ഇന്നത്തെ ചിന്ത : ഹൃദയത്തിൽ കയ്പ്പും ഈർഷ്യയുമോ? | ജെ.പി വെണ്ണിക്കുളം
ആത്മീയരെന്നു അഭിമാനിക്കുന്ന പലരും തങ്ങളുടെ ജീവിതത്തിൽ നിന്നും വിട്ടുകളയാത്ത സ്വഭാവമാണ് കയ്പ്പും ഈർഷ്യയും ശാഠ്യവും.അസൂയയും പിടിവാശിയും ഇങ്ങനെയുള്ളവരെ വിട്ടുമാറാറെ ഇല്ല.ഇത്തരത്തിലുള്ള സ്വഭാവം ഒരുവനെ കൊലപാതകത്തിൽ വരെ കൊണ്ടെത്തിച്ചേക്കാം. ഇന്ന് വാക്കുകൾ കൊണ്ട് എത്രയോ പേർ കൊല ചെയ്യുന്നു. ഇങ്ങനെയുള്ളവരിൽ ദൈവസ്നേഹം ഇല്ല എന്നതാണ് സത്യം. മനുഷ്യഹൃദയങ്ങളിൽ രഹസ്യമായി പ്രവർത്തിക്കുന്ന ഈ സ്വഭാവം എല്ലാ സൽഗുണങ്ങളെയും നശിപ്പിച്ചുകളയുന്നു എന്നിവർ മറക്കുന്നു. ദൈവസ്വഭാവത്തോട് അനുരൂപരാകുകയാണ് വേണ്ടത്.അതിനാൽ ഒരുവനാൽ ഒരുവൻ ഒടുങ്ങിപ്പോകരുതെ.
ധ്യാനം : യാക്കോബ് 3
ജെ.പി വെണ്ണിക്കുളം