കവിത: രക്ഷകൻ | ജെയ്സൺ സാമുവൽ, തകഴി

യേശു എത്ര വല്ലഭൻ
യേശു നല്ല രക്ഷകൻ
മാനവർക്കു വേണ്ടിയീ
മന്നിതിൽ പിറന്നവൻ

ദു:ഖിതർക്കാശ്വാസവും
രോഗികൾക്കു സൗഖ്യവും
കരുണയോടെയേകിടും
യേശു എത്ര നല്ലവൻ

പാപിയായ മർത്യന്
മോചനം ലഭിക്കുവാൻ
പാവനമാം രക്തവും
ക്രൂശതിൽ ചൊരിഞ്ഞവൻ

മൃത്യുവെ ജയിച്ചവൻ
നിത്യം ജീവിക്കുന്നവൻ – തന്നിലാശ്രയിപ്പവർക്ക്
യേശു നല്ല രക്ഷകൻ

ആടുകൾക്കിടയനും
സ്വർഗ്ഗത്തിന്റെ വാതിലും
ലോകത്തിന്റെ ജ്യോതിയും
യേശു നാഥൻ മാത്രമേ

യേശു തന്നെ ജീവനും പുനരുത്ഥാന നാഥനും
ഇന്നു വിശ്വസിക്കുകിൽ
നിത്യജീവൻ പ്രാപിക്കാം

മറ്റാരിലും ഇപ്പാരിതിൽ
‘രക്ഷ’യില്ല നിശ്ചയം
യേശുഎന്നനാമത്തിൽ
എന്നുമാശ്രയിച്ചിടാം.

ജെയ്സൺ സാമുവൽ, തകഴി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply