ഇന്നത്തെ ചിന്ത : ജഡത്തിലെ സുമുഖന്മാർ | ജെ.പി വെണ്ണിക്കുളം
ഗലാത്യർ6:12 ജഡത്തിൽ സുമുഖം കാണിപ്പാൻ ഇച്ഛിക്കുന്നവർ ഒക്കെയും ക്രിസ്തുവിന്റെ ക്രൂശുനിമിത്തം ഉപദ്രവം സഹിക്കാതിരിക്കേണ്ടതിന്നു മാത്രം നിങ്ങളെ പരിച്ഛേദന ഏല്പാൻ നിർബ്ബന്ധിക്കുന്നു.
വാക്യം 13: പരിച്ഛേദനക്കാർ തന്നേയും ന്യായപ്രമാണം ആചരിക്കുന്നില്ലല്ലോ; നിങ്ങളുടെ ജഡത്തിൽ പ്രശംസിക്കേണം എന്നുവച്ചു നിങ്ങൾ പരിച്ഛേദന ഏല്പാൻ അവർ ഇച്ഛിക്കുന്നതേയുള്ള.
ജഡത്തിൽ പ്രശംസിക്കുന്നവർ എന്ന ആശയത്തിലാണ് സുമുഖം എന്ന പദം ഗലാത്യ ലേഖനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. മറ്റുള്ളവരുടെ പ്രശംസ പിടിച്ചുപറ്റുവാനും ഉപദ്രവം ഉണ്ടാകാതിരിക്കുവാനുമാണ് ചിലർ പരിച്ഛേദന ഏല്ക്കുവാൻ നിർബന്ധിച്ചത്. ഇതു ന്യായപ്രമാണത്തോടുള്ള ബഹുമാനം കൊണ്ടൊന്നും അല്ലായിരുന്നു. തങ്ങളുടെ മതത്തിൽ എത്രപേരെ ചേർത്തു എന്നതിൽ പ്രശംസിക്കുന്നവരായിരുന്നു അവർ. ഇന്നും ഇത്തരം പൊങ്ങച്ചക്കാരെ കാണാം.നമ്മുടെ പ്രശംസ ക്രൂശിലാകട്ടെ.
ധ്യാനം : ഗലാത്യർ 6
ജെ.പി വെണ്ണിക്കുളം