ലേഖനം: ക്രൂശിന്റെ ധ്യാനം – ഒരു ത്രികോണ ദർശനം | ബൈജു ജോയ്

*….ഞാന്‍ യേശുവിന്‍റെ ചൂടടയാളം എന്‍റെ ശരീരത്തില്‍ വഹിക്കുന്നു. .” ഗലാ. 6:17

രാജാവും പ്രജയും യജമാനനും ഭൃത്ൃരും ക്രൂശിന്‍ ചുവട്ടിലും ശവക്കുഴിയിലും തുല്യരാണ്‌. – കോള്‍ട്ടണ്‍

ക്രൂശിക്കപ്പെടുവാന്‍ തയ്യാറാകാതെ ഒരു സഭക്കോ പ്രസ്ഥാനത്തിനോ നിലനില്‍ക്കുവാന്‍ ആകയില്ല” വിന്‍ചെസ്റ്ററിലെ ബിഷപ്പ്‌

മറ്റൊരു തലത്തില്‍ പറഞ്ഞാല്‍ ക്രൂശിന്റെ ധ്യാനമില്ലാത്ത ഒന്നിനും ക്രിസ്ത്യനിയായി നിലനില്‍പ്പില്ല. ക്രൂശിന്റെ ധ്യാനം ജീവിതത്തിന്റെ ഭാഗഭാക്കായിത്തീരണം.

ക്രൂശിന്റെ ധ്യാനത്തില്‍ ത്രികോണ ദര്‍ശനം ഉള്‍ക്കൊണ്ടിട്ടുണ്ട്‌.

ക്രൂശിന്റെ ധ്യാനത്തിന്റെ ഒരു ദര്‍ശനം ഞാന്‍ പാപത്തില്‍ മരിക്കേണ്ടിയിരുന്ന സ്ഥലത്ത്‌ യേശുക്രിസ്തു എന്റെ പാപത്തിന്റെ ശിക്ഷ വഹിച്ച്‌ കാൽവറി ക്രൂശില്‍ എറ്റവും നിന്ദിക്കപ്പെട്ട്‌ മരിച്ചു. “മരത്തില്‍ തൂങ്ങപ്പെട്ടവന്‍ ശപിക്കപ്പെട്ടവന്‍” എന്നപോലെ എനിക്കായി അവന്‍ ശപിക്കപ്പെട്ടവനായിത്തീര്‍ന്നു.

പാപത്തിന്റെ നിത്യാഗ്നിയില്‍ വെന്തെരിയപ്പെടെണ്ടിയിരുന്ന എനിക്കുവേണ്ടി ദൈവ ക്രോധത്തിൽ വെന്തെരിയുവാന്‍ പുത്രനെ ഏല്‍പ്പിച്ചു കൊടുത്തു. ഇത്‌ ഒരു നഗ്നമായ സതൃത്തിന്റെ ഒരുപുറം മാത്രമാണ്‌.

നമ്മില്‍ പലപ്പോഴും ക്രൂശിന്റെ ധ്യാനം “ഞാന്‍ ദുരെ മാറിനിന്ന്‌ എനിക്കു വേണ്ടി ക്രൂശില്‍ അലറിക്കരയുന്ന ക്രിസ്തുവിനെ കാണുന്നു. കണ്ടാല്‍ തിരിച്ചറിയുവാന്‍ കഴിയാതവണ്ണം വിരൂപമായിത്തീര്‍ന്ന ഒരു മാംസ പിണ്ഡത്തെ ഞാന്‍ മനോമുകുരത്തില്‍ ദര്‍ശിക്കുന്നു. നിസ്സഹായകനായി രക്തപങ്കിലമായി സ്വര്‍ഗ്ഗത്തിനും ഭൂമിക്കും മദ്ധ്യേ തുങ്ങിയാടുന്ന ഒരു മാംസപിണ്ഡം നമ്മുടെ ധ്യഠനത്തിന്റെ മനോമുകുരങ്ങളില്‍ പ്രത്ൃക്ഷപ്പെടുന്നു. ആ കാഴ്ച്ച നമ്മില്‍ പലപ്പോഴും മാനുഷ ദുര്‍ബല വികാരങ്ങളില്‍ കണ്ണിനെ ഈറനണിയക്കുന്നു. ഇന്ന്‌ പലപ്പൊഴും (ക്രൂശിന്റെ ധ്യാനം ഇരുപത്തിയൊന്നാം നൂറ്റണ്ടിന്റെ സംഭാവനയായ പോള്‍ ഗിബസന്റെ “പാഷന്‍ ഓഫ്‌ ക്രൈസ്റ്റ്‌ ആയി നമ്മുടെ കണ്‍മുമ്പില്‍ പ്രത്യക്ഷപ്പെടുന്നു. അതില്‍ നിന്നും ഉളവാകുന്ന സഹതാപത്തിന്റെ പരിണാമമാണോ “രക്ഷ?

