മാതാപിതാക്കൾക്ക് സ്വാന്തനമായി ടൊറോണ്ടോ കംപാഷൻ മിനിസ്ട്രീസിന്റെ സീനിയർസ് മീറ്റിംഗ്: കരുതാം കരുണയോടെ എല്ലാ  ബുധനാഴ്‌ചയും

റോബി സ്വാൻകുട്ടി (ടൊറോണ്ടോ)

ടൊറോണ്ടോ (കാനഡ): 20 വർഷത്തോളം ഇന്ത്യയിൽ ഗവൺമെന്റ് ഉദ്യോഗസ്ഥനായിരുന്ന ഒരു പിതാവ് വിരമിച്ചതിനു ശേഷം കാനഡയിലേക്ക് വന്നു. തന്റെ പ്രായത്തിലുള്ള ആത്മീയ സുഹ്രത്തുക്കളുമായി ഒരു കൂട്ടായ്മയ്ക്കായുള്ള തന്റെ ആഗ്രഹം മകനുമായി പങ്കുവച്ചു. അപ്രകാരം പിതാവിന്റെ വാക്കുകൾ ആത്മഭാരമായി ഏറ്റെടുത്ത് ദൈവം നൽകിയ ദർശനത്തിന്റെ അടിസ്ഥാനത്തിൽ മാർച്ച് മാസം വാർദ്ധക്യത്തിലായിരിക്കുന്ന മാതാപിതാക്കൾക്ക് വേണ്ടി ഒരു കൂട്ടായ്മ നടത്തിപ്പോൾ വളരെ ചുരുക്കം പേർ പങ്കെടുക്കുകയുണ്ടായി. കോവിട് എന്ന മഹാമാരി കാരണം തുടർന്ന് സൂം പ്ലാറ്റഫോം വഴിയായി മീറ്റിംഗ് തുടങ്ങുവാൻ ദൈവം സഹായിച്ചു. അമേരിക്കയിലും കാനഡയിലും ഉള്ള അനേകർക്ക്‌ ഒരു ആശ്വാസമായി മാറി.

എല്ലാ ബുധനാഴ്ചയും വൈകുന്നേരം 6 മണി മുതൽ 7.30 മണി വരെ (EST) നടക്കുന്ന യോഗം അനേക മാതാപിതാക്കൾക്ക് ഒരു സ്വാന്തനമായി മാറി കഴിഞ്ഞു. പാട്ടും ആരാധനയും തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുകയും അന്യോന്യം വിഷയം ഏറ്റെടുത്തു പ്രാർത്ഥിക്കുകയും അഭിഷിക്ത ദൈവദാസന്മാരുടെ ദൈവചനചിന്തയും അവസാനം പ്രാത്ഥനയോടും ആശീർവാദത്തോടും സമാപിച്ചതിനു ശേഷം തമ്മിൽ വിശേഷം ചോദിച്ചു ആവേശത്തോടെ അടുത്ത മീറ്റിംഗിനെ നോക്കി കാണുന്ന ഒരു ആത്മീയ കൂട്ടായ്മ എന്ന നിലയിലേക്ക് ദൈവം വളർത്തി. കൂടാതെ കാനഡയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ദൈവദാസന്മാരുടെ പ്രാർത്ഥനയും പിന്തുണയും അതോടൊപ്പം മാതാപിതാക്കളുടെ ആത്മികസന്തോഷത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള ഒരു കൂട്ടം യൗവനക്കാരുടെ സാനിധ്യവും ഈ കൂട്ടായ്മയുടെ വേറിട്ട പ്രത്യേകതയാണ്.

അനുഗ്രഹീത ദൈവവചനം ശ്രവിക്കുന്നതിനും ആത്മീയ കൂട്ടായ്മ  അനുഭവിക്കുന്നതിനും  സ്നേഹനിധികളായ എല്ലാ പ്രിയപ്പെട്ടവരെയും സ്വാഗതം ചെയുന്നു.

ഒരു ആത്മിക ഉന്നമനം ആഗ്രഹിക്കുന്ന വ്യക്തിയാണ് നിങ്ങളെങ്കിൽ ബുധനാഴ്ചകളിൽ (6 -7.30 PM EST) നടക്കുന്ന കുടുംബ യോഗത്തിൽ പങ്കെടുക്കണം. ഈ അനുഭവം നിങ്ങളെ സ്വാധീനിക്കാൻ സാധ്യതയുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് (+1 416 624 1353 / +1 416 706 6777)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.