ഇന്നത്തെ ചിന്ത : ചങ്ങല ധരിക്കുന്ന സ്ഥാനപതി | ജെ.പി വെണ്ണിക്കുളം
പൗലോസ് തന്റെ കാരാഗൃഹവാസത്തെക്കുറിച്ചു വളരെ സന്തോഷത്തോടെ പറയുകയാണ്, ഞാൻ ചങ്ങല ധരിച്ച സ്ഥാനപതിയാണ്. അതെ, ആ ചങ്ങല ക്രിസ്തുവിനുവേണ്ടിയാണ് ധരിച്ചിരിക്കുന്നത്. എല്ലാ സ്ഥാനപതികളും കൊട്ടാരസമാനമായ സുഖ സൗകര്യങ്ങളിൽ കഴിയുമ്പോൾ താൻ ചങ്ങല ധരിച്ചു കഷ്ടാനുഭവങ്ങളോടെ കഴിയുന്നു. കർത്താവിന്റെ സ്ഥാനപതിയായി അഭിമാനത്തോടെ സകലതും സ്വന്ത ശരീരത്തിൽ വഹിക്കുന്നു. ഇന്നും ക്രിസ്തുവിന്റെ കഷ്ടങ്ങളിൽ നാം പങ്കുള്ളവരെങ്കിൽ അതിൽപരം സന്തോഷം മറ്റെന്താണ്. അതിൽ അഭിമാനിക്കുക തന്നെ വേണം.
ധ്യാനം :എഫെസ്യർ 6
ജെ.പി വെണ്ണിക്കുളം