ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ് സ്ഥിതീകരിച്ചു

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ് 19 സ്ഥിരീകരിച്ചു. ചൊവ്വാഴ്ച രാലിലെ നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹത്തിന് രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നില്ല.
അദ്ദേഹം ഹോം ക്വാറന്റൈനിലാണെന്ന് ഉപരാഷ്ട്രപതിയുടെ ഓഫീസ് അറിയിച്ചു. അദ്ദേഹത്തിന്റെ ഭാര്യ ഉഷ നായിഡുവിന് കോവിഡ് നെഗറ്റീവ് ആണ്. ഉഷ നായിഡു സ്വയം നിരീക്ഷണത്തില്‍ പോയി.
നേരത്തെ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്കും രോഗം സ്ഥിരീകരിച്ചിരുന്നു. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്‍പ് നടത്തിയ കോവിഡ് പരിശോധനയില്‍ 25ഓളം എംപിമാര്‍ക്കും രോഗം സ്ഥിരീകരിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading