലഭ്ക്കാഞ്ഞിട്ടാണോ എന്നറിയില്ല , അത് ഏഴു ദിവസമാക്കി വീണ്ടും നീട്ടി . ഉപവാസം 21 ദിവസത്തേക്ക് നീട്ടാമെന്നും അത് കഴിഞ്ഞു “40” നെ കുറിച്ച് ആലോചിക്കാം എന്നും പ്രവാചകൻ മുന്നോട്ടു വച്ച നിര്ദേശം BP യും ഷുഗർ ഉം പിന്നെ തന്റെ പ്രിയ സഖി മറിയാമ്മേം സമ്മതിക്കാഞ്ഞതു കാരണം തല്ക്കാലത്തേക്ക് തള്ളപ്പെട്ടു .( കർത്താവു 40 നും അപ്പുറം ഉപസിക്കാതിരുന്നത് ഒരു കണക്കിന് നന്നായെന്ന ചിന്ത ഒരു നിമിഷത്തേക്ക് അവരാച്ച്ചന്റെ മനസ്സിൽ മിന്നി മറഞ്ഞു … .) ഉപവാസത്തിന്റെ ഏഴാം ദിനം …… ഞായറാഴ്ച സാക്ഷ്യത്തിന് അവരാചായാൻ നീട്ടിപ്പാടി. ”എൻ സങ്കടങ്ങൾ സകലവും തീർന്നുപോയി…സംഹാരദൂതൻ എന്നെ കടന്നു പോയി ..”. (അതിരാവിലെ . .ഡോക്ടറെ കണ്ട് BPയും ഷുഗറും ഒക്കെ നോർമൽ ആണെന്ന് ഉറപ്പു വരുത്തിയതിനാൽ “ആത്മാവിന്റെ ശക്തിയോടെ” പതിവിലും ഉച്ചത്തിൽ തന്നെ പാടി സന്തോഷിക്കാൻ അച്ചായന് കഴിഞ്ഞു. ) പതിവുള്ള ഉറക്കം വെടിഞ്ഞു പാസ്റ്ററുടെ പ്രസംഗം മുഴുവൻ ശ്രദ്ധയോടെ കേട്ടിരുന്നു . പ്രസംഗ വിഷയവുമായി ബന്ധപ്പെട്ടു ”

ദു;ഖത്തിന്റെ പാനപാത്രം കര്ത്താവെന്റെ കയ്യിൽ തന്നാൽ ,സന്തോഷത്തോടത് വാങ്ങി ഹല്ലേലൂയ പാടീടും ഞാൻ ” .എന്ന ഗാനം സഭ ചേർന്ന് പാടുമ്പോൾ അവരാച്ച്ചാൻ കണ്ണുകൾ അടച്ചു , ഭയ ഭക്തിയോടെ , ”വായ പൂട്ടി” , ധ്യാന നിരതനായി ….പരീക്ഷയെന്റെ ദൈവമനുവദിച്ചാൽ ……..എന്ന് തുടർന്ന് പാടിയ പാട്ടിന്റെ “എന്തിനെന്നു ചോദിക്കില്ല “എന്ന വരികൾ തന്ത്രപൂർവം വിഴുങ്ങി അച്ചായൻ ഒരു ദീർഘ ശ്വാസം വിട്ടു …..
.
അനുഗ്രഹിക്കപ്പെട്ട ദൈവദാസന്മാർ വിവിധങ്ങളായ ശോധനകളിലൂടെ കടന്നു പോകുമ്പോഴും ഉറപ്പോടെ, പ്രത്യാശയോടെ പാടി സന്തോഷിച്ച പാട്ടുകളാണെങ്കിൽപോലും ”ഒന്നൂടെ ആലോചിച്ചു” അർഥം മനസ്സിലാക്കി ഹൃദയം കൊണ്ട് പാടാൻ കഴിയുന്നതാണേല് മാത്രേ ഇനി പാടത്തുള്ളൂ” . അവരാച്ച്ചാൻ മനസ്സിൽ പുതിയൊരു തീരുമാനമെടുക്കുകയായിരുന്നു ……. 🙂 🙂 .

Download Our Android App | iOS App

ഷൈല മാത്യൂ

-ADVERTISEMENT-

You might also like