ഭാവന: ചൈതന്യം പ്രാപിച്ച കണ്ണുകൾ | ജോസിനി ഉല്ലാസ്

ഉല്പത്തി 45:28 മതി; എന്റെ മകൻ യേസേഫ് ജീവനോടിരിക്കുന്നു; ഞാൻ മരിക്കുംമുമ്പെ അവനെ പോയി കാണും എന്നു യിസ്രായേൽ പറഞ്ഞു.

നേരം പുലർന്നു… പ്രഭാത പ്രാർത്ഥന ആരംഭിച്ചു…. അപ്പച്ചന്റെ വിളി ആരംഭിച്ചു…
രൂബേൻ
ശിമെയോൻ
ലേവി
യെഹൂദാ
സെബൂലൂൻ
യിസ്സാഖാർ
ദാൻ
ഗാദ്
ആശേർ
നഫ്താലി….
(ഇടറുന്ന ശബ്ദത്തോടെ) യോസേഫ്
അല്പം സമയം കഴിഞ്ഞു ബെന്യാമീൻ…

പ്രാര്ഥനയ്ക്കിടയിൽ അപ്പച്ചന്റെ കണ്ണിൽ നിന്നും കണ്ണീർ വീണു…
കുറെ നേരം ഞാൻ നോക്കി നിന്നു.
ആരെക്കുറിച്ചാ അപ്പച്ചൻ പറയുന്നേ?… എന്റെ ഹൃദയം കവർന്ന എന്റെ മകൻ യോസേഫ്. എന്താ എന്ന് അറിയില്ല ഇടയ്ക്കൊക്കെ അവനെ കുറിച്ച് ഓർക്കുമ്പോൾ കണ്ണീരു മാത്രം ഉള്ളു.

അപ്പച്ചാ ആ മകന് എന്ന പറ്റിയെന്നു പറയുന്നേ ?

അവൻ എന്റെ ഇഷ്ടപുത്രൻ ആയിരുന്നു.
ഒരിക്കൽ അവനെ അവന്റെ സഹോദരന്മാർ എല്ലാം കൂടി ഇല്ലാതാക്കാൻ തീരുമാനിച്ചു.
അവൻ എന്റെ ഇഷ്ടപുത്രൻ ആയതിനാൽ ഞാൻ അവനു ഒരിക്കൽ ഒരു കുപ്പായം തുന്നി കൊടുത്തിരുന്നു.
ദേ ഇവന്മാരൊക്കെ ഉണ്ടല്ലോ ഇവന്മാർ ഒരിക്കൽ എല്ലാം കൂടി അവനെ കൊന്നു കളയാൻ ആലോചന കഴിച്ചു. അവൻ ഇവരെപ്പോലെ ഒന്നും അല്ല.
ഒരു പ്രേത്യേക കൃപയുള്ളവൻ ആയിരുന്നു. അധികം സത്യസന്ധത കൂടുതൽ ആയതിനാൽ കുറേ പണി വാങ്ങി കൂട്ടിയിട്ടുണ്ട് ആള് ശുദ്ധനാ.

കുഞ്ഞേ നിനക്കറിയുമോ ! ഞാൻ ഒരിക്കൽ എല്ലാം അവസാനിച്ചു എന്ന് കരുതിയതാ. എന്റെ ദൈവം നടത്തിയ അത്ഭുത വഴികൾ ഓർത്താൽ മറക്കാൻ കഴിയില്ല. നടത്തിയ വിധങ്ങൾ ഓർത്താൽ ആരാ ഒന്നു ദൈവത്തിനു നന്ദി പറയാത്തത്.

എന്റെ ആഗ്രഹം കേട്ടപ്പോൾ മനസ് തുറന്ന അപ്പച്ചൻ എന്നോട് പറഞ്ഞ കാര്യം ഞാൻ പറയാം.

അപ്പച്ചന്റെ ഇഷ്ടപുത്രൻ ഉണ്ടല്ലോ അവൻ നഷ്ടപെട്ട അന്ന് മുതൽ അപ്പച്ചൻ സന്തോഷത്തോടെ ഒരു കാര്യവും മനസ്സോടെ ചെയ്യുവാൻ തോന്നിട്ടില്ല. മറ്റുള്ള മക്കളെ അനേഷിക്കുവാൻ അവനെ അയച്ചപ്പോൾ അന്ന് എന്റെ മറ്റുള്ള മക്കളുടെ സ്വഭാവം എന്താണ് എന്ന് ഞാൻ ശ്രെദ്ധിച്ചിരുന്നില്ല. മറ്റുള്ള മക്കളുടെ ഉള്ളിൽ പകയും വിദ്വേഷവും കൊലപാതകത്തോളം വളർന്നത് അറിഞ്ഞിരുന്നില്ല.
യോസേഫ് അവരുടെ അടുത്ത് എത്തുന്നതിനു മുൻപ് തന്നെ അവനെ കൊന്നു കളയുവാൻ അവർ താല്പര്യപെട്ടു.
മൂത്ത മകൻ രൂബേൻ എന്തോ തോന്നി, മറ്റുള്ളവരോട് ആലോചിച്ചു യിശ്മായേല്യർക് വിറ്റു. അങ്ങനെ എന്തായാലും ജീവൻ നഷ്ട്ടപെട്ടില്ല.
അവൻ നഷ്ടപ്പെട്ട് എന്നറിഞ്ഞ നിമിഷം ഒട്ടും ചിന്തിക്കാൻ പോലും ആകുമായിരുന്നില്ല.
എന്റെ അടുക്കൽ അവനു നെയ്തുകൊടുത്ത വിശേഷതയേറിയ വസ്ത്രം ഞാൻ അന്ന് കാണുമ്പോൾ എന്റെ കണ്ണുകളടഞ്ഞു പോയി. പിന്നീട് അറിഞ്ഞത് ഞാൻ നെയ്തുകൊടുത്ത വസ്ത്രം കീറിയത് ഇവരൊക്കെ തന്നെയാ.
“ഒരു ദുഷ്ട മൃഗം” അവനെ കൊന്നു. ഒരു ദുഷ്ട മൃഗം അത് എന്നെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ടായിരുന്നു. കുറെ നാൾ എന്റെ മനസ്സിൽ ആ വാക്കു അലയടിച്ചുകൊണ്ടിരുന്നു. എന്ന് അവനെ നഷ്ടപെട്ടുവോ അന്ന് മുതൽ എന്റെ മുൻപിൽ എന്റെ ഹൃദയത്തിന്റെ കണ്ണുകൾ അടഞ്ഞിട്ടില്ല, ഉറങ്ങീട്ടില്ല, പാതി മയക്കത്തിലായിരുന്നു. പലപ്പോഴും രാത്രി പകലായും പകൽ രാത്രിയും ആയിരുന്നു. അന്നേരമൊക്കെ എന്റെ ജീവിതത്തെ ഓർത്തു എന്റെ സ്വഭാവം എന്റെ കുറവുകൾ എന്തെങ്കിലും കൊണ്ടാണോ എന്റെ മക്കൾ എന്ന ചിന്ത എന്നിൽ ഒരുപാട് വളർന്നിരുന്നു.
എന്റെ വല്യപ്പച്ചന്റെ കാലം മുതൽ ദൈവം ഞങ്ങളുടെ അവകാശമായി പറഞ്ഞ ദേശത്തേക്കു പോകാൻ തുടങ്ങീട്ട് 3 തലമുറ കഴിഞ്ഞു.
ഭൂമിയിൽ അല്ല ശ്രേഷ്ടത എന്നത് ഞങ്ങൾ ഇതിനോടകം മനസിലാക്കിയിരുന്നു.
മക്കളായി മരുമക്കൾ ആയി… കൊച്ചുമക്കൾ ആയി…
പക്ഷെ വീട്ടിൽ ദൈവഭയം ഉള്ള ഒരുത്തൻ ഇല്ലാതായല്ലോ എന്ന ചിന്ത ശെരിക്കും അലട്ടിയിരുന്നു.

അപ്പച്ചൻ എങ്ങനെ ജന്മദേശം ഒക്കെ വിട്ടു ഇവിടെ എത്തി.

ഹ്മ്മ്മ്… ഒരിക്കൽ ഒരു ക്ഷാമം ഉണ്ടായി. അന്ന് ധാന്യം കൊള്ളാൻ മിസ്രയീം വരെ എന്റെ മക്കൾ പോയി.
അപ്പോളൊക്കെ എന്റെ മകനെ ഞാൻ ഓർക്കും. അവനില്ലാത്ത എത്രയോ സംവത്സരങ്ങൾ പോയി.
അന്നത്തെ ക്ഷാമം കാരണം എന്റെ മക്കൾ കുറെ തന്നെത്താൻ മനസിലാക്കി. ഞങ്ങളുടെ ദൈവം യഹോവഹ് അവർക്കു അവസരം ഒരുക്കി

എന്റെ മകൻ യോസേഫ് മിടുക്കനാ, ബുദ്ധിമാൻ, ദൈവകൃപ ഉള്ളവൻ. അവൻ വേണ്ടി വന്നു എന്റെ ബാക്കിയുള്ള മക്കൾക്ക് ബോധം വരാൻ. അവനെ ഒരിക്കൽ ഇല്ലാതാകാൻ നോക്കിയ സഹോദരന്മാരെ അവൻ തിരിച്ചറിഞ്ഞു. എന്നിട്ടും അവർ മനസിലാക്കിയില്ല. അതുകൊണ്ട് തന്നെ അവൻ ഇവന്മാരുടെ സ്വഭാവം തിരിച്ചറിയാൻ ബുദ്ധി പ്രയോഗിച്ചു.

അന്ന് ക്ഷാമകാലത്തു മിസ്രയീമിൽ പോയിട്ട് എന്റെ മക്കൾ തിരിച്ചു വരുന്നത് അവിടുത്തെ രഥങ്ങളുമായിട്ടാണ്.
കണ്ടപ്പോൾ അന്തിച്ചു പോയി. വിവരങ്ങൾ ആരാഞ്ഞപ്പോൾ മക്കൾ പറഞ്ഞതൊന്നും എനിക്ക് മനസിലാക്കണോ ഉൾക്കൊള്ളാനോ കഴിഞ്ഞില്ല.

ഇപ്പൊ ചിന്തിക്കുന്നുണ്ടാവും മകളല്ലേ പറഞ്ഞെ എന്നിട്ടെന്തേ വിശ്വസിക്കാൻ എത്ര പാട്.

ഹ്മ്മ്മ്മ്… ചിന്തിച്ചത് ശരിയാ എന്നാൽ എനിക്ക് പറ്റിയത് ഞാൻ ഒരിക്കൽ വിശ്വസിച്ചത് കഥയായിരുന്നു.
എന്റെ മക്കൾ….. എന്റെ രക്ത…..ത്തിലെ….എ….ന്റെ… മ…….ക്ക….ക്ക….ൾ…..
ഒരിക്കൽ പറഞ്ഞു വിശ്വസിപ്പിച്ചു…
അന്ന് അവൻ എന്നെ കൊണ്ടുപോകുവാൻ രഥങ്ങൾ അയച്ചത് കണ്ടപ്പോൾ എനിക്ക് മനസിലായി. അവൻ തന്നെയാ ജീവനോടെ ഇരിക്കുന്നത് എന്ന്. അന്നുവരെ ഒരുചൈതന്യവും ഇല്ലാതിരുന്ന എന്റെ ഉള്ളിൽ അന്ന് ആ നിമിഷം. കരയുന്ന എന്നെ നോക്കി പറഞ്ഞു കുഞ്ഞേ വിശ്വാസം മനുഷ്യന്റെ വാക്കുകൾ കേൾക്കുമ്പോൾ അല്ല, മനുഷ്യൻ ഭോഷ്കു പറയാം. എന്നാൽ ദൈവമോ ഭോഷ്കു പറയാൻ അവൻ മനുഷ്യൻ അല്ല. മനുഷ്യൻ വേഷം മാറി വന്നാൽ നാം തിരിച്ചറിയണം. അല്ലെങ്കിൽ എന്റെ മകൻ യോസേഫ് തിരിച്ചു വരും എന്ന് വിശ്വസിച്ചിരുന്ന എനിക്ക് കേൾക്കാൻ കഴിഞ്ഞത് അവന്റെ മരണം എന്ന കഥ. ആ കഥ എത്രനാൾ ഞാൻ കൊണ്ടു നടന്നു. എന്റെ കണ്ണുകൾ ജീവൻ പ്രാപിച്ചത് അവനെക്കുറിച്ചു ഞാൻ കേട്ടതിനേക്കാൾ അപ്പുറം അവൻ അയച്ച രഥങ്ങൾ കണ്ടപ്പോൾ.

ഒരു കാര്യം കൂടി എല്ലാവരോടും പറയണം “കഥ ഉണ്ടാകുന്നതും കഥ പറയുന്നതും” ആത്മീയന്റെ ലക്ഷണമല്ല. ഒരു മനുഷ്യനെ കൊല്ലുന്നതിനു തുല്യമാണ്. ഒരിക്കലും വാക്കുകൾ കൊണ്ട് ദൈവ മക്കളെ കൊല്ലരുത്. ഒരിക്കലും കൃപയുള്ളവനെതിരെ കഥ മെനഞ്ഞു ആ ദൈവ പൈതലിന്റെ പേര് മായിച്ചു കളയരുത്.
എല്ലാവരോടും എന്റെ ക്ഷേമം അറിയിക്കണം. എല്ലാവരെയും വിശ്വാസത്തിൽ ഉറപ്പിക്കണം. കേട്ടോ…
അപ്പോൾ നമുക്ക് ഒരു പാട്ടു പാടി പിരിയാം….

നിർത്തിയതാണെന്നേ ….നിന്നതല്ല ഞാൻ…

ജോസിനി ഉല്ലാസ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.