കവിത: ഞാൻ അവനെ അറിയുന്നില്ല | രാജൻ പെണ്ണുക്കര, മുംബൈ
അറിയില്ല സോദരാ…
വാക്കുകൾ പോരാ ചൊല്ലുവാൻ
എൻ മനസ്സിൻ നൊമ്പരങ്ങൾ
കഴിഞ്ഞ പോയ നാളുകൾ, ആണ്ടുകൾ,
തിരിച്ചുവരുമോ വരുംനാളുകളിൽ.
ജീവിതം ആകെ മാറിമറിഞ്ഞു
ഏകാന്ത ജീവിതം നന്നേപഠിച്ചു
കൂടെ നടന്നവർ ഇന്നില്ലകൂടെ
മറന്നുപോയി ഏവരും….
തങ്ങളെ പലവട്ടം കരുതിയ കരങ്ങളെ..
ഉപേക്ഷിച്ചു പോയിടും സഹജരെല്ലാം
കണ്ടില്ലെന്നു നടിച്ചിടും മിത്രങ്ങളും
അകന്നങ്ങുപോയിടും ഉറ്റവരും
എതിരായി നിന്നിടും കൂട്ടമായി.
“”പിന്നെ”” നീ നന്നായി അറിയും
ഒടുവിൽ നീയും നിൻകുടുംബവും മാത്രം…
അവർ കാണിച്ച സ്നേഹമെല്ലാം
വെറും “”ക്ഷിപ്രകാര്യസാധ്യത്തിൻ”
അഭിനയം മാത്രം..
“നന്ദി”എന്നു ചൊല്ലുവാൻപോലും
ലേശം വാക്കുകളിന്നില്ലാ മനുഷ്യന്
ക്ഷണത്തിലെല്ലാം മറന്നുപ്പോയിടും മാറോടുച്ചേർത്തണച്ച കരങ്ങളെ.
എന്തിനേറെ പറയണം
“”പെട്ടിമുടിയിൽ”” കണ്ടു നാം
അന്നമെന്യേ കരയുന്ന പാവം
ശുനകനിൻ ദീനരോദനം
ഒരിക്കലെങ്കിലും തന്നെ
തഴുകികരുതി ഒപ്പം കളിച്ച
ഒരു പിഞ്ചു ബലികയിൻ
ജഡത്തിനായി ….
ഓർമയിൽ ഇന്നെത്തുന്നു
നല്ല ശമര്യാകാരനിൻ കഥ
മാന്യരാം വേഷധാരികൾ
കണ്ടില്ലേന്നു നടിച്ചുപോയി വഴിമദ്ധ്യേ
പ്രവർത്തിയില്ലാത്ത പ്രസംഗം
നിഷ്ഫലം എന്നു അറിഞ്ഞിടുമോ ഇനിയെങ്കിലും…
തള്ളിപ്പറയുന്നു പലരുമിന്നുലകിൽ
സ്വാർത്ഥമാം പല നേട്ടങ്ങൾക്കായി..
അരുമ ശിഷ്യനാം പത്രോസും ഓതി
എനിക്ക് നിന്നോട് പ്രീയമുണ്ടെന്ന്…
ഒരുനിമിഷത്തിൽ മറന്നുപോയെല്ലാം
അവൻ കൂടെ നടന്ന നാളുകൾ,
അവൻ കരുതിയ വിധങ്ങൾ,
പങ്കിട്ട സ്നേഹവുമെല്ലാം…
ഒരു ചെറു ബാലിക മുന്നിൽ
തള്ളിപ്പറഞ്ഞു തൻ നാഥനെ
സ്വാർത്ഥമാം സ്വയ രക്ഷക്കായി
“”ഞാൻ അവനെ അറിയുന്നില്ല””
നഷ്ടബോധത്തിൻ കണക്ക്
മനുഷ്യനിൻ കൂടെപ്പിറപ്പ്
എന്നു നാം കൊടുത്തിടും
ഇതിനെല്ലമുത്തരം…
രാജൻ പെണ്ണുക്കര, മുംബൈ