ക്രൂശിന്റെ ധ്യാനത്തില്‍ ഞാന്‍ ക്രൂശിലേക്ക്‌ നോക്കി എനിക്കായി തകര്‍ക്കപ്പെട്ട ക്രിസ്തുവിനെ നോക്കിക്കാണുകയാണ്‌. സഹ്ൃസ്രാബ്ദങ്ങള്‍ക്കു മുന്‍൯൩്‌ ക്രൂശിന്റെ നിന്ദയായിത്തീര്‍ന്ന ക്രിസ്തു എന്റെ ജീവനായി പരിണമിക്കയാണ്‌. ക്രിസ്തുവിന്റെ നിലവിളി എന്റെ വിജയഭേരിയായിത്തീരുകയാണ്‌.

അതിന്റെ രണ്ടാമത്തെ ദര്‍ശനം: അത്‌ പുതിയോരു ദര്‍ശനത്തിന്റെ ആദ്യ പാഠം പഠിക്കുവാന്‍ തുടങ്ങുകയാണ്‌. ആദ്യ ദര്‍ശനം നാം മൂന്നാമനായി നിന്നുകൊണ്ട്‌ ക്രൂശിലേക്ക്‌ നോക്കിക്കാണുകയാണെങ്കില്‍ അതിന്റെ മറ്റൊരു ദര്‍ശനം ക്രിസ്തുവിന്റെ ക്രൂശിനോട്‌ ചേര്‍ന്ന്‌ നിന്ന്‌ പടുകുഴിയിലേക്ക്‌ പതിക്കുന്ന ലോകത്തിലേക്ക്‌ നോക്കി ക്രിസ്തുവിന്റെ ഗെത്ത്ശെമനയിലെ മരണകരമായ പ്രാണസങ്കടത്തിന്റെ ഒരംശം നമ്മളിലേക്കാവാഹിക്കയാണ്‌. ക്രിസ്തുവിന്റെ പ്രാണ സങ്കടത്തിന്റെ മൂര്‍ധന്യത ക്രൂശിലല്ല, അത്‌ ഗെത്ത്ശെമനയിലാണ്‌. ആ ധര്‍മ്മ സങ്കടത്തിന്റെ പൂര്‍ത്തീകരണം കാൽവറി ക്രൂശിലും.

പിന്നെ ഞാന്‍ കരയുന്നത്‌ ക്രൂശിലേക്ക്‌ നോക്കി ആയിരിക്കില്ല, മറിച്ച്‌ ക്രിസ്തുവിന്റെ വേദനയുടെ ഒരംശം നമ്മിലേക്കാവാഹിച്ച്‌ പാതാളത്തിന്റെ ആടുകളായി നടന്നു നീങ്ങുന്ന ജനങ്ങളെ നോക്കിക്കരയുവാന്‍ നാം പഠിക്കുകയാണ്‌! ആ ദര്‍ശനത്തിന്റെ ആദ്യ പാഠം മുതല്‍ നാം കരയുവാന്‍ തുടങ്ങുകയാണ്‌. പുതിയ
ദര്‍ശനത്തിന്റെ ഓരോ പടവുകളിലും യിരമ്യാവിനെപ്പോലെ നാം തലതല്ലിക്കരയും, “..അയ്യോ, എന്റെ ജനത്തിന്റെ പുത്രിയുടെ നിഹതന്മാര്‍ നിമി ത്തം രാവും പകലും കരയേണ്ടതിന്നു എന്റെ തല വെള്ളവും എന്റെ കണ്ണു കണ്ണുനീരുറവും ആയിരുന്നെങ്കില്‍ കൊള്ളായിരുന്നു!” യിര. 9:.1

മൂന്നാമത്തെ ദര്‍ശനം, ഈ രണ്ട്‌ ദര്‍ശനത്തിന്റെ സങ്കീര്‍ണ്ണതയില്‍ നിന്നും ഉള്‍ക്കൊള്ളുന്ന ഉത്തരവാദിത്വമാണ്‌. നാം സമൂഹത്തിന്‌ കുത്തുകാഴ്ച്ചയായി മാറുകയാണ്‌,ലോകത്തിന്‍റെ ഉപ്പായിത്തീരുകയാണ്‌, തണ്ടിന്മേല്‍ വിളക്കായിത്തീരുകയാണ്‌.ദൈവത്തിന്റെ വിശുദ്ധിയുടെ ദര്‍ശനത്തില്‍, ദൈവത്തില്‍ നിന്നും വിശുദ്ധി പ്രാപിച്ച്‌ “എന്നെ അയക്കേണമേ എന്ന്‌ ദൈവസന്നിധിയില്‍ യാചിക്കയാണ്‌. നാം വഹിക്കുന്ന ക്രൂശിന്റെ ചൂടടയാളം ജ്ഞാനികള്‍ക്കും ബര്‍ബരന്മാര്‍ക്കും നമ്മേ കടക്കാരാക്കിത്തീര്‍ക്കുകയാണ്‌. ക്രിസ്തുവിനുവേണ്ടി
ഉന്‍ന്മാദിയെപ്പോലെ ജീവിതവസാനം വരെ ഓടിയ“അസീസിയിലെ ഫ്രാന്‍സിസിനെപ്പൊലെ ജീവിതത്തിന്‍റെ അവസാന നിമഷവും കുമ്പസാരിക്കുകയാണ്‌. തങ്ങളോട്‌ എന്തെങ്കിലും കൂടിപ്പറയണം എന്ന്‌ കേണപേക്ഷിക്കുന്ന ശിഷ്യന്മാരോട്‌ “നമ്മുക്ക്‌ ഒരിക്കല്‍ക്കൂടി തുടങ്ങാം,സഹോദരങ്ങളെ ഇതുവരെ നാം ഒന്നുംതന്നെ

ചെയ്തിട്ടില്ല, അഥവാ ചെയ്തിട്ടുണ്ടെങ്കില്‍ അല്‍പ്പം മാത്രം, നമ്മുക്ക്‌ ഒരിക്കല്‍ക്കൂടി തുടങ്ങാം”

ഒന്നിന്റെ ദര്‍ശനമില്ലാതെ മറ്റൊന്നില്ല, പരസ്പര പൂരകങ്ങളായ മുന്ന്‌ ദര്‍ശനങ്ങള്‍. ഇവയ്ക്ക്‌ ഒറ്റയ്ക്ക്‌ നിലനില്‍പ്പില്ല. ഇവയെ സ്വത്ര്ത്രമായി ആവാഹിക്കാനും ആകില്ല. ആദ്യ ദര്‍ശനം മറ്റൊന്നിന്റെ പ്രതിഭലനമായി മാറണം. നമ്മുടെ ദര്‍ശനങ്ങള്‍
ഹൃദയത്തില്‍ മുറിവുകള്‍ സൃഷ്ടിക്കണം, ഈ മുറിവുകളുടെ വേദനയുമായി ജനങ്ങളുടെ ഇടയിലേക്ക്‌ നാം നടകൊള്ളുകയാണ്‌.

ദൈവ സന്നിധിയില്‍ നമ്മള്‍ കരയും “ദൈവമേ എന്നെ അയക്കേണമേ.”

ബൈജു ജോയ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